ജി.എച്ച്. എസ്.എസ്. കക്കാട്ട്/അക്ഷരവൃക്ഷം/സ്വാഭാവിക അതിജീവനം
സ്വാഭാവിക അതിജീവനം
ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ രോഗ പ്രതിസന്ധിയെ നേരിടുകയാണ് ഇന്ന് ലോകം. രോഗ പ്രതിരോധം തന്നെയാണ് ചികിത്സയെക്കാൾ ഫലപ്രദമെന്ന് ഇപ്പോൾ വളരെ വ്യക്തമാണ്. ബാഹ്യവും ആന്തരികവുമായ രോഗങ്ങളെ ചെറുക്കുന്നതിലേക്കായി ജന്തുശരീരം നടത്തുന്ന പ്രതികരണങ്ങളെയും അതിനുള്ള സങ്കേതങ്ങളെയും ആകെതുകയിൽ പറയുന്ന പേരാണ് രോഗപ്രതിരോധ വ്യവസ്ഥ. രോഗപ്രതിരോധ വ്യവസ്ഥയെ മറികടക്കും വിധം വളരെ പെട്ടെന്ന് പരിണമിക്കാൻ രോഗകാരികൾകക് സാധിക്കും. ഇതുകാരണം രോഗകാരികളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവധ രോഗപ്രതിരോധ സംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട്. വീണ്ടും നാം കോവിഡ് 19 എന്ന ഒരു വൈറസുമായുള്ള യുദ്ധമുഖത്ത് എത്തപെട്ടിരിക്കുന്നു. മനുഷ്യന്റെ ചരിത്രത്തിലെ അതിജീവനയത്നങ്ങളെ തിരിഞ്ഞ് നോക്കുമ്പോൾ ഇപ്പോഴത്തെ പ്രതിസന്ധി താരതമ്യേന നിസ്സാരമാണെന്ന് നമുക്ക് അറിയാം. വൈറസുകളെകുറിച്ചും ജീനോം പഠനങ്ങളിലൂടെ അവയുടെ ആന്തരിക പരിവർത്തനങ്ങളെകുറിച്ചും മനസ്സിലാക്കാൻ നമുക്ക് സാധിക്കും. ശാസ്ത്ര വിജ്ഞാനവും ശാസ്ത്രത്തിന്റെ രീതിയും ചരിത്രപാഠങ്ങളുമാണ് നമുക്ക് പ്രതിരോധത്തിന് മുഖ്യമായി ഉപയോഗിക്കാവുന്നത്. ലാഭേച്ഛ കടന്ന് വരാത്ത മാനേജ്മെന്റ് സംവിധാനങ്ങളും ജനങ്ങളുടെ അവബോധവും അതോടൊപ്പം പ്രധാനമാണ്. ഈ വിധം പൊതുജനാരോഗ്യ സംവിധാനത്തെ മുന്നിൽ നിർത്തി കേരളം ഒറ്റക്കെട്ടായി നടത്തുന്ന ചെറുത്ത് നില്പാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാനാകും എന്ന ശുഭപ്രതീക്ഷ നമുക്ക് നല്കുന്നത്.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഹൊസ്ദുർഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കാസർഗോഡ് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഹൊസ്ദുർഗ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കാസർഗോഡ് ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം