ഗവ.എൽ പി എസ് ഇളമ്പ/അക്ഷരവൃക്ഷം/നല്ല സുഹൃത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
10:16, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല സുഹൃത്ത്


ഒരിടത്തു ഒരു സുന്ദരിയായ ഒരു ചിത്രശലഭം ഉണ്ടായിരുന്നു.സുന്ദരി എന്നാണ് പേര്."ഞാനാണ് ലോകത്തെ ഏറ്റവും സുന്ദരി".ഇത് ആയിരുന്നു എപ്പോഴു അവളുടെ ചിന്ത.ഒരുദിവസം അവൾ ഒരു പുൽചാടിയെ കണ്ടു.അവൾ അഹങ്കാരതോടെ പറഞ്ഞു"എന്തു വൃത്തികെട്ട ജീവി ആണ് നീ.എന്നെ നോക്കു ഞാൻ എന്ത് സുന്ദരി ആണ്".ആ പാവ0 പുൽച്ചടി ഒരു മറുപടിയും പറഞ്ഞില്ല.അവൻ സുന്ദരി പറഞ്ഞതു ശ്രെദ്ധിക്കാതെ അവിടെ ഒക്കെ പറന്നു നടന്നു.കുറെ നേരം കഴിഞ്ഞപ്പോൾ ഒരു വികൃ തി പയ്യൻ അവിടെ വന്നു."ഹായ് എന്തു സുന്ദരി ആണ് ഈ ശലഭം"അവൻ സുന്ദരിയെ പിടിച്ചു.അവൾ പരിഭ്രാന്തിയോടെ കരഞ്ഞു."അയ്യോ രക്ഷിക്കണേ".അപ്പോൾ ആ പുൽച്ചടി ഈ കരച്ചിൽ കേട്ടു."അയ്യോ സുന്ദരി എന്തോ ആപത്തിൽ പെട്ടു അല്ലോ.എനിക്ക് അവളെ രക്ഷിക്കണം".ആ നല്ലവൻ ആയ പുൽച്ചടി ആ വികൃതി പയ്യന്റെ കയ്യിൽ ചാടി കേറി."ഹായ് പുൽചാടി"അവൻസുന്ദരിയെ വിട്ടു പുൽച്ചടിയുടെ പിറകെ പോയി.പുൽച്ചടി ഉയരത്തിൽ പറന്നു .ആ കുട്ടിക്ക് അവനെ പിടിക്കാൻ കഴിഞ്ഞില്ല.ഈ അവസരത്തിൽ സുന്ദരി പൊങ്ങി പറന്നു.പുൽച്ചടിയുടെ അടുത്തു എത്തി.എന്നിട്ടു പറഞ്ഞു"നീ എന്നോട് ക്ഷമിക്കണം. ഇപ്പോൾ എനിക്കു മനസ്സിലായി ആപത്തിൽ നമ്മെ സഹായിക്കുന്നവർ ആണ് നമ്മുടെ നല്ല സുഹൃത്തു.എന്നെ സഹായിച്ചതിനു നന്ദി.ഞാൻ ഇനി എന്നും നിൻറെ നല്ല സുഹൃത്തു ആണ്"അങ്ങനെ അവർ സുഹൃത്തുക്കൾ ആയി കഴിഞ്ഞു.

കൃഷ്ണ A S
2 C ഗവ.എൽ പി എസ് ഇളമ്പ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ