എസ്.ജെ എച്ച്.എസ്.എസ് കരിമണ്ണൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
08:47, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പരിസ്ഥിതി സൗഹാർദ്ദ ജീവിതത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതീക സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതിയുടെ സമവാക്യം. അടിസ്ഥാന ആവശ്യങ്ങളെക്കാൾ ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോൾ ഉണ്ടാകുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചു. പ്രകൃതിയെ ചൂഷണം ചെയ്യുക എന്ന ആശയം പാശ്ചാത്യമാണ്‌. വൻതോതിലുള്ള ഉത്പാദനത്തിന് വൻ തോതിലുള്ള പ്രകൃതി ചൂഷണം അനിവാര്യമായി. ഇതിന്റെ ഫലമായി ഗുരുതരമായ പ്രതിസന്ധികൾ പ്രകൃതിയിൽ ഉണ്ടായി.

വികസിതമായ ശാസ്ത്രീയ സിദ്ധാന്തങ്ങൾ ഉപയോഗപ്പെടുത്തി ഇപ്പൊൾ എല്ലാ രാജ്യങ്ങളും വളരെ ഗൌരവത്തോടെ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും അതിന്റെ വിപത്തുകൾ കുറയ്ക്കാനുള്ള വഴികൾ കണ്ടെത്താനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

പാരിസ്ഥിതിക പ്രശ്നങ്ങളിൽ ഏറ്റവും ഭയാനകമായവ പലപ്പോഴും മനുഷ്യനിർമ്മിത മലിനീകരണങ്ങളും പ്രകൃതി ദുരന്തങ്ങളും ആണെന്ന് നാം ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഭൂമിയെ മലിനപ്പെടുത്തിയതും കാട്ട് ചോലകളെ തടഞ്ഞു നിർത്തിയതും കാടിന്റെ മക്കളെ കുടിയിറക്കിയതും ഭൂമിയുടെ ഘടന തന്നെ മാറ്റിമറിച്ചു.

കുടിവെള്ളത്തിനും ഭക്ഷണത്തിനും ജീവനോപാധിക്കും പ്രകൃതിയെ നേരിട്ട് ആശ്രയിക്കുന്നവർക്കു മാത്രമേ പരിസ്ഥിതി നാശം സ്വന്തം പ്രത്യക്ഷ അനുഭവമായി മാറുക. പാടം നികത്തിയാലും മണൽ വാരി പുഴ നശിച്ചാലും വനം വെട്ടിനശിച്ചാലും കുന്നിടിച്ച് നിരത്തിയാലും ഞങ്ങൾക്ക് ഒരു പ്രശ്നവും ഇല്ലെന്ന് കരുതുന്നവരുടെ കാഴ്ചപ്പാടുകൾ മാറേണ്ടതാണ്. സന്തുലിതമായ പ്രകൃതി എല്ലാവരുടെയും ആവശ്യമാണ്.

വെള്ളം, വായു, മണ്ണ്, ഭക്ഷണം എന്നിവയിൽ എല്ലാം തന്നെ വിഷ-മാലിന്യ-മായമാണ്. ശരിയായ ക്രമത്തിലും ഘടനയിലും സർവ ജീവജാലങ്ങൾക്കും അനുഗുണമായ പ്രകൃതിയിൽ മാത്രമേ മാനവ ജീവിതം സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാനാവുകയുള്ളൂ എന്ന ബോധ്യമാണ് നമുക്ക് ഉണ്ടാകേണ്ടത്.


ആൽഫി ജോണി
9 E, എസ്.ജെ. എച്ച്.എസ്.എസ് കരിമണ്ണൂർ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം