എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്. എടവണ്ണ/അക്ഷരവൃക്ഷം/ശുചിത്വo

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ശുചിത്വം എന്നർത്ഥമുള്ള 'ഹൈജീൻ' എന്നത് ഒരു ഗ്രീക്ക് പദമാണ്. വൃത്തി, ആരോഗ്യം, ശുദ്ധി, വെടിപ്പ് എന്നീ സന്ദർഭങ്ങളിലെല്ലാം ഇത് ഉപയോഗിക്കുന്നു. രോഗങ്ങളിൽ നിന്നും രക്ഷ നേടാൻ മനുഷ്യർക്ക് പ്രധാനമായും വേണ്ടത് ശുചിത്വമാണ്. ശുചിത്വം ഉണ്ടെങ്കിൽ 90% രോഗങ്ങളെയും അകറ്റി നിർത്തുവാൻ സാധിക്കും. ആരോഗ്യ ശുചിത്വങ്ങളിൽ പെടുന്നതാണ് വ്യക്തിശുചിത്വം , ഗൃഹ ശുചിത്വം ,പരിസര ശുചിത്വം എന്നിവ. വ്യക്തികൾ സ്വയമായി പാലിക്കേണ്ട ശുചിത്വശീലങ്ങൾ പാലിച്ചാൽ പല രോഗങ്ങളിൽ നിന്നും നമുക്ക് രക്ഷ നേടാം. അതിന് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം.

  • കൈകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക
  • നല്ല വൃത്തിയുള്ള വസ്ത്രങ്ങൾ ധരിക്കുക
  • നിത്യവും കുളിക്കുക
  • ആഴ്ചയിൽ ഒരു ദിവസമെങ്കിലും നമ്മുടെ നഖങ്ങൾ മുറിക്കുക
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാലയോ കൈയോ കൊണ്ട് വായ മൂടുക.ഇപ്പോൾ നമ്മൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന കൊറോണ രോഗവ്യാപനത്തിനു കാരണവും ശുചിത്വമില്ലായ്മ യാണ്. വ്യക്തിശുചിത്വവും സാമൂഹ്യ ശുചിത്വവും പരിസര ശുചിത്വവും പാലിക്കുന്നതിലൂടെ നമുക്ക് ഈ മഹാമാരിയിൽ നിന്ന് മുക്തി നേടാൻ കഴിയും.നമ്മുടെ നാട്ടിലൊക്കെ ശുചിത്വ ബോധവൽക്കരണത്തിനു വേണ്ടി ഡ്രൈഡേ ഒക്ടോബർ 15ന് കൈകഴുകൽ ദിനം എന്നിവ ആചരിക്കാറുണ്ട്.നമ്മുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ മാത്രമേ നമുക്ക് ആരോഗ്യകരമായ ജീവിതം നയിക്കാൻ കഴിയുകയുള്ളൂ.
ആയിഷ അഫ്രീൻ
5 A എസ് എച്ച് എം ജി വി എച്ച് എസ് എസ് എടവണ്ണ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം