ജി. എച്ച്. എസ്. എസ്. ഉദിനൂർ/അക്ഷരവൃക്ഷം/ചക്ക

Schoolwiki സംരംഭത്തിൽ നിന്ന്
21:46, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Littlekitesudinur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ചക്ക | color=4 }}<br> പ്ലാവിനോട് ചേർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചക്ക

    പ്ലാവിനോട് ചേർത്തു തന്നെ തോട്ടി വച്ചിരിക്കുകയാണ് നാരായണേട്ടൻ.

അകലെയൊന്നും പോവാൻ കഴിയാത്തതുകൊണ്ട് ഒരു കസേരയിട്ട് മുറ്റത്തങ്ങനെ ഇരിക്കും . "നിന്റെ ചക്കയ്ക്ക് അത്ര രുചി പോരാട്ടോ" ചക്കവാങ്ങാൻ തുടങ്ങിയ നാൾ മുതൽ നാണുവേട്ടൻ ഇങ്ങനേ പറഞ്ഞിട്ടുള്ളൂ. "നിന്റെ ചക്കയെന്താ വേഗം കേടാവ്ന്ന് നാരാണാ... ചക്ക കൊണ്ടു പോയ പിറ്റേന്ന് ഇത് പറയാനായി രമേച്ചി എന്തായാലും വീട്ടിൽ വന്നിരിക്കും. എന്നാൽ ഇപ്പോൾ .... എല്ലാം ആലോചിച്ചപ്പോൾ നാരാണേട്ടന് ചിരി അടക്കാൻ കഴിഞ്ഞില്ല. പ്ലാവാണെങ്കിലോ, മറ്റുള്ളവരെ കൊതിപ്പിക്കുമാറ് ചക്ക പിടിപ്പിച്ച് തിമർക്കും. ശേഷിച്ചത് ചുവട്ടിലിട്ട് ചീയിച്ച് നാറ്റിക്കും. അതിൽ നിന്ന് ചക്കക്കുരു തിരഞ്ഞ് മാറ്റിവയ്ക്കലായി നാരാണേട്ടന്റെ പിന്നീടുള്ള പണി. പഴി കേൾക്കാതിരിക്കാൻ ചക്കയ്ക്ക് ഗുണം പോരായെന്ന് ആദ്യമേ പറയാൻ നാരാണേട്ടൻ പിന്നീട് ശീലിച്ചു. എന്നാൽ ഇപ്പോൾ .... മാധവേട്ടനും തോട്ടിയും പ്ലാവിൻ ചോട്ടിൽ നിന്ന് മാറിയിട്ടേയില്ല... മാറാൻ കഴിഞ്ഞിട്ടേയില്ല എന്നതാണ് വാസ്തവം. മുഖം തോർത്തു കൊണ്ടു കെട്ടി പടിവാതിൽക്കൽ വന്നു വിളിച്ച ആളെ ആദ്യം മനസ്സിലായില്ല. ആ ചിരിയും ആംഗ്യവും കണ്ടപ്പോൾ തന്നെ മനസ്സിലായി. "എന്താ നാണുവേട്ടാ "നാരാണാ, ഒരു ചക്ക വേണായിരുന്നു." "ഇതിന് അത്ര രുചി പേരാട്ടോ... ഒന്നു കൊള്ളിക്കാൻ വേണ്ടിത്തന്നെ പറഞ്ഞതാ.. "സാരൂല്ലാ.., നീ ഒന്നു താ നാരാണാ.... നാണുവേട്ടൻ ചൂണ്ടിക്കാട്ടിയ വലിയ ചക്ക തന്നെ അയാൾക്ക് പറിച്ചു നൽകി. പിന്നെ രമേച്ചി, മാധവേട്ടൻ, സാവിത്രി, .... അങ്ങനെ എത്ര പേർ. ചക്കയോട് മുമ്പേ കാണിച്ചു വന്ന പുച്ഛം വന്നവരുടെ ആരുടെ മുഖത്തും കണ്ടില്ല. കാരണം വന്നവരൊക്കെ മൂക്കും വായയും കെട്ടിയിരുന്നു. അവർക്കിപ്പോൾ സമയം ഇഷ്ടം പോലെ ഉണ്ടത്രേ... അവസാനത്തെ ചള്ള് ചക്ക കണിയൊരുക്കാൻ പറിച്ചു വച്ച് നാരാണേട്ടൻ വെറുതേ പ്ലാവിലേക്കൊന്ന് നോക്കി. പ്ലാവിനും നാരാണേട്ടനും ചിരിയടക്കാൻ കഴിഞ്ഞില്ല.

ദേവാനന്ദ്.പി.
8 ജി എച്ച് എസ്സ് എസ്സ് ഉദിനൂർ
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ