എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്. കൊട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/ ഗുരു

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25056hmyshss (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഗുരു | color= 2 }} <center> <poem> ശാന്തംനി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഗുരു

ശാന്തംനിരത്തുകൾ
ഇല്ല അപകടമെങ്ങും
ഉണ്ടെല്ലാവരും വീടുകളിൽ
ക്ളാവുപിടിച്ച വിളക്കുകൾ
വീണ്ടും തിളങ്ങി
വീടുകൾ ദേവാലയമായി
ഭയം ധ്യാനത്തിന്
ശക്തി പകർന്നു
ഇല്ല അതിമോഹങ്ങൾ ഒന്നും
ഉള്ളത് സ്നേഹം മാത്രം
മതം കൈമലർത്തി
മരുന്നില്ലെന്ന് ശാസ്ത്രവും
സമ്പന്നനും ദരിദ്രനുമല്ല
വേണ്ടത് ജീവൻ മാത്രം
അങ്ങനെ ‍‍ഞാൻ ഞാനായി
മനുഷ്യൻ മനുഷ്യനായി
ഗുരുവാണെനിക്കുനീ
മറക്കില്ല കൊറോണ നിന്നെ ‍ഞാൻ

ദേവിക കെ എം 8A

ദേവിക കെ എം
8A എച്ച്.എം.വൈ.എസ്.എച്ച്.എസ്.എസ്.കൊട്ടുവള്ളിക്കാട്
പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത