എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമ്മുടെ പരിസ്ഥിതി


നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ ചുമതലയുള്ളവരാണ് നാം. എന്നാൽ പരിസ്ഥിതി മലിനമാക്കുന്നത് ലളിതവും സ്വാഭാവികവുമായ ഒരു നടപടിയായി ഇന്ന് മാറിയിരിക്കുകയാണ്. ഈ സാഹചര്യം മാറേണ്ടതിന്റെ ആവശ്യത്തെക്കുറിച്ച് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നമ്മുടെ മുന്നോട്ടുള്ള ജീവിതത്തിന് പരിസ്ഥിതി സംരക്ഷണം അത്യാവശ്യമാണ്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിലൂടെ ജീവജാലങ്ങൾക്കും സസ്യങ്ങൾ‍ക്കും നമ്മുടെ പ്രകൃതിയിലുള്ള ജീവിതം കൂടുതൽ എളുപ്പമാവും. വായുവും വെള്ളവും കഴിക്കാനുള്ള ഭക്ഷണവും നമുക്ക് ലഭിക്കുന്നത് പ്രകൃതിയിലെ വിവിധ സ്രോതസ്സുകളിലൂടെയാണ്. പ്രകൃതിയെ നശിപ്പിക്കുകയും ജലസ്രോതസ്സുകളേയും മറ്റു മലിനമാക്കുകയും ചെയ്താൽ നമ്മുടെ ജീവിതം ഇതൊന്നുമില്ലാതെ കഴിയേണ്ട ഒരു സ്ഥിതിയിലേക്ക് എത്തിച്ചേരും. അതുകൊണ്ട് പ്രകൃതിയെ അറിഞ്ഞ് അവയ്ക്ക് സംരക്ഷണം നൽകി ജീവിക്കേണ്ട ഒരു രീതിയിലേക്ക് മാറേണ്ടതുണ്ട്.
അന്തരീക്ഷ മലിനീകരണം പരിസ്ഥിതിമലിനീകരണത്തിന്റെ ഏറ്റവും നല്ല തെളിവാണ് ഫാക്ടറികളും വാഹനങ്ങളും തുപ്പുന്ന് വിഷപ്പുക നമ്മുടെ അന്തരീക്ഷത്തെ സദാ മലിനമാക്കിക്കൊണ്ടിരിക്കുന്നു. അന്തരീക്ഷ മലിനീകരണം വ്യവസായികമേഖലയിലും മറ്റും കഴിയുന്നവരിൽ വൻതോതിൽ രോഗങ്ങൾ പടർത്താനിടയാക്കും. വാഹനങ്ങളുടെയും മറ്റും ഉപയോഗം ഒരു പരിധി വരെ ഒഴിവാക്കിയാൽ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയും. ഇതിലൂടെ അന്തരീക്ഷ മലിനീകരണം എന്ന വിപത്തിനിന്ന് നമുക്ക് മോചനം നേടാനായേക്കും.
ജീവൻ നിലനിർത്തുന്നതിന് വായുവെന്നപോലെതന്നെ ആവശ്യമാണ് വെള്ളവും. എന്നാൽ ശുദ്ധജലം ഇന്ന് ഒരു സങ്കൽപം മാത്രമായി മാറിക്കൊണ്ടിരിക്കുകയാണ്. വ്യവസായശാലകളിൽനിന്നും പുറത്തുവിടുന്ന മാലിന്യങ്ങൾ നദികളെയും സമുദ്രത്തെയും വിഷമയമാക്കുന്നു. ജലസ്രോതസുകളുടെ സമീപത്ത് നിന്ന് കുളിക്കുന്നതും മറ്റും അവ മലിനമാക്കാൻ ഇടയാകാറുണ്ട്. ഈ ജലം ഉപയോഗിക്കുന്നതിലൂടെ പല രോഗങ്ങളും വ്യാപകമാകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ നികത്തുന്നതും രാസവളങ്ങൾ പ്രയോഗിക്കുന്നതുമെല്ലാം ഭൂമിയുടെ ജലസംഭരണശേഷിയെ സാരമായി നശിപ്പിച്ചിട്ടുണ്ട്.
വനനശീകരണമാണ് പരിസ്ഥിതി നാശത്തിലേക്ക് വഴിതെളിക്കുന്ന മറ്റൊരു വിപത്ത്. വനനശീകരണം സൃഷ്ടിക്കുന്ന മണ്ണൊലിപ്പ് കൃഷിയെ സാരമായി ബാധിക്കുന്നു. അമിതമായ വനനശീകരണം പരിസ്ഥിതിയുടെ സംതുലനാവസ്ഥയെയും തകർക്കുന്നു. സ്വന്തമായി കൃഷിചെയ്ത് കാർഷികവിളകൾ ഉണ്ടാക്കാനുള്ള അവസരമുണ്ടാക്കിയിട്ടും അത് ചെയ്യാതെ ഭൂമി ഇടിച്ചുനിരത്തി വലിയ വലിയ കെട്ടിടങ്ങൾ ഉയർത്തുന്നത് വളരെ പരിതാപകരമാണ്. നമ്മുടെ അമ്മയായ പ്രകൃതിയെ നാം തന്നെ ഇങ്ങനെ നശിപ്പിക്കുന്നത് നമ്മുടെ വരുംതലമുറകളോട് ചെയ്യുന്ന ദ്രോഹമാണ്. വനനശീകരണത്തിന്റെ ദോഷവശങ്ങൾ മനസ്സിലാക്കി ഇനിയെങ്കിലും അതൊഴിവാക്കിയാൽ നമ്മുടെ പരിസ്ഥിതിയെ നമുക്ക് പഴയ അവസ്ഥയിലേക്ക് എത്തിക്കാനുള്ള ഒരു ചുവട് വയ്പ്പായേക്കാം.
ഇത്തരത്തിൽ ചുറ്റുപാടിനെ സർവത്ര വിഷമയവും അപകരമാം വിധം മലിനവുമാക്കിയിരിക്കുകയാണ് മനുഷ്യൻ. വികസനത്തിലേക്കുള്ള മനുഷ്യന്റെ കുതിപ്പിനിടയിലെ ഒരു പിഴവാണിത്. പക്ഷേ, ഇത് ഉയർത്തുന്ന ഭീഷണി മാരകമാണെന്ന കാര്യം വിസ്മരിക്കാൻ പാടില്ല. നമ്മുടെ തലമുറയെ മാത്രമല്ല, ഭാവിതലമുറയെയും ഇതുബാധിക്കുമെന്നും നാമോക്കണം. ഇങ്ങനെ മനുഷ്യൻതന്നെ തന്റെ മലിനീകരണത്തിന്റെ വഴിതുറക്കുന്നതാണ് പരിസ്ഥിതിമലിനീകരണമെന്നും കാണാം.
പരിസ്ഥിതിമലിനീകരണം തടയുന്നതിന് നിരവധി നിയമങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. ജൂൺ 5 ലോക പരിസ്ഥിതിദിനമായി ആചരിക്കുന്നുണ്ട്. പരിസ്ഥിതിമലിനകരണത്തിനെതിരെ ഒട്ടേറെ സംഘടനകളും സാഹിത്യനാകരടക്കം പല പ്രമുഖ വ്യക്തികളും നിരന്തരനമായ പ്രവർത്തനത്തിലൂടെ വലിയൊരു അവബോധം സൃഷ്ടിച്ചിട്ടുണ്ട്. ഇങ്ങനെ പ്രകൃതി സംരക്ഷണത്തിലൂടെ നമുക്ക് നമ്മുടെ സുസ്ഥിതിയിലേക്ക് ഉയരേണ്ടിയിരിക്കുന്നു.



അപർണ സാബു
9 ഹയർ സെക്കന്ററി സ്ക്കൂൾ, കൂത്താട്ടുകുളം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം