ഗവ ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ/അക്ഷരവൃക്ഷം/കൊറോണയെ ഭയക്കേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
19:40, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ ഭയക്കേണ്ട

കൂട്ടുകാരേ, ഞാൻ കൊറോണ.

ഞാൻ നിങ്ങളോട് എന്റെ കഥ പറയാം. ഞാൻ മൃഗങ്ങളിലും പക്ഷികളിലും കാണപ്പെട്ടിരുന്ന വൈറസ് ആണ്. എന്റേത് ഒരു വൈറസ് കുടുംബമാണ്. നിപ്പയും സാർസും എന്റെ കുടുംബാംഗങ്ങളാണ്. എങ്ങനെയോ ഞാൻ ചൈനയിലെ വുഹാനാൻ എന്ന പട്ടണത്തിലെ ഒരാളുടെ കോശത്തിൽ എത്തിപ്പെട്ടു. പുറത്തു നിന്നാൽ എനിക്ക് ജീവൻ വൈയ്ക്കില്ല. ഒരാളുടെ കോശത്തിൽ എത്തിപ്പെട്ടാൽ എനിക്കു ജീവൻ വയ്ക്കും. എന്റെ വിളിപ്പേര് കോവിഡ് 19എന്നാണ്. എനിക്ക് രൂപം മാറാൻ ഉള്ള കഴിവുണ്ട് . എന്നെ 2019 ലാണ് കണ്ടുപിടിച്ചത്. 2020- ൽ ലോകമെമ്പാടും ഞാൻ ആക്രമണം ആരംഭിച്ചു. ചൈന, ഇറ്റലി, ഫ്രാൻസ്, അമേരിക്ക തുടങ്ങി എല്ലാ രാജ്യങ്ങളിലേക്കും ഞാൻ പടർന്നു പിടിച്ചു. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് അതിവേഗം പടർന്നു കയറാൻ എനിക്ക് കഴിഞ്ഞു. ലക്ഷക്കണക്കിനു ജനങ്ങളിൽ ഞാൻ രോഗം വിതച്ചു. ഞാൻ കാരണം പതിനായിരങ്ങൾ മരിച്ചു.

പക്ഷേ ഇന്ത്യയിൽ എനിക്ക് അത്രത്തോളം ശക്തി പ്രാപിക്കാൻ കഴിഞ്ഞില്ല, പ്രത്യേകിച്ച് കേരളത്തിൽ. ഭാരത ഗവൺമെൻറും പ്രത്യേകിച്ച് കേരള സർക്കാരും എന്നെ തുരത്തുവാനായി 'ബ്രേക്ക് ദ ചെയിൻ’ പരിപാടി തുടങ്ങി. ഞാൻ ഉള്ളിൽ പ്രവേശിച്ചവരെയെല്ലാം വീട്ടിനുള്ളിൽ തന്നെ ഇരുത്തി, ക്വാറന്റീനിലാക്കി. എന്നെ മറ്റൊരാളിലേക്കു പകരാൻ അവർ അനുവദിച്ചില്ല. രാജ്യം മൊത്തം ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. രാജ്യമാകെ ഒരു സ്തംഭനാവസ്ഥ!

ഞാൻ മൂലം സ്കൂളുകളും സകല സ്ഥാപനങ്ങളും അവധിയിലാണ്. അത് കാരണം എനിക്ക് മറ്റൊരാളിലേക്ക് പോകാൻ കഴിഞ്ഞില്ല. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരും പോലീസുകാരും എല്ലാം എന്നെ ഓടിക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ജനങ്ങളെയെല്ലാം അവരുടെ വീടുകളിൽ തന്നെ ഇരുത്തി. എനിക്ക് ഇവിടെ അധികകാലം നിൽക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. എനിക്ക് വായുവിൽ അധികം സഞ്ചരിക്കാൻ കഴിയില്ല. സമ്പർക്കത്തിലൂടെ മാത്രമേ മറ്റൊരാളിൽ എത്താൻ കഴിയുകയുള്ളൂ. കൈകൾ കഴുകുന്നതുമൂലവും മാസ്ക് ധരിക്കുന്നതു കാരണവും എനിക്ക് മറ്റൊരാളിലേക്ക് പ്രവേശിക്കാൻ കഴിയുന്നില്ല. എന്റെ നാശമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ജനങ്ങൾ ആഗ്രഹിക്കുമ്പോൾ ഞാൻ പറയുന്നതല്ലേ നല്ലത്? ഞങ്ങളുടെ അനുസരണയില്ലായ്മയിലൂടെ മാത്രമേ എനിക്ക് നിങ്ങളുടെ അടുത്ത് എത്താൻ സാധിക്കൂ.

എന്നെ ഓടിക്കാൻ ശ്രമിക്കുന്നവരുടെ അടുത്തേക്ക് ഞാൻ ഇനി വരില്ല, തീർച്ച.

ആർഷാ സുദർശൻ
5 B ഗവ.ഹയർ സെക്കന്ററി സ്കൂൾ കോയിക്കൽ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം