ജ്ഞാനോദയം യു.പി.എസ് ചിറ്റണ്ട/അക്ഷരവൃക്ഷം/കൊറോണയും പാഠവും

Schoolwiki സംരംഭത്തിൽ നിന്ന്
19:16, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും പാഠവും


കാലവും ലോകവും
കലിതുള്ളിയ രോഗവും
പകർന്നേറെ മർത്യനിൽ
ഗുണപാഠങ്ങൾ

നേരമില്ലെന്നോതി ഇരുന്നവർ
തിരക്കുകൾ ഒഴിയാൻ കാത്തിരുന്നവർ
നേരംഇന്നവർക്ക് ധാരാളമായ്

പ്രാർഥനയാൽ നിറഞ്ഞ
പുണ്യലയങ്ങൾ
കതകുകൾ കൊട്ടിയടച്ചു
കണ്ണീർ വാർക്കുന്നു

വീടകം ബോറടിച്ച
നാട്ടിൻ പുറങ്ങളിൽ ഊറ്റം കൊണ്ട്
ആനന്ദം നിറച്ചവർ തിരിച്ചറിയുന്നു
വീട് അഭയമെന്നു
ആർഭാടം മുങ്ങിയ ചാർത്തുകൾ
ആർത്തിയിൽ പൂണ്ട ഹൃത്തടങ്ങൾ
ആശങ്കയാൽ മനം മന്ത്രിക്കുന്നു

അമൃതം വിശ്രമമെന്നു
കൊടും ക്രൂരതകൾ താണ്ഡവമാടിയ മണ്ണിന്
സമാധാനത്തിൻ മുഴക്കം
ഉന്മാദത്തിൻ ലഹരിയിൽ താളം പിടിച്ചവർ
നിസ്സഹായരായ് തലകുനിക്കുന്നു

ഈ നേരവും കടന്നുപോകും

ഈ കാലവും വഴിമാറും
എങ്കിലുമണയാതെ കാക്കണം
ജീവിതത്തിൽ ഈ കരുതലുകൾ


ഹിബ നസ്റിൻ
7 ബി ജ്ഞാനോദയം യു പി സ്കൂൾ ചിറ്റണ്ട
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത