എം.എൽ.പി.സ്കൂൾ പാലക്കൽ/അക്ഷരവൃക്ഷം/നന്മയുടെ മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PMLPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നന്മയുടെ മാലാഖമാർ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മയുടെ മാലാഖമാർ

സ്വന്തം ജീവൻ പണയം വെച്ച് ധൈര്യം മനസ്സിൽ പേറി കോവിഡിനെതിരെ പോരാട്ടം നയിക്കുന്ന ഒരു കൂട്ടരാണ് ആരോഗ്യപ്രവർത്തകർ .ആ കൂട്ടത്തിൽ തൂവെള്ള വസ്‌ത്രമണിഞ്ഞ് മറ്റൊരു ജീവൻ നിലനിർത്താൻ വേണ്ടി ഐസൊലേഷൻ വാർഡിൽ നിരന്തരം കേറിയിറങ്ങുന്ന നഴ്സുമാർ .നമുക്കേറ്റവും പ്രിയപ്പെട്ട മാലാഖമാർ .ഐസൊലേഷൻ വാർഡിൽ കോവിഡ് 19 ന്റെ പിടിയിൽ അകപ്പെട്ട രോഗിക്ക് തികച്ചും കൂട്ടാവുന്നത് അവരാണ് .

                                                                                    ശരീരം മുഴുവൻ മറച്ചു കൊണ്ടാണ് ആ വാർഡിലേക്ക് പോകുന്നത് .അതിനുവേണ്ടി ഒരു പ്രത്യേക കിറ്റ് തന്നെയുണ്ട് .ആ വസ്‌ത്രമണിഞ്ഞ് നഴ്സുമാർ വാർഡിൽ കയറുമ്പോൾ കഠിനമായ ചൂട് അനുഭവപ്പെടുന്നു .അതിലേക്ക് ഒരു തുള്ളി കാറ്റ് പോലും കടക്കുന്നില്ല എന്നർത്ഥം .ഡ്യൂട്ടിക്കിടയിൽ വെള്ളം പോലും കുുടിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാകുന്നു .അവർ മറ്റുള്ളവരുടെ ജീവൻ നിലനിർത്താനുള്ള തിരക്കിലാണ് .ഈ കൊറോണാകാലത്തു രോഗികൾക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറുന്നത് മാലാഖമാരാണ് .അവർക്ക് ഒരു ബിഗ് സല്യൂട്ട് കൊടുക്കാം .
ആസിഫ് അലി.കേ
2 B എം.എൽ.പി.സ്കൂൾ പാലക്കൽ
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം