ഹോളീ ക്രോസ് എച്ച്.എസ്സ്.എസ്സ്. ചേർപ്പുങ്കൽ/അക്ഷരവൃക്ഷം/ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
13:14, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Holycros (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമി <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമി

പച്ചയുടയാടയണിഞ്ഞോരെന്നമ്മ
ഭൂമിയെ ഞാൻ തന്നെ മലിനയാക്കി
മരംവെട്ടി കുന്നുനികത്തി പാടംനിരത്തി
ദുരയകറ്റുവാനേറെ പാതകം ചെയ്തു
മണൽവാരി പുഴയെ കൊന്നു ഞാൻ
കാടുകയ്യെറിയവിടെയധികാരിയായി
പടുതുയർത്തിയ സൗധങ്ങളാഞ്ഞു തുപ്പിയ
പുക മലിനമാക്കിയെന്നമ്മതൻ മേനിയെ
അറഞ്ഞില്ലറിയാൻ ശ്രമിച്ചില്ല ഞാൻപിന്നെയും
സ്വരുക്കൂട്ടുവാൻ പാഴ്ശ്രമം നടത്തീ വൃഥാ
സ്വയം ശവക്കുഴിമാന്തും ഭോഷനെന്നറിയാതെ
പിന്നെയും പാഴ് വേലയേറെ ഞാൻ ചെയ്തു
തണ്ണീരല്ലിന്നു പുഴ വഹിക്കുന്നു മാലിന്യം
ശ്വസിക്കാനില്ല ശുദ്ധവായു പോലുമതും വിഷം
പശിയാറ്റില്ല കോൺക്രീറ്റുവൃക്ഷങ്ങളവ
യെൻ ബുദ്ധി തൻമനോഹാരിതയായ് കണ്ടൂ
തെറ്റീ, വഴിതെറ്റിയെന്നിന്നറിയുന്നു
ഞാനിനിയെത്ര കാതം പിറകിൽ പോകണം
പൂവും പൂവണ്ടുപൂമ്പാറ്റ മൂളിപ്പറക്കുന്ന
പഴയ ഭൂമിയെയൊന്നു കണികാണുവാൻ.

അൽഫി ജോൺ ഹോളി ക്രോസ്സ് എഛ് എസ് എസ് ചേർപ്പുങ്കൽ ഏറ്റുമാനൂർ കോട്ടയം
10 E ഹോളി ക്രോസ്സ് എഛ് എസ് എസ് ചേർപ്പുങ്കൽ ഏറ്റുമാനൂർ കോട്ടയം
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത