ജി.എച്ച്.എസ്.എസ് നാവായിക്കുളം/അക്ഷരവൃക്ഷം/കൊറോണ ഒരുക്കിയ കൂട്

Schoolwiki സംരംഭത്തിൽ നിന്ന്
10:06, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരുക്കിയ കൂട് | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ ഒരുക്കിയ കൂട്

മനുഷ്യർ വിനോദത്തിനായി
ജീവജാലങ്ങളെ കൂട്ടിലടച്ചു
അഹങ്കാരികളായി തീർന്നവർ
ഭൂമിക്കു തന്നെ ഭാരമായി
                        മനുഷ്യന്റെ ശല്യം സഹിക്കവയ്യാതെ
                        ഭൂമി തന്നെ സ്വയം പ്രതിരോധിച്ചു
                        വരൾച്ചയായും പ്രളയമായും
                        മഹാമാരിയായും മനുഷ്യനുമേൽ പതിച്ചു
പ്രതിരോധം തീർത്തുകൊണ്ട്
മനുഷ്യരും മുന്നോട്ട്
അവസാനമായി കണ്ണിനു മുന്നിൽ
വരാത്ത കൊറോണയും
                            നഗരവീഥികൾ നിശ്ശബ്ദമായി
                            സമുദ്രങ്ങൾ നിശ്ശബ്ദമായി
                            ആകാശവും നിശ്ശബ്ദമായി
                            കൊറോണ മനുഷ്യനെ കൂട്ടിലടച്ചു

സുമയ്യ എൻ എസ്
6 സി ജി എച്ച് എസ് എസ് നാവായികുളം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത