Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം
ഞാൻ കണ്ട, ലോകത്തിലേക്കും വെച്ച് ഏറ്റവും ഭയാനകമായെരു കാലത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത് ഈ ദുരന്തം എന്ന് എപ്പോൾ അവസാനിക്കും എന്ന് ആർക്കും പറയാനാകില്ല ഒരുപക്ഷേ ഇതിലും നല്ലൊരു ലോകം പടുത്തുയർത്താൻ നമുക്ക് സാധിക്കും. എങ്ങനെയെന്ന് ചിന്തിക്കൂ അതിനു പിന്നിൽ ഒരു സമൂഹമുണ്ട്, ഒരു ജനത ഉണ്ട്, നല്ല ഭരണകൂടം ഉണ്ട് വംശനാശഭീഷണി നേരിടുന്ന മൺമറഞ്ഞ സസ്യ ജീവജാലങ്ങളെ നമുക്ക് പുനർജീവിപ്പിക്കാൻ ശ്രമിച്ചു കൂടെ ,വീട്ടിലിരിക്കുമ്പോൾ ഒരു മതത്തെയും നടാം, കിളികൾക്ക് വെള്ളം നൽകാം, പ്രകൃതിയെ സംരക്ഷിക്കാൻ നമുക്ക് ചുറ്റുമുള്ള ചരാചരങ്ങളെ സംരക്ഷിക്കാം ഇതു പോലെ എല്ലാവരും ചെയ്യുമ്പോൾ ഈ ഭൂമി നന്നാകും പഴയതുപോലെ ഹരിതാഭമാക്കാൻ പ്രകൃതിയെ നമുക്ക് തിരിച്ചു കിട്ടും നമ്മൾ കേരളീയർ ഈ കൊറോണയെയും തുരത്തും
ഓരോ ദിവസവും കഴിയുന്തോറും നമുക്കിടയിൽ ഭീതി വർധിച്ചുകൊണ്ടിരിക്കുകയാണ് ചികിത്സയും പ്രതിരോധ വാക്സിനുകളോ ഇതുവരെ കണ്ടെത്താനായിട്ടില്ല അതിനാൽ ലോകം മുഴുവൻ എന്ന ഏറ്റവും ഭയത്തോടെ നോക്കി കാണുന്ന ഒന്നായി മാറിയിരിക്കുന്നു ഈ രോഗം മരണങ്ങൾ ദിനംപ്രതി കൂടിവരികയാണ് ഈ സാഹചര്യത്തിൽ നിരവധി മെഡിക്കൽ വിദഗ്ധർ മുന്നോട്ടുവന്ന കൊറോണാ വൈറസിനെ കുറിച്ചുള്ള വസ്തുതകളും പ്രതിരോധിക്കാൻ എന്തെല്ലാം കാര്യങ്ങൾ ചെയ്യാം എന്നതിനെപ്പറ്റിയും ശുപാർശ ചെയ്യുന്നു ഈ കൊറോണയെ അതിജീവിക്കാനായി നമുക്ക് മെഡിക്കൽ വിദഗ്ധരുടെ കൈകോർക്കാം ഈ കൊറോണയെ ചെറുത്തു തോൽപ്പിക്കാം
STAY HOME
STAY SAFE
|