എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം/അക്ഷരവൃക്ഷം/ദുരന്തനടനം

Schoolwiki സംരംഭത്തിൽ നിന്ന്
ദുരന്തനടനം


ഭൂലോകത്തിൻ ദുരന്തമായ്
പറന്നിറങ്ങിയ കൊറോണേ
വുഹാനിൽ നിന്നുയിർ കൊണ്ട്
വിഷം വിതച്ച വിഷവിത്തേ
മനുജ കുലത്തിലെമ്പാടും
മൃതിതൻ വ്യഥ പടർത്തിയല്ലോ
ദേവാലയങ്ങളിലെല്ലാമെ
വിജനത പ്രവഹിപ്പിച്ചല്ലോ
കലുഷിതമായി സുന്ദര ധരിത്രി
പങ്കിലമായ വൈറസാൽ
മാനവവംശ ഗർവ്വിനാൽ
മൃത്യു താണ്ഡവനൃത്തം ആടുമ്പോൾ
പക്ഷിമൃഗാദികൾ പുളകിതരായ്
നിർഭയരായ് കഴിയുന്നു
കടലും കരയും ആഹ്ലാദത്താൽ
ഉദ്ധവഗീതം പാടുന്നു
ഏകാന്തതയിൽ ഗഗനങ്ങൾ
സദ് വചനങ്ങൾ ചൊരിയുന്നു
സദ്ഭാഷണങ്ങളിൽ ഉയിർ കൊണ്ട്
മാനവർ ഒന്നിച്ചായ്. കൈകോർക്കുന്നു
തുടച്ചു നീക്കാൻ കൂട്ടായി
ആതുരർക്കൊപ്പം ആതുരസേവകരുണ്ടല്ലോ
നീതിപാലകർ നമ്മൾക്കായ്
സതതം വെയിലും മഴയും ഏൽക്കുന്നു
അവനിയിലെ മാലാഘമാർ
ജാഗ്രതയാൽ അമൃത പൂജ ചെയ്യുന്നു
ഭരണകൂടം നമ്മൾക്ക്
പ്രതിരോധ നൗക ചമക്കുന്നു
മദമാത്സര്യമില്ലാതെ
അഹോരാത്രം പടവെട്ടി
മഹാവ്യാധിയെ നാം തുരത്തീടും
       - ജാസ്മിൻ കെ എ -

ജാസ്മിൻ കെ എ
അധ്യാപിക എസ്.എൻ എം.എച്ച്.എസ്.എസ് മൂത്തകുന്നം
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത