സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കരുതലുള്ള കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
13:47, 13 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43065 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതലുള്ള കേരളം | color=3 }} <center><poem><font si...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലുള്ള കേരളം


അകലെക്കിനാവും കണ്ടിരിപ്പാണ് ഞാൻ....  
നാളെ പുലരിയിൽ 
എന്താണെന്നറിയാതെ... 
മഹാമാരിതൻ
കഴുകകണ്ണുകൾ 
കാർന്നു തിന്നുകയാണ് ആയിരങ്ങളെ... 
ഓരോ ദിനവും ഉണരാൻ 
ഭീതി തോന്നുകയാ... 
എന്നിലേക്കെന്നടുക്കുമെന്നറിയാ
വീട്ടിലടച്ചു പൂട്ടിയിരിപ്പാണ് 
പ്രകൃതിതൻ സൗന്ദര്യം 
ആസ്വദിക്കവയ്യാതെ..... 
ഓരോ ദിനവും പതിനായിരങ്ങൾ ചത്ത് 
വീഴുമ്പോൾ... 
ഓരോ കണ്ണുകളിലെയും 
കണ്ണുനീർ മഴയായ് പെയ്തിറങ്ങുമ്പോൾ..... 
ഓർക്കുക ഒരു നിമിഷം  ചെയ്തു കൂട്ടിയതിനുള്ള
ഫലം  ആയിരിക്കാം...
എങ്കിലും കേരളം അതിജീവിക്കും  മുൻ ചരിത്രങ്ങൾ പോലെ...... 
പിന്നെയും പിന്നെയും... പാരിൽ നന്മ നിറച്ചിടും
കുറെ ആത്മാക്കൾക്ക് 
നിറക്കണ്ണുകളോടെ 
കൂപ്പുകൈകൾ.......
ഒരു നിമിഷം   കരുതലുള്ള 
കേരളത്തിനും...... 

ഫർഹാന എം എസ്
9 എ സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത