സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/അക്ഷരവൃക്ഷം/പ്രഭാതം

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 12 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44067 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രഭാതം | color= 3 }} <center> <poem> പ്രഭാതമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രഭാതം


പ്രഭാതമെന്നെങ്കിലും
പ്രദോഷത്തെ പ്രണയിച്ചിട്ടുണ്ടാവുമോ?
സൂര്യനൊരിക്കലെങ്കിലും
നിലാവിലലിയാ൯ കൊതിച്ചിട്ടുണ്ടാവുമോ?
നീലാംബരമെന്നെങ്കിലും
ഭൂമിയെ ചുംബിച്ചിട്ടുണ്ടാവുമോ?

പ്രഭാതമണിയിച്ച
പ്രണയവർണ്ണങ്ങളാവാം
പ്രദോഷത്തിന്റെ കവിളിണകളിൽ

സൂര്യന്റെ ക്രോധ ചൂടകറ്റുന്ന
സ്നേഹ ശീതളിമയാകാം
നിലാവിന്റെ പാലൊളി പുഞ്ചിരി

ആകാശം ഭൂമിയ്ക്ക് നൽകുന്ന
ആർദ്ര ചുംബനങ്ങളാവാം
ഒാരോ മഴത്തുള്ളിയും

പലയുഗ പെരുമയയായി
പ്രപഞ്ച ചരാചര
പരിപാലക പാവന
പ്രണയമെത്ര ശ്ലാഘനീയം
 

{BoxBottom1

പേര്= ദീപ ക്ലാസ്സ്= 10 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=

സെന്റ്‌ മാത്യൂസ്‌ ഹൈസ്‌ക്കൂൾ പൊഴിയൂർ

സ്കൂൾ കോഡ്= 44067 ഉപജില്ല= നെയ്യാറ്റിൻകര ജില്ല= തിരുവനന്തപുരം തരം= കവിത color= 3

}}