വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം
പ്രകൃതിസംരക്ഷണം
വായു, വെള്ളം, ആകാശഭൂമി, വാനങ്ങൾ എന്നിവ ചേർന്നത് ആണ് പ്രകൃതി. പ്രകൃതിയെ സംരക്ഷിക്കാൻ നാം കടപ്പെട്ടിരിക്കുന്നു. കാരണം നമ്മുടെ അമ്മയാണ്. ജലമലിനീകരണം പലതരത്തിൽ നടക്കുന്നു. കപ്പലുകളിൽ നിന്ന് ഉണ്ടാക്കുന്ന എണ്ണ ചോർച്ച ജലത്തെ മലിനമാക്കുന്നു. കപ്പൽ യാത്രക്കാർ കടലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പകൾ കടൽ ജീവികളുടെ നാശത്തിന് കാരണമാകുന്നു. പല കടൽ ജീവികൾക്കും അഭയമാകുന്ന പവിഴപുറ്റുകൾ നശിക്കുന്നു. പുഴ വള്ളം മലിനമാകാൻ കായൽ ടൂറിസം കാരണമാകുന്നുണ്ട്. വീട്ടിൽ നിന്നും ഫാക്ടറികളിൽ നിന്നും പുറം തള്ളുന്ന മാലിന്യങ്ങൾ, പുഴയിലെ അലക്കു കുളി, എന്നിവയും പുഴവെള്ളത്തെ മലിനമാക്കുന്നു. നീർക്കാക്ക, കുളക്കോഴി ഈ പക്ഷികളുടെ വംശം നാശത്തിന്റ വക്കിലാണ്. തോടുകളും, നീർച്ചാലുകളും, പാടങ്ങളും, നികത്തപ്പെടുന്നതാണ് ഇതിന്റെ കാരണം. ശുദ്ധ ജലസ്രോതസുകൾ മലിനമാകുന്നതിനാൽ താമരയും, ആമ്പലും ഇന്ന് വംശനാശ ഭീഷണിയിലാണ്.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊല്ലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 10/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ