കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/Recognition

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
മികവിനുള്ള അംഗീകാരം

സംസ്ഥാന തല പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ ഫാത്തിമത്തുൽ നിദ ടി.കെ.പി. A ഗ്രേഡും നാച്ചുറൽ ഫൈബർ വിഭാഗത്തിൽ സഫ. ടി നാലാം സ്ഥാനവും A ഗ്രേഡും നേടി. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിയുടെ പ്രതിനിധികളായി രണ്ട്‌പേരും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തത് തന്നെ സ്കൂളിനെ സംഭബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകിയ കാര്യമായിരുന്നു. രണ്ടുപേർക്കും ഒരായിരം അഭിനന്ദനങ്ങൾ..ഇവരെ പരിശീലിപ്പിച്ച ദിവ്യ ടീച്ചർക്കും സ്കൂളിന്റെ അഭിനന്ദനങ്ങൾ

ചരിത്ര മുഹൂർത്തം

സംസ്ഥാന തല പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ ഫാത്തിമത്തുൽ നിദ ടി.കെ.പി. A ഗ്രേഡും നാച്ചുറൽ ഫൈബർ വിഭാഗത്തിൽ സഫ. ടി നാലാം സ്ഥാനവും A ഗ്രേഡും നേടി. ഈ നേട്ടം നമ്മുടെ സ്കൂൾ ഒരു ആഘോഷമായി കൊണ്ടാടി. രണ്ടു പേരെയും ആനയിച്ചു കൊണ്ട് കമ്പിൽ ടൗണിലൂടെ ഘോഷയാത്ര നടത്തി. ശ്രീമതി. ദിവ്യ, ശ്രീമതി. മുഹ്‌സിന, ഹെഡ്മിസ്ട്രസ് ശ്രീമതി. സുധർമ്മ.ജി, ശ്രീ.റാഷിദ്, ശ്രീ.അരുൺ എന്നിവർ ഘോഷയാത്രക്ക് നേതൃത്വം നൽകി.

മിന്നുന്ന വിജയം

മയ്യിൽ ഗ്രേഷ്യസ് സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റിൽ ജൂനിയർ വിഭാഗത്തിലും സീനിയർ വിഭാഗത്തിലും കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി മിന്നുന്ന വിജയം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഫിദ.പി.കെ.പി 10 E, സാന്താ കൃഷ്ണൻ 9 B ഫാത്തിമത്തുൽ റിഫ. കെ.വി. 9 B എന്നിവരും സീനിയർ വിഭാഗത്തിൽ ഫാത്തിമത്തുൽ ഹിബ. എൽ 10 E, ഫാത്തിമത്തുൽ ഹിബ. കെ.വി. 10 C, ലുബ്‌ന പർവീൻ +1 (സയൻസ്) മത്സരത്തിൽ പങ്കെടുത്തു. ജൂനിയർ വിഭാഗം ഫൈനലിൽ മൊറാഴ ഹയർസെക്കന്ററി സ്കൂൾ ടീമിനോടും സീനിയർ വിഭാഗത്തിൽ ചട്ടുകപ്പാറ ഹയർ സെക്കന്ററി സ്കൂൾ ടീമിനോടുമായിരുന്നു മത്സരിച്ചത്.

കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിക്ക് അഭിമാനാർഹമായ നേട്ടം

ചട്ടുകപ്പാറ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ ശാസ്ത്രോത്സവത്തിൽ UP,HS,HSS വിഭാഗത്തിൽ കമ്പിൽ മാപ്പിള ഹയർ സെക്കന്ററി സ്കൂൾ ചാമ്പ്യന്മാരായി. ദിവ്യ ടീച്ചറുടെ ചിട്ടയർന്ന പരിശീലനവും കുട്ടികളുടെ ആത്മാർത്ഥമായ പങ്കാളിത്തവും ഒത്തുചേർന്നപ്പോൾ ചാമ്പ്യൻഷിപ്പ് പട്ടം കരസ്ഥമാക്കാൻ നമുക്ക് സാധിച്ചു. ഈ നമ്മുടെ സ്കൂളിനെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനാർഹമായ ഒരു നേട്ടം തന്നെയാണ്. UP,HS ,HSS എന്നീ മൂന്നു തലത്തിലും വിദ്യാർത്ഥികൾ ഇത് ആഘോഷമായി കൊണ്ടാടി. സ്കൂൾ മുതൽ കമ്പിൽ ടൗൺ വരെ കുട്ടികൾ ഘോഷ യാത്ര നടത്തി.

സബ്ബ് ജില്ലാ ഐ.ടി.മേള മലയാളം ടൈപ്പിംഗ് (HS) വിഭാഗം രണ്ടാം സ്ഥാനം ഫാത്തിമ എൻ.വി
ചരിത്ര നേട്ടം

റവന്യൂ ജില്ലാ പ്രവർത്തി പരിചയ മേളയിൽ സ്റ്റഫ്ഡ് ടോയ്‌സ് വിഭാഗത്തിൽ ഒന്നാം സ്ഥാനം ഫാത്തിമത്തുൽ നിദ ടി.കെ.പി.യും നാച്ചുറൽ ഫൈബർ വിഭാഗത്തിൽ ഒന്നാം സ്ഥാനം സഫ. ടി യും നേടി. കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറിയുടെ പ്രതിനിധികളായി രണ്ട്‌പേരും സംസ്ഥാന ശാസ്ത്രോത്സവത്തിൽ പങ്കെടുത്തത് സ്കൂളിനെ സംഭബന്ധിച്ചിടത്തോളം ഏറെ സന്തോഷം നൽകി.

ഫാത്തിമത്തുൽ നിദ
സഫ.ടി.


സബ്ബ് ജില്ലാ കലോത്സവ വിജയികൾ -2019


കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവത്തിൽ യു.പി.വിഭാഗം അറബിക് പദ്യം ചൊല്ലൽ (ജനറൽ)ഒന്നാം സ്ഥാനം  നഹ്‌ല നസീർ നേടി. നഹ്‌ല നസീറിനെ കമ്പിൽ ടൗണിലേക്ക് ആനയിച്ചു കൊണ്ട് കുട്ടികളും അധ്യാപകരും ആഹ്ലാദ പ്രഘടനം നടത്തി. ശ്രീമതി.സുധർമ്മ.ജി. ശ്രീമതി.ദിവ്യ,ശ്രീമതി,അപർണ്ണ,ശ്രീ.നസീർ.എൻ, ശ്രീ.ബിജു, ശ്രീ.അർജുൻ,ശ്രീ.അരുൺ എന്നിവർ പ്രഘടനത്തിന് നേതൃത്വം നൽകി.
സബ്ബ് ജില്ലാ കലോത്സവ വിജയികൾക്കുള്ള സമ്മാനദാനം