ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2019-20അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾശാസ്ത്രവും പരീക്ഷണവും
സയൻസ് ക്ലബ്
വീണ എസ് സയൻസ് ക്ലബ് കൺവീനർ

വെർട്ടിക്കൽ ഗാർഡനും ഔഷധ സസ്യ തോട്ടവും

സ്കൂളിലെ പ്രവേശന കവാടത്തിന്റെ വലതുഭാഗത്തായി മനോഹരമായ ഒരു വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചിട്ടുണ്ട്.സ്കൂളിലെ സ്ഥലപരിമിതി മറികടക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചത് .ഏകദേശം 300 ഓളം സസ്യങ്ങളാണ് ഈ വെർട്ടിക്കൽ ഗാർഡനിൽ നാട്ടു വളർത്തുന്നത് .സ്കൂളിലെ കുട്ടികളാണ് ഈ സസ്യങ്ങളെ പരിപാലിക്കുന്നത്.കൂടാതെ 50 ഓളം അപൂർവ ഔഷധ സസ്യങ്ങൾ ഉൾപ്പെടുന്ന ഒരു ഔഷധ സസ്യ തോട്ടവും സ്കൂൾ ഉദ്യാനത്തിലുണ്ട് ഇതിൽ കരളകം, ഇരു വേലി ,കേശ വർദ്ധിനി, സമുദ്രപ്പച്ച,പഴുതാര വല്ലീ ,ചതുര മുല്ല,ചിലന്തിപ്പച്ചില, സർവ്വസുഗന്ധി ,വേമ്പാട ,ചുവന്നകടലാടി,ചിന്നി,വെള്ളനൊച്ചി,വിഷപ്പച്ചില,മഞ്ചട്ടി,ചെമ്മുള്ളി ,കാട്ടു പിച്ചി,വയോള ,വിഷ്ണുക്രാന്തി,അമുക്കുരം,നൊച്ചി ,സർപ്പഗന്ധി ,വെള്ളക്കൊടുവേലി ,വാദം കൊല്ലി ,വെളുത്തുള്ളി വള്ളി ,വയമ്പ്,മുത്തങ്ങ,മുറികൂടി,മുക്കുറ്റി, മഷിത്തണ്ട്,കുടങ്ങൽ,കിരിയാത്ത് ,കറുക,ഉഴിഞ്ഞ,തുമ്പ,തഴുതാമ,പുളിയാറില,രാമച്ചം,പനിക്കൂർക്ക,കീഴാർനെല്ലി ,ഞൊട്ടാഞൊടിയൻ ,നന്ദ്യാർവട്ടം ,കല്ലുരുക്കി ,കറ്റാർ വാഴ,ചങ്ങലം പരണ്ട ,ചെറുപൂള,പൂവാംകുരുന്നൽ ,ശംഖു പുഷ്പം ,നറുനീണ്ടി,കയ്യോന്നി,രക്തനെല്ലി ,ഓരിലത്താമര ,ശവനാറി,നിലപ്പന, നീലക്കോടുവേലി,ബ്രഹ്മി, മുയൽചെവിയൻ ,ആനച്ചുവടി,മുറികൂടി, പാടത്താളി,കുപ്പമേനി,തിപ്പലി ,യശങ്ക് ,ശീതളപ്പച്ച ,ചെണ്ടുമല്ലി മുതലായ സസ്യങ്ങൾ ഉൾപ്പെടുന്നു. പൂച്ച തുളസി,അഗസ്തി തുളസി,ലക്ഷ്മി തുളസി,ലെമൺ തുളസി,അയമോദക തുളസി,പുതിന തുളസി,ചക്കര തുളസി,രാമ തുളസി,ഭസ്മ തുളസി,ശിവതുളസി ,വിക്സ് തുളസി,കൃഷ്ണ തുളസി ,കർപ്പൂര തുളസി എന്നിങ്ങനെ അപൂർവയിനം തുളസിച്ചെടികളുടെ വലിയ ശേഖരം തന്നെ ഔഷധ സസ്യ തോട്ടത്തിലുണ്ട്

വെർട്ടിക്കൽഗാർഡൻ
വെർട്ടിക്കൽഗാർഡൻ..........

ജൈവവൈവിധ്യ കോൺഗ്രസ്

കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാതല പ്രോജക്ട് അവതരണ മത്സരം സംഘടിപ്പിച്ചു. ചാല ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ഹയർ സെക്കന്ററി റീജിയണൽഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്.നാരായണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.എൻ.തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം ഡോ.ടി.എസ്.സ്വപ്ന, സീനിയർ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.കെ.ജി.അജിത്കുമാർ എന്നിവർ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ വെഞ്ഞാറമൂട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ബി.ഗായത്രി, ബി.എസ്.അശ്വിൻ എന്നിവർ ഒന്നാം സ്ഥാനവും, നെടുമങ്ങാട് ദർശന ഹയർ സെക്കന്ററി സ്കൂളിലെ അനന്തനാരായണൻ, അഭിനന്ദ് ജി.രാജേഷ് എന്നിവർ രണ്ടാം സ്ഥാനവും, നരുവാമൂട് ചിൻമയ വിദ്യാലയത്തിലെ രുദ്ര നായർ, ദേവനാരായണൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ മുക്കോലക്കൽ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എ.ജെ.ആർച്ച, എസ്.എസ്.വർഷ എന്നിവർ ഒന്നാം സ്ഥാനവും, കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ എസ്.ആർ.ശ്രുതിലയ എന്നിവർ രണ്ടാം സ്ഥാനവും, വട്ടപ്പാറ ലൂർദ് മൗണ്ട് ഹയർസെക്കന്ററി സ്കൂളിലെ എൽ.ആർ.ആർഷാ ലാൽ മൂന്നാം സ്ഥാനവും നേടി.സംസ്ഥാനതല ജൈവവൈവിധ്യ കോൺഗ്രസ് ജനുവരി 26,27,28 തീയതികളിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടക്കും.

ജൈവ വൈവിധ്യ കോൺഗ്രസ്
ജൈവ വൈവിധ്യ കോൺഗ്രസ് ..മികച്ച വിജയം
----

ഒരു ജൈവവൈവിധ്യ ഉദ്യാനം

സ്കൂൾ ഒരു ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുകയെന്നതാണ് നമ്മുടെ ക്ലബ്ബിന്റെ ഏറ്റവും പ്രധാന ഉദ്ദേശ്യമായി കണക്കാക്കുന്നത് . സ്കൂൾ ജൈവവൈവിധ്യ രെജിസ്റ്റർ തയ്യാറാക്കി . ശലഭ ഉദ്യാനം , ഔഷധസസ്സ്യത്തോട്ടം ഇവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശാസ്ത്രദിനാചരണങ്ങൾ, അവയോടു ബന്ധപ്പെട്ട ക്വിസ് , സെമിനാർ, പോസ്റ്റർ /കൊളാഷ് മൽസരങ്ങൾ ഇവ മുറപോലെ നടത്തിവരുന്നു. കുട്ടികൾ പ്രൊജക്റ്റ് വർക്കുകൾ ,ശാസ്ത്രമേള തുടങ്ങിയവയ്ക്കു വേണ്ടി തയ്യാറെടുക്കുന്നു. സി വി രാമൻ ദിനത്തോടനുബന്ധിച്ചു ഡോക്യുമെന്ററി പ്രദർശനം ,രാമൻ പ്രഭാവത്തെ കുറിച്ച് അധ്യാപകരുടെ ക്ലാസുകൾ ഇവ നടത്തി . ഗ്രീൻ ഷവേഴ്സ്എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുവേണ്ടി ഒരു ഗ്രൂപ്പ് നിർമ്മിച്ചു. ജിവവൈവിധ്യസംരക്ഷണത്തെക്കുറിച്ചു ബോധവൽക്കരിക്കുവാൻ കുട്ടികൾ നാടകം തയ്യാറാക്കി. വിക്‌ടേഴ്‌സ് ചാനലിൽ കുട്ടികൾ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു.

ശാസ്ത്രമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി

പരിസ്ഥിതിദിനാചരണപ്രശ്നോത്തരി

ഗവ.എച്ച്.എസ്.അവനവഞ്ചേരി: അവനവഞ്ചേരി ഗവണ്മന്റ് ഹൈസ്കൂളിൽ ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ശാസ്ത്രക്ലബ്ബ് പ്രശ്നോത്തരി നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ അഭിഷേക്എം.നായർ (10 ഡി), ഹരികൃഷ്ണൻ (10 ഇ) എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ എസ്. ആർ.ജി. കൺവീനർ (യു.പി.) ശ്രീമതി സുജാറാണിയുടെ നേതൃത്വത്തിൽ നടന്ന പ്രശ്നോത്തരിയിൽ അദ്വൈത് പി. (6 സി) ഒന്നാസ്ഥാനവും മുഫീദ (5 ഇ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പ്രോജക്ട് അവതരണം

ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാതല പ്രോജക്ട് അവതരണം @ ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം. അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രതിനിധീകരിച്ച് എം.ആർ.സാന്ദ്ര, ശിശിര എസ്.ഷൈജു എന്നിവർ പ്രോജക്ട് അവതരിപ്പിക്കുന്നു.

പ്രോജക്ട് അവതരണം

ഓസോൺ ദിനാചരണപ്രശ്നോത്തരി മൽസരം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രശ്നോത്തരി മൽസരത്തിൽ വിജയികൾ

ഓസോൺ ദിനാചരണപ്രശ്നോത്തരി മൽസരത്തിൽ വിജയികൾ