ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/Activities/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-18

Schoolwiki സംരംഭത്തിൽ നിന്ന്
​കേഡറ്റുകൾ പരിശീലകരോടൊപ്പം
പെൺകുട്ടികൾ
ആൺകുട്ടികൾ

സ്റ്റുഡൻസ് പോലീസ് കാഡറ്റ് യുണിറ്റിന് 2018-19 വർഷത്തിൽ സ്കൂളിൽ അംഗീകാരം ലഭിച്ചു. സ്കൂളിലെ രണ്ട് അധ്യാപകർ തിരുവനന്തപുരം പോലീസ് ട്രൈനിംഗ് കോളേജിൽ 10 ദിവസത്തെ പരിശീലനം നേടി സർട്ടിഫിക്കറ്റ് കരസ്ഥമാക്കി. എട്ടാം ക്ലാസിൽ നിന്നുള്ള 44 പേരെയാണ് ഈ വർഷം പരിശീലനത്തിനായി തെരഞ്ഞെടുത്തത്. പരിശീലന പരിപാടികൾ ആഴ്ചതോറും (ബുധൻ) ഭംഗിയായി നടന്നുവരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിൽനിന്നുള്ള 2 പുരുഷ-വനിതാ പോലീസ് ഉദ്യോഗസ്ഥർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരിശീലനം നൽകുന്നു.

പ്രവർത്തനങ്ങൾ

  1. 27/06/2018- സ്കൂളിൽ എസ്.പി.സി പ്രവർത്തനങ്ങൾ ആരംഭിച്ചു. മഞ്ചേരി സ്റ്റേഷനിലെ സി.ഐ ഷൈജ‌ു സാർ കേഡറ്റുകൾക്ക് വേണ്ട നിർദേശങ്ങൾ നൽകി. ഡി.ഐ മാരായ അജയൻ സാർ ഷീജ മേഡം എന്നിവർ പരേഡിന്റെ ആദ്യാക്ഷരങ്ങൾ പറഞ്ഞു തന്ന‌ു.
  2. സ്കൂൾ കോംപൗണ്ടിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചു.
  3. പ്രളയബാധിത പ്രദേശത്തെ പതിന‍ഞ്ചോളം വീടുകളിൽ ശുചീകരണം നടത്തി.
  4. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്കായി ഞങ്ങളുടെ സ്കൂളിലെ വിദ്യാർത്ഥികൾക്കിടയിൽ നിന്നും പഠനോപകരണങ്ങൾ ശേഖരിച്ച് ജില്ലാ കളക്ടർ അമിത് മീണക്ക് നൽകി.
  5. പ്രളയബാധിത പ്രദേശങ്ങളിലെ 250 വീടുകളിലെ കിണറുകൾ ആരോഗ്യവകുപ്പുമമായി സഹകരിച്ച് ക്ലോറിനേഷൻ ചെയ്‌തു. ഹർത്താൽ ദിനത്തിൽ ചെയ്‌ത ഈ സേവനം ഏവർക്കും ഒരു മാതൃകയായി.
  6. ആനക്കയം ആരോഗ്യ കേന്ദ്രവുമായി സഹകരിച്ച് സ്‌ക‌ൂളിലെ SPC,JRC,ഹരിതസേന അംഗങ്ങളെല്ലാവരും ചേർന്ന് ഡ്രൈ ഡേ ആചരിച്ചു. ബഹ‌ു: പഞ്ചായത്ത് പ്രസിഡന്റ് പി.ടി സുനീറ, ആരോഗ്യ കേന്ദ്രത്തിലെ എച്ച്.ഐ, ജെ.എച്ച്.ഐ, എച്ച്.എം എന്നിവർ സന്നിഹിതരായിരുന്നു. ലീഡർഷിപ്പ് ആൻഡ് പേഴ്‌സണാലിറ്റിഡെവലപ്പ്മെന്റ് എന്ന വിഷയത്തിൽ മലപ്പുറം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഫസൽ പുള്ളാട് ക്ലാസെടുത്ത‌ു. ഏതൊരാളുടെയും ആത്മവിശ്വാസം വളർത്തുന്ന ക്ലാസായിരുന്നു അത്.
  7. ഗാന്ധി ജയന്തി ദിനത്തിൽ ആരോഗ്യപ്രദമായ ഭക്ഷണ ശീലങ്ങളെ ക‌ുറിച്ച് ഡോ: പരമേശ്വരൻ (ശിശു രോഗ വിദഗ്ധൻ, മഞ്ചേരി കുരമ്പയിൽ ഹോസ്‌പിറ്റൽ) ക്ലാസെടുത്തു. ക്ലാസ് വളരെ ഫലപ്രദവും ജീവിതത്തിൽ നമ്മൾ പാലിക്കേണ്ട ഭക്ഷണ ശീലങ്ങളെകുറിച്ച് ബോധ്യപ്പെടുത്തുന്നതുമായിരുന്നു. മഞ്ചേരി പോലീസ് സ്റ്റേഷനിലെ എസ്.ഐ ജലീൽ സാർ. എ.എസ്.ഐ പ്രദീപ് കുമാർ സാർ, ഡി.ഐ മാരായ അജയൻ സാർ, ഷീജ മേഡം എന്നിവർ പങ്കെടുത്തു.
  8. സ്കൂളിലെ സീനിയർ അസിസ്റ്റന്റ് മാത്യൂ സാറും, പി.ടി അധ്യാപകൻ മുനീർ സാറും ചേർന്ന് ട്രാഫിക്ക് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
  9. എസ്.പി.സി പ്രാർത്ഥന, പ്രതിജ്ഞ, വാർത്താ അവലോകനം എന്നിവ നടത്തി. പിന്നെ മജീദ് മജീദിയുടെ ചിൻഡ്രൻ ഓഫ് ഹെവൻ എന്ന ഷോട്ട് ഫിലിം പ്രദർശിപ്പിച്ചു അതിനോടനുബന്ധിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം എഴുതി.
  10. ട്രാഫിക്ക് ഏരിയയിലെ കൂടുതൽ ഗുരുതരമായ പ്രശ്നങ്ങൾ കുട്ടികളിലെത്തിക്കാൻ വേണ്ടി മഞ്ചേരി ട്രാഫിക്ക് സ്റ്റേഷനിലെ ഏ.എസ് .ഐ പൗലോസ് സാർ. ക്ലാസ് വളരെ ഉപകാരപ്രദവും ജീവിതത്തിൽ മുതൽക്കൂട്ടാക്കേണ്ടതുമായിരുന്നു.
  11. എസ്..സി വിദ്യാർത്ഥികൾ ക്കായൊരുക്കിയ ക്യാമ്പിന്റെ ആദ്യ ദിവസമായിരുന്നു. അന്ന് കൃത്യം 9 മണിക്ക് ഉദ്ഘാടനത്തിനായി എം.എൽ.എശ്രീ:പി.ഉബൈദുള്ള എത്തി. പ്രാർത്ഥനക്ക് ശേഷം സ്‌കൂളിലെ സീനിയർ അസിസ്റ്റന്റ് മാത്യ‌ൂ സാർ സ്വാഗതം പറഞ്ഞു. ബഹുമാന്യയായ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി പി.ടി. സുനീറ അദ്ധ്യക്ഷത വഹിച്ചു. ബഹുമാനപ്പെട്ട എം.എൽ.എ ശ്രീ: പ.ഉബൈദുള്ള ഉദ്ഘാടനം ചെയ്‌തു. ശേഷം എസ്.പി.സി യുടെ മുഖ്യ ചുമതല വഹിക്കുന്ന മഞ്ചേരി പോലീസ് സ്റ്റേഷനിലെ സി.ഐ ശൈജു സർ ആശംസകളർപ്പിച്ചു. ഒ.ആർ.സി യുടെ ജില്ലാ കോ-ഓർഡിനേറ്റർ ശ്രീമതി സലീന മേഡം, സ്‌കൂളിലെ എച്ച്.എം ഇൻ ചാർജ് ഉണ്ണി സാർ എന്നിവർ ആശംസകളർപ്പിച്ചു. സ്‌കൂളിലെ എസ്.പി.സി യുടെ സി.പി.ഓ ആയ സാലിം സാർ നന്ദി പറഞ്ഞു. കൗമാരക്കാരിലെ മാനസിക-ആരോഗ്യം പ്രശ്നങ്ങൾ രക്ഷതാക്കളുടെ പങ്ക്-ശ്രീ കുഞ്ഞിമുഹമ്മദ് പുത്തലത്ത്.
  12. ആനക്കയം കാർഷിക ഗവേഷണ കേന്ദ്രം സന്ദർശനം. ലഹരിയുടെ ഉപയോഗം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ-ശ്രീ:ജയകൃഷ്ണൻ (എക്‌സൈസ് ഡിപ്പാർട്ട്മെന്റ്)സാറിന്റെ ക്ലാസ്.
പഠനോപകരണങ്ങൾ ജില്ലാകളക്ടറെ ഏൽപിക്കുന്നു