വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്


ലിറ്റിൽ കൈറ്റ്സ്

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സകൂളുകളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നല്കി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. 2017 മാർച്ചിലാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത്.ശ്രീമതി ദിവ്യ , ശ്രീമതി ശ്യാമ എന്നീ അദ്ധ്യാപകർ കൈറ്റ് മാസ്റ്റർമാരായി സേവനമനുഷ്ഠിക്കുന്നു. പരീക്ഷ നടത്തി 40 കുട്ടികളെ ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.

2018 മാർച്ചിൽ കുട്ടികളെ തിരഞ്ഞെടുത്തു.കൈറ്റ് മാസ്റ്റർമാർ രണ്ട് പേരും അവധിക്കാലപരിശീലനത്തിൽ പങ്കെടുത്തു.

വെക്കേഷൻ ട്രെയ്നിങ്
സ്കൂളിൽ സ്ഥാപിച്ച ലിറ്റിൽ കൈറ്റ്സ് ബോർഡ്

ാട

ജൂണിൽ തന്നെ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു. എല്ലാ ബുധനാഴ്ചയും നാലു മുതൽ അഞ്ചു വരെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സ് നടത്തുന്നു. ജൂലൈ ഏഴാം തീയതി ആർ.പി ട്രെയ്നിങ് കഴിഞ്ഞെത്തിയ ജോ. എസ്.ഐ. റ്റി സി പ്രസീദ ടീച്ചർ എക്സ്പർട്ട് ക്ലാസ്സുകൾ കൈകാര്യം ചെയ്തു ആഗസ്തിൽ പൂർവ്വ വിദ്യാർത്ഥി സീനയും എസ്.ഐ.റ്റി. സി ആശ ടീച്ചറും ജിമ്പിനെക്കുറിച്ചും ജിഫ് നിർമ്മാണത്തെക്കുറിച്ചും ക്ലാസ്സെടുത്തു

സൈബർ സുരക്ഷയെക്കുറിച്ച് ലിറ്റിൽ കൈറ്റ്സിന്റേയും എസ്. പി. സി യുടേയും നേതൃത്വത്തിൽ നടന്ന ക്ലാസ്സിൽ നിന്ന്

സ്പെപ്റ്റംബർ നാലാം തീയതി ലിറ്റിൽ കൈറ്റ്സിന് ഏകദിന ശില്പശാല നടത്തി. ഉപജില്ലാ ഐറ്റി. കോഡിനേറ്റർ ഗിരീഷ് സാർ ക്യാമ്പിലെത്തി കൈറ്റ് മാസ്റ്റർമാർക്ക് നിർദ്ദേശങ്ങൾ നൽകി. അനിമേഷൻ രംഗത്തെ അനന്തസാധ്യതകളെക്കുറിച്ചും പുതിയ അനിമേഷൻ സങ്കേതങ്ങളെക്കുറിച്ചും സാർ ക്ലാസ്സെടുത്തു

ഏകദിന ക്യാമ്പിൽ ഉപജില്ലാ ഐറ്റി. കോഡിനേറ്റർ ഗിരീഷ് സാർ അനിമേഷന്റെ സാധ്യതകളെക്കുറിച്ച് ക്ലാസ്സെടുക്കുന്നു

ലിറ്റിൽ കൈറ്റ്സിന്റെ അധികപ്രവർത്തനം ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ രക്ഷകർത്താക്കൾക്ക് ബോധവത്കരണം നടത്തി

ലിറ്റിൽ കൈറ്റ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ഐ.ടി ക്വിസ് മത്സരത്തിൽ 8B യിലെ ബാലഗോപാലിനെ തിരഞ്ഞെടുക്കുകയും സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനത്തെത്തുകയും  ജില്ലാതലത്തിൽ പങ്കെടുക്കുകയും ചെയ്തു

ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾ തല ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ 9 Dയിലെ ആദിത്യൻ.A യെ തിരഞ്ഞെടുത്തു തുടർന്ന് സബ് ജില്ലയിൽ പങ്കെടുപ്പിച്ചു. സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെയും നന്മക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും രക്ഷകർത്താകളെയും കുട്ടികളെയും കമ്പ്യൂട്ടർ സാക്ഷരരാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു.തുടർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

==ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സബ് ജില്ലാതല ,ജില്ലാതല പങ്കാളിത്തം==
ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ അനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളിൽ 4 കുട്ടികളെ അനിമേഷൻ വിഭാഗത്തിലും 4 കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കാൻ സാധിച്ചു.അതിൽ നിന്നും കൈലാസ്.G.ട, കാശിനാഥൻ s ,അഖിൽ ആർ പിള്ള എന്നീ കുട്ടികളെ ജില്ലാതലത്തിലും പങ്കെടുപ്പിക്കാൻ സാധിച്ചു.

DSLR ക്യാമറ പരിശീലനം

ലിറ്റിൽ കൈറ്റ്സിലെ 4 കുട്ടികൾക്ക് DSLR ക്യാമറാ പരിശീലനം ലഭിച്ചു. തുടർന്ന് കുട്ടികൾ അസംബ്ലിയിലെ മികച്ച പ്രവർത്തനങ്ങൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റി ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു'

സ്കൂളിനെക്കുറിച്ചൊരു ഡോക്യുമെന്ററി

DSLR ക്യാമറാ പരിശീലനത്തിനു ശേഷം കുട്ടികൾ നെടിയവിള അംബികോദയം ഹയർ സെക്കൻഡറി സ്കൂളിനെക്കുറിച്ച് ഒരു ഡോക്യുമെന്ററി തയാറാക്കി
ഇംഗ്ലീഷ് ഫെസ്റ്റ്

ഡിജിറ്റൽ മാഗസിൻ

പ്രമാണം:39047-മാഗസിൻ-കവർ.png

ഡിജിറ്റൽ മാഗസിൻ 2019