ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ
സ്നേഹസന്ദേശം ....
(ആരതി പി ).
സ്നേഹവും നന്മയും വിനയവുമാർദ്രമായ്
നിന്റെ മനസ്സിൽ നിറഞ്ഞിടേണം.
പിച്ച വയ്പ്പിച്ചു നടത്തിയ താതനും
താരാട്ടുപാടിയുറക്കിയൊരമ്മയും ,
എത്ര തിരക്കിനിടയിലുമിട നെഞ്ചിൽ
എന്നും അണയാതെയുണ്ടാകണം !
ബൗദ്ധിക ജീവിത ചിന്തകളാലെ
നഷ്ട സ്വർഗ്ഗങ്ങൾ പണിഞ്ഞിടാതെ-
ലക്ഷ്യമതേകയായ് മുന്നോട്ടു നീങ്ങിയാൽ
എത്തേണ്ടിടത്തു നീ ചെന്നെത്തിടും !
കാലത്തിനൊപ്പം നാം സഞ്ചരിച്ചീടിലും
മാനവരൊന്നാണെന്നോർത്തിടേണം
മറ്റുള്ള ജീവികൾക്കില്ല മതങ്ങളും ,
ജാതിയും നാമാലകറ്റരുത്!
ഒത്തൊരുമിച്ചു കരം കവർന്നിന്നുനാം
മുന്നോട്ടു പോയിടാം കൂട്ടുകാരെ ......!