സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
23:17, 19 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpsangy (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനുള്ള ഒരു ഉപാധിയെന്ന നിലയിൽ സയൻസിൽ താൽപര്യമുള്ള എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് ഞങ്ങൾ ശാസ്ത്രക്ലബ്ബ് രുപികരിച്ചിരിക്കുന്നത്. ജൂൺ ആദ്യവാരത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനം ആരംഭിക്കുന്നു . പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം പരിസ്ഥിതി സന്ദേശറാലി, വൃക്ഷത്തൈനടൽ , ചുമർപത്രിക തുടങ്ങി ജൂൺ 5 ന് പല പരിപാടി കളും ആസൂത്രണം ചെയ്തു.ചാന്ദ്രദിനപരിപാടി വളരെ വിപുലമായി തന്നെ നടത്തി വരുന്നു.സ്കൂൾതല ശാസ്ത്രമേള ഈ ക്ലബ്ബിന്റെ കീഴിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചുകൊണ്ടാണ് നടത്തുന്നത്. സ്റ്റിൽ മോഡൽ ,വർക്കിംഗ് മോഡൽ എന്നിവയെല്ലാം നിർമ്മിച്ച് സ്കുൾ തലമത്സരങ്ങൾ നടത്തുകയും മികച്ചു നിൽക്കുന്നവ സബ് ജില്ല, ജില്ലാ മേളയിൽ എത്തിക്കുകയും ചെയ്യുന്നു, ഈ വർഷത്തെ സയൻസ് ക്ലബിൻെറ ചുമതനല നിമിത ടീച്ചർക്കാണ്.