ജി.വി.എച്ച്.എസ്.എസ്. മമ്പാട്

Schoolwiki സംരംഭത്തിൽ നിന്ന്
ജി.വി.എച്ച്.എസ്.എസ്. മമ്പാട്
വിലാസം
മമ്പാട്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2009Gvhssmampad



ചരിത്രം

1974- ല്‍ കേരള സര്‍ക്കാരാണ് സ്ക്കൂള്‍ സ്ഥാപിച്ചത്. അധികാരിയും മമ്പാട് സ്വദേശിയുമായ യശശ്ശരീരനായ ശ്രീമാന്‍ അത്തന് മോയാന് അധികാരി സൗജന്യമായി നല്കിയ മൂന്ന് ഏക്കറ് സ്ഥലത്താണ് ഈ സ്ക്കൂള്‍ സ്ഥാപിതമായത്.മമ്പാട് ഗ്രാമ പഞ്ചായത്തിലെ 17)o വാര്ഡിലെ നടുവക്കാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. 8,9,10 ക്ലാസ്സുകളിലായി 12 ഡിവിഷനുകള്‍ പ്രവര്ത്തിക്കുന്നു.1993- ല്‍ V.H.S.E. വിഭാഗം ആരംഭിച്ചു.computer science കോഴ്സുകള്‍ നിലവിലുണ്ട്. 2004 -ല്‍ ആണ് ഹയര്‍സെക്കണടറി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയന്‍സ് എന്നീ വിഷയങ്ങളില്‍ ഈരണ്ട് ബാച്ചുകള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുന്ട്. മൂന്നു ിഭാഗങ്ങളിലുമായി ആയിരത്തോളം കുട്ടികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നുണ്ട്.‍

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാമ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. HS,HSS, VHS വിഭാഗങ്ങള്ക്ക് 6 കെട്ടിടങ്ങളിലായി 38 ക്ളാസ്സുമുറികള്‍,2 ഓഫീസുമുറികള്‍,3സ്റ്റാഫുറൂമുകള്‍,2 ലൈബ്ററി റൂമുകള്‍,2 ലബോറട്ടറികള്‍, ആണ്‍കുട്ടികള്ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള മൂത്റപ്പുരകള്‍, അടുക്കള എന്നിവ ഇവിടെയുണ്ട്.കുട്ടികള്‍ക്കാവശ്യമായ പഠനസാമഗ്രികള്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നല്‍കുന്നു.വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കന്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കന്പ്യൂട്ടരുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്.
  • ഗണിത ശാസ്ത്ര ക്ളബ്
  • നേച്ചര്‍ ക്ലബ് (NATIONAL GREEN CORPS).
  • സാമൂഹ്യ ശാസ്ത്ര ക്ളബ്
  • ഭാഷാ പഠന ക്ളബ്
  • SMART ROOM
  • IT LAB
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.:-

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവര്‍ത്തനം വളരെ നല്ല രീതിയില്‍ ഈ സ്ക്കൂളില്‍ നടന്നു വരുന്നുണ്ട്. .കയ്യെഴുത്തുമാസിക,ചുമര്‍പത്രിക,രചനാമത്സരങ്ങള്‍,ക്വിസ് മത്സരങ്ങല്‍,ചിത്രരചനാമത്സരങ്ങല്‍,പുസ്തകാസ്വാദനക്കുറിപ്പുകള്‍,വായനാമത്സരങ്ങള്‍,ശില്പ ശാലകള്‍ എന്നിവ വര്‍ഷം തോറും നടത്തിവരികയും സബ്ജില്ലാ,ജില്ലാമത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്യുന്നുണ്ട്.

  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : മുഹമ്മദാലി പി 1974-76 | വെങ്കിടേശ്വര ശര്മ്മ 76-77 | തോമസ്സ് പി ടി 77-78 | ശങ്കരനാരായണ ഐയ്യര്‍ 78-79 | രാമകൃഷ്ണന്‍ നായര്‍ R 79-80 | മുത്തു കുമാരന്‍ 80-82 | നാരായണന്‍ നമ്പൂതിരി P N 82-83 | സാറാമ്മ കോശി 83-86‍ | ജോര്‍ജ്ജ് ബെഞ്ചമിന്‍ 86-88 ‍ | ബാലകൃഷ്ണപിള്ള 88-89 | സത്യവതി 89-93 | അലി വി 93-94 | ഭാസ്കരന്‍ C K 94-95 ‍ | രത്നവല്ലി V 95-96 | രമാഭായ് T V 96-04 | ഖാലുദ്ദീന്‍ കുഞ്ഞു 04-05 | സുധാമണി K 05-07 ്‍ | ചിന്നമ്മ തോമസ്' 07-10 |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ആസിഫ് സഹീര്‍ ഫുട്ബോള്‍ താരം S B T.
  • ഷബീറലി ഫുട്ബോള്‍ താരം S B T.
  • ഷഫീക്ക് ഫുട്ബോള്‍ താരം (ഏജീസ് )
  • സാക്കീര്‍ ഫുട്ബോള്‍ താരം
  • സുല്‍ഫീക്കറലി ഫുട്ബോള്‍ താരം ( പോലീസ്)

വഴികാട്ടി

<googlemap version="0.9" lat="11.012971" lon="76.123216" zoom="18" selector="no" controls="none"> 11.013845, 76.124375 </googlemap>