ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:25, 30 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kattoor (സംവാദം | സംഭാവനകൾ)
ഹോളി ഫാമിലി എച്ച് എസ് എസ് കാട്ടൂർ
വിലാസം
കാട്ടൂര്‍

ആലപ്പുഴ ജില്ല
സ്ഥാപിതം07 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ / ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
30-12-2009Kattoor




ആലപ്പുഴ ജില്ലയിലെ കലവുര്‍ വില്ലേജിലെ മാരാരിക്കുളം തെക്ക് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്കൂള്‍, കാട്ടൂര്‍. കാട്ടൂര്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

ചരിത്രം

1920 മെയ് 7 ന് 58 പെണ്‍കുട്ടികളുമായി ഒരു ഗേള്‍സ് സ്ക്കൂള്‍ ആയാണ് ഹോളി ഫാമിലി കോണ്‍വെന്‍റ് സ്കൂള്‍ സ്ഥാപിതമായത്. റവ. ഫാ. സെബാസ്റ്റ്യന്‍ എല്‍.സി. പ്രസന്റേഷന്‍ ആണ് വിദ്യാലയം സ്ഥാപിച്ചത്. ശ്രീ.ടി.എല്‍.ലിയാണ്ടര്‍ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. കോട്ടയത്തുള്ള ഗേള്‍സ് സ്ക്കൂള്‍ ഇന്‍സ് പെക്ട്സിന്റെ കീഴിലാണ് സ്ക്കൂള്‍ ആദ്യം പ്രവര്‍ത്തിച്ചിരുന്നത്. 1948 മെയ് 20ന് ഇതൊരു മിഡില്‍ സ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്ന് ഇത് ഒരു മിക്സഡ് സ്കൂളാകുകയും 1964 ജൂണ്‍ 1 ന് ഹൈസ്കൂളാകുകയും ചെയ്തു. സി.മേരി ഫിലോമിന ആയിരുന്നു അപ്പോള്‍ പ്രധാന അദ്ധ്യാപിക. 2000 ജൂണ്‍ 24 ന് വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 11 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • കെ.സി.എസ്.എല്‍
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ആലപ്പുഴ രൂപതാ കോര്‍പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് വിസിറ്റേഷന്‍ കോണ്‍ഗ്രിഗേഷന്‍ സന്യാസിനികളാണ് . റവ.ഫാ.സേവ്യര്‍ കുടിയാംശേരി കോര്‍പ്പറേറ്റ് മാനേജറായും സി.മേരി കൊര്‍ണേലിയ ലോക്കല്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി.മേരി ബനഡിക്റ്റും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ശ്രീ. റൊമാള്‍ഡ്.കെ.വിയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ശ്രീ.ടി.എല്‍.ലിയാണ്ടര്‍, മിസ്.തെരേസ ലോനന്‍, സി. മേരി ലുയിസ, സി. മേരി മഗ്ദലേന, സി. എം.റോസ, ശ്രീമതി. പി.എ.മേരി, ശ്രീമതി. യൗലാലിയ കെ. ഡോമിനിക്ക്, ശ്രീമതി. ടി.കെ.മറിയം , ശ്രീമതി.പി.പി.സിവില്യ, ശ്രീമതി.ക്ലാര വര്‍ക്കി, സി.മേരി ഫിലോമിന, ഫാ.ജോസഫ് കോയില്‍പറമ്പില്‍, സി.മേരി ഇമ്മല്‍ഡ, സി.മേരി വി.ഗൃഗരി, ശ്രി.അലക്സാണ്ടര്‍ അലക്സാണ്ടര്‍, ശ്രീ.കെ.പി വില്‍ക്കിന്‍സന്‍, ശ്രീമതി.ഗ്രേയ്സ് മാര്‍ട്ടിന്‍, ശ്രീ.ജൊവാക്കിം മൈക്കിള്‍, ശ്രീ.കെ.ബി.ഫ്രാന്‍സീസ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.