സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് കൂടരഞ്ഞി/ഇ-വിദ്യാരംഗം
വിദ്യാരംഗം
ആമുഖം
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് വിദ്യാരംഗം. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വളർത്തു ന്നതിനും വികസിപ്പിക്കുന്നതിനും ഉതകുന്ന വിവിധ പ്രവർത്തിനങ്ങൾ സംഘടിപ്പിക്കുക എന്നതും, പരസ്നേഹം വളർത്തുക എന്നതും ഇതിന്റെ് പ്രധാന ലക്ഷ്യങ്ങൾ ആണ്. മാതൃഭാഷയിൽ മികവു പുലർത്തുവാനും, എഴുത്ത്, ചിത്രരചന, സർഗാപ്ത്മകത, അഭിനയം എന്നിവയുടെയെല്ലാം വികാസവും വിദ്യാരംഗത്തിലൂടെ കുട്ടിക്ക് നേടുവാൻ സാധിക്കുന്നു.
..................................................................................................................................................................................................................................................................................................................................................
ഉദ്ഘാടനം
കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനു സഹായിക്കുന്ന ഏറ്റവും നല്ല പ്രവർത്തന മേഖലയായ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഈ വർഷത്തെ ഉദ്ഘാടനം ആഗസ്റ്റ് 6 ന് തിങ്കളാഴ്ച നടന്നു. സ്കൂൾ അധ്യാപിക സിസ്റ്റർ. സീമ ചെയർമാനും വിദ്യാർത്ഥിനയായ സാൻ ജോസ് കൺവീനറുമായ വിദ്യാരംഗം കലാവേദിയുടെ ഉദ്ഘാടനം സ്കൂൾ മാനേജർ റവ.ഫാ. റോയി തേക്കുംകാട്ടിൽ നിർവ്വഹിച്ചു. കുട്ടികളുടെ നിരവധിയായ കലാപരിപാടികളും അരങ്ങേറി.
ഉദ്ഘാടന പ്രസംഗത്തിൽ നിന്ന്,
"ഓരോ വിത്തും മുളച്ചു വരുമ്പോൾ നല്കുന്ന സംരക്ഷണം ആ ചെടിയെ കരുത്തോടെ വളരുവാൻ സഹായിക്കും. തോട്ടക്കാരന്റെ പരിപാലനം ചെടിയെ എങ്ങനെ വളരാൻ സഹായിക്കുന്നോ അതേ പരിപാലനമാണ് സ്കൂളുകളിൽ അധ്യാപകരും നല്കുന്നത്. വെള്ളം മാത്രം നല്കുക എന്നതിലുപരി ആവശ്യാനുസരണം വളവും പരിചരണങ്ങളും നല്കുന്നു. ഇത്തരത്തിൽ ഓരോ കുട്ടിയും മികച്ചതാക്കുവാൻ ഓരോ അധ്യാപകനും നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ് മികച്ച തലമുറ എന്നത്. വിദ്യാരംഗത്തിലൂടെ വിവിധങ്ങളായ ശേഷി കണ്ടെത്തുവാനും വികസിപ്പിക്കുവാനും സാധിക്കും".
.......................................................................................................................................................................................................................................................................................................................................
ലക്ഷ്യങ്ങൾ
• ഓരോ മേഖലകളിലും മികവാർന്ന വ്യക്തിത്വങ്ങളെ വാർത്തെടുക്കുക.
• ഭിന്നശേഷിക്കാർക്കും പിന്നോക്കനിലവാരക്കാർക്കും പരമാവധി അവസരങ്ങൾ നല്കുിക.
• സർഗഗേവേള, സർഗ്ഗോത്സവം എന്നിവയുടെ സംഘാടനവും നടത്തിപ്പും.
• കൈയ്യെഴുത്ത് മാസിക, ഒരു കുട്ടി ഒരു മാഗസിൻ എന്നിവയുടെ നിർമ്മാണം.
• വിശ്രമവേളകളുടെ ഫലപ്രദമായ വിനിയോഗം
• ശില്പശാലകളുടെ സംഘാടനം, നടത്തിപ്പ്
................................................................................................................................................................................................................................................................................................................................................................
പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികളെ 5 ഗ്രൂപ്പുകളായി തിരിച്ചു. കഥക്കൂട്ടം, കവിതക്കൂട്ടം, വരക്കൂട്ടം, അഭിനയക്കൂട്ടം, പാട്ടുക്കൂട്ടം എന്നിങ്ങനെ തരം തിരിഞ്ഞ ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളും വിഭാവനം ചെയ്തിരിക്കുന്നു. 1, 2 ക്ലാസ്സുകളും 3, 4 ക്ലാസ്സുകളും ഓരോ വിഭാഗങ്ങളായി കണക്കാക്കിയാണ് ഗ്രൂപ്പ് തരംതിരിച്ചത്. ഓരോ ഗ്രൂപ്പിന്റെകയും പ്രവർത്തന മേഖല, പരിശീലനമേഖല ഇവ കണ്ടെത്തി ക്ലാസ്സടിസ്ഥാനത്തിലും ഗ്രൂപ്പടിസ്ഥാനത്തിലും ആവശ്യമായ പരിശീലനങ്ങൾ നല്കി വരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ശില്പശാലകളും സംഘടിപ്പിക്കുന്നു.
............................................................................................................................................................................................................................................................................................................................................
- സർഗവേള, സർഗോത്സവം
എല്ലാ വെള്ളിയാഴ്ചകളിലും ഒരു പിരീഡ് കുട്ടികൾ തന്നെ സംഘാടനവും, അവതരണവും നടത്തിനിരവധി പരിപാടികൾ സർഗ്ഗവേളയിൽ അരങ്ങേറുന്നു. ഈശ്വരപ്രാർത്ഥന , സ്വാഗതപ്രസംഗം എന്നീ രീതികളിൽ ആരംഭിക്കുന്ന സർഗ്ഗവേള കുട്ടികള്ക്ക് തന്നെ അധ്യക്ഷനാക്കുവാനുള്ള അവസരം പ്രദാനം ചെയ്യുന്നു. ഇത് അവരിൽ ഉണർവും ആത്മവിശ്വാസവും വളർത്തുന്നു. സ്വന്തം ക്ലാസ്സിൽ നടത്തുന്ന പ്രോഗ്രാമായതിനാൽ തെറ്റപറ്റുമോ എന്ന ഭയവും ഇല്ലാതാകുന്നു. മികച്ച പരിപാടികൾ ഉൾപ്പെടുത്തി ഓരോ മാസവും സർഗ്ഗോവത്സവങ്ങളും സ്കൂൾ തലത്തിൽ സംഘടിപ്പിക്കുന്നു.
...........................................................................................................................................................................................................................................................................................................................................
- സ്കൂൾ റേഡിയോ
കുട്ടികൾക്ക് വിശ്രമവേളകൾ ആനന്ദകരമാക്കുന്നതിനും ആസ്വാദ്യകരമാക്കുന്നതിനും അതിലുപരി വിജ്ഞാനങ്ങൾ നേടുന്നതിനും സഹായിക്കുന്ന സ്കൂൾ റേഡിയോ 'സൂര്യകാന്തി ഡ്രീം റേഡിയോ 91.9' എന്ന പേരിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചകളിലും ഉച്ചയ്ക്ക് 1.15 മുതൽ 1.45 വരെ നീണ്ടുനിൽക്കുന്ന റേഡിയോ പ്രോഗ്രാമുകളിൽ കഥ, കവിത, സംഘഗാനം, മികച്ച കത്തുകളുടെ അവതരണം, പഴഞ്ചൊല്ലുകൾ, കുസൃതിചോദ്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയിരിക്കുന്നു. മികച്ച കത്തിനും ശരിയായ ഉത്തരത്തിനും സമ്മാനങ്ങളും നൽകി വരുന്നു.
.....................................................................................................................................................................................................................................................................................................................................................
- ഒരു കുട്ടി ഒരു മാസിക നിർമ്മാണം
ഭാവനയും സർഗ്ഗാത്മകതയും വളർത്തുവാൻ സഹായിക്കുന്നതും ലേഖനത്തിൽ നൈപുണി നേടുന്നതിനും സഹായിക്കുന്ന കൈയ്യെഴുത്തു മാസികയുടെ നിർമ്മാണം വിദ്യാരംഗത്തിൻറെ ഭാഗമായി നടത്തുന്നു. ഓരോ കുട്ടിയും അവരുടെ അഭിരുചിക്കും താല്പര്യത്തിനും അനുസരിച്ച് ചെയ്യുന്ന പഠന പ്രവർത്തനങ്ങൾ, ചിത്രങ്ങൾ, കണ്ടെത്തലുകൾ എന്നിവയെല്ലാം ഉൾപ്പെടുത്തിയുള്ള കൈയ്യെഴുത്ത് മാസികയിൽ 3, 4 ക്ലാസ്സുകളിലെ എല്ലാ കുട്ടികളും പങ്കാളികളാവുന്നു. ഓരോ വർഷവും ആരംഭം മുതൽ കുട്ടികൾ ചെയ്തു വരുന്ന പഠനോത്പന്നങ്ങൾ ശേഖരിച്ചുവയ്പ് വർഷാവസാനം ഓരോ കുട്ടിയുടെയും കൈയ്യെഴുത്ത് പ്രതിയായി പുറത്തിറക്കുന്നു. എല്ലാ വർഷങ്ങളിലും വിദ്യാരംഗത്തിൻറെ ആഭിമുഖ്യത്തിൽ ഈ പ്രവർത്തനം നടത്തി വരുന്നു.
- കുട്ടികളുടെ പതിപ്പ്
.......................................................................................................................................................................................................................................................................................................................................................
- ഭാഷാലാബ്
ഭാഷയുടെ ഉച്ഛാരണം ശരിയായ രീതിയിൽ കേൾക്കുന്നതിനും പ്രയോഗിക്കുന്നതിനും സഹായിക്കുന്ന ഭാഷാലാബിൻറെ പ്രവർത്തനങ്ങൾ സജ്ജീവമായി നടന്നു.
......................................................................................................................................................................................................................................................................................................................................................
- പ്രത്യേക പരിശീലനം
ചിത്രംവര, പ്രസംഗം, സംഗീതം, നൃത്തം, കഥ, കവിത, അഭിനയം എന്നിവയിൽ ഗ്രൂപ്പടിസ്ഥാനത്തിൽ പ്രത്യേക പരിശീലനം നൽകി വരുന്നു. പിന്നോക്ക നിലവാരക്കാർക്കും, ഭിന്ന നിലവാരക്കാർക്കും അവരുടെ താൽപര്യത്തിനനുസരിച്ച് പ്രത്യേക പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നു. ടാലൻറ് ലാബിൻറെ പിന്തുണയും, സഹായവും ഈ പരിശീലനത്തിന് ലഭ്യമാകുന്നു.
............................................................................................................................................................................................................................................................................................................................................................
- ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ
ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് (വായനാദിനം, ബഷീർ അനുസ്മരണം) കുട്ടികൾക്ക് തങ്ങളുടെ വാസനകൾ പ്രകടിപ്പിക്കുവാനുള്ള അവസരങ്ങൾ സ്കൂൾ അസംബ്ലി പ്രദാനം ചെയ്യുന്നു. പ്രസംഗ്ങൾ, സംഗീതം, നൃത്തം, അഭിനയം, എന്നിവയെല്ലാം അവതരിപ്പിക്കുവാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു.
മലയാള സാഹിത്യത്തിൽ തന്റേലതായ ശൈലി രൂപപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീറിന്റെ് അനുസ്മരണം സ്കൂളിൽ വിവിധ പരിപാടികളോടെ നടത്തി. ബഷീറിന്റെ നോവലുകളെ പരിചയപ്പെടുത്തിയും, ക്വിസ് മത്സരങ്ങൾ നടത്തിയും അദ്ദേഹത്തിന്റെ കൃതിയായ ബാല്യകാലസഖി അരങ്ങിൽ അവതരിപ്പിച്ചും ഈ ദിനത്തിന്റെ് മാറ്റ് കൂട്ടി.
വായനയുടെ മാഹാത്മ്യംവും പ്രധാന്യവും കുട്ടികൾക്കും മനസ്സിലാക്കുന്നതിനും വായനയുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നതിനുമായി വായനയെ അടുത്തറിയാൻ സഹായിക്കുന്ന വായനാവാരം ഉദ്ഘാടനം ചെയ്തു. ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന പ്രോഗ്രാമുകൾ ഇതിനോടനുബന്ധിച്ച് നടത്തി. ക്ലാസ്സിലെ ലൈബ്രറിയുടെ വിതരണം, വായനാക്കുറിപ്പവതരണം, കഥാരചന, പുസ്തക ചങ്ങാതി, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചു.
.............................................................................................................................................................................................................................................................................................................................................
- ടാലൻറ് ലാബ്
ഈ വർഷാരംഭം മുതൽ സ്കൂളിൽ നടപ്പിൽ വരുത്തിയ ഒരു പ്രവർത്തനമാണ് ടാലൻറ് ലാബ്. ഓരോ കുട്ടിയുടെ പ്രത്യേക താൽപര്യമനുസരിച്ച് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഗ്രൂപ്പുകളിലേക്ക് തരം തിരിച്ച് വിടുന്നു. ആവശ്യമായ പരിശീലനം കുട്ടിക്ക് അവിടെ നിന്നും ലഭിക്കുന്നു. പരിശീലനം നൽകുന്നതിനായി അധ്യാപകരും പി.ടിഎയിലെ വിദഗ്ധരുടെയും സഹായം തേടുന്നു. ഗണിത നൈപുണി ലഘുപരീക്ഷണങ്ങൾ, പാഴ് വസ്തുക്കളിൽ നിന്ന് ഉത്പന്നങ്ങൾ, പ്രസംഗ, കഥ-കവിത പരിശീലനം, കായിക രംഗത്ത് പരിശീലനം, ചിത്രംവര, കൃഷി എന്നിവയിൽ ഏതിലാണോ കുട്ടി കൂടുതൽ കഴിവും താൽപര്യവും പ്രകടിപ്പിക്കുന്നത് അനിവാര്യമായ പരിശീലനം നൽകി വരുന്നു.
....................................................................................................................................................................................................................................................................................................................................................
നിഗമനങ്ങൾ
ഓരോ കുട്ടിയുടേയും വളർച്ചക്ക് സ്കൂളിലെ ഓരോ പ്രവർത്തനങ്ങളും പ്രത്യേകമാംവിധത്തിൽ സഹായിക്കുന്നുണ്ട്. അതിൽ വിദ്യാരംഗം കലാസാഹിത്യവേദി കുട്ടിയുടെ സർവ്വതോന്മുഖമായ വളർച്ചയെ സഹായിക്കുന്നുണ്ട്. എന്ന് പറയാതെ വയ്യ. നിർഭയത്തോടെ എഴുതുവാനും, വായിക്കുവാനും, അവതരിപ്പിക്കുവാനും ആസ്വദിക്കുവാനും ഇത് കുട്ടിയെ സഹായിക്കുന്നു.