സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര

Schoolwiki സംരംഭത്തിൽ നിന്ന്
16:23, 23 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ramzi (സംവാദം | സംഭാവനകൾ)
സെറാഫിക് കോൺവെൻറ് സി ജിഎച്ച് എസ് പെരിങ്ങോട്ടുകര
വിലാസം
പെരിങ്ങോട്ടുകര

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം14 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-12-2009Ramzi




പെരിങ്ങോട്ടുകര ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്സെറാഫിക്ക് കോണ്‍വെന്റ് സ്ക്കൂള് . ഫ്രാന്സിസ്കന് ക്ലാരിസ്ററ് സഭയുടെ തൃശൂര് അസ്സീസി പ്രോവിന്സിന്റെ കീഴില് പ്രവര്ത്തിക്കുന്ന വിദ്യാലയമാണിത്. 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ഈ പരിസരത്തെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1948 ജൂണ് 14 നായിരുന്നു ഈ വിദ്യാലയത്തിന്റെ സ്ഥാപനദിനം. ഇതിന്റെ വളര്ച്ച, വികാസം എന്നിവയിലേക്ക് കടന്ന് നോക്കാം.പെരിങ്ങോട്ടുകര പള്ളിയിലെ അന്നത്തെ വികാരിയായിരുന്ന ബഹുമാനപ്പെട്ട ഔസേപ്പച്ചനും ഇന്നാട്ടിലെ പ്രമുഖ വ്യക്തിയായ ശ്രീമാന് തട്ടില് നടക്കലാന് ഔസേപ്പ് അവര്കളും തൃശുര് രൂപതയുടെ മെത്രാനായിരുന്ന റൈററ് റവ. ഡോ. ജോര്ജ്ജ് ആലപ്പാട്ടിന്റെ അനുമതിയോടെ തൃശൂര് ക്ലാരസഭയുടെ അന്നത്തെ മദര് ജനറലായിരുന്ന ബ.ബര്ണ്ണര്ദീത്തമ്മയെ സമീപിച്ച് ഒരു വിദ്യാലയത്തിനായി അഭ്യര്ത്ഥിച്ചു. രണ്ടു ക്ലാസ്സുുകളിലായി 27 വിദ്യാാര്ത്ഥികളും 3 അദ്ധ്യാപകരുമായി ആരംഭിച്ച അന്നത്തെ കൊച്ചു വിദ്യാലയമിന്ന് 29 ഡിവി​ഷനുകളിലായി 1170 വിദ്യാര്ത്ഥികളും 47 അദ്ധ്യാപകരുമായി പ്രവര്ത്തിച്ചു വരുന്നു ഈ വിദ്യാലയം പിന്നീട് ഹൈസ്കൂളായി ഉയര്ത്തപ്പെടുകയും പുതിയ ഹെഡ്‍മിസ്‍ട്രസ്സായി സി.ആന്സല നിയമിതയാകുകയും ചെയ്തു.1950-51 അദ്ധ്യയനവര്​ഷം 8,9 ക്ലാസ്സുകള് ആരംഭിക്കുകയുംഅടുത്ത മാര്ച്ചില് പ്രഥമ ബാച്ച് വിദ്യാര്ത്ഥിനികളെ എസ്.എസ്. എല്.സി പരീക്ഷക്ക് അയക്കുകയും ചെയ്തു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി യിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ഞങ്ങളും ബ്ലോഗ് സ്പോട്ടാ…..
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  Seraphic Jalakam July 2009
   Download PDF (ജുലൈ മാസം) 
  Seraphic Jalakam August 2009
   Download PDF  ആഗസ്റ്റ് മാസം ) 
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഫ്രാന്സിസ്കന് ക്ലാരിസ്ററ് സഭയുടെ തൃശൂര് അസ്സീസി പ്രോവിന്സിന്റെ കീഴില് പ്രവര്ത്തിക്കുന്ന വിദ്യാലയമാണിത്.സിസ്ററര്‍ ഫിതേലിയയാണ് കോര്‍പ്പറേററ് മാനേജര്‍ സിസ്ററര് ലൂസി ജോസ് പ്രധാനാദ്ധ്യാപികയാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

, സിസ്ററര്‍ ആന്‍സല, സിസ്ററര്‍ആബേല്‍, സിസ്ററര്‍ എമിലി, സിസ്ററര്‍ ക്ലോഡിയസ്, , സിസ്ററര്‍ റൊഗാത്ത, സിസ്ററര്‍ ഗ്രേയ്സി ചിറമ്മല്‍ , സിസ്ററര്‍ റാണി കുര്യന്‍, സിസ്ററര്‍ ലുസി ജോസ്

ഞങ്ങളും ബ്ലോഗ് സ്പോട്ടാ…

കുട്ടികളുടെ രചനകളെ ഉള്പ്പെടുത്തി ബ്ലോഗുലകം തീര്ത്തതിന്റെ സന്തോഷത്തിലാണ് സെറാഫിക്കിലെ വിദ്യാര്ത്ഥികളും അദ്ധ്യാപകരും . പെരിങ്ങോട്ടുകര സെറാഫിക് കോണ്വെന്റ് യു.പി.സ്കൂളിലെ കുട്ടികളുടെ രചനകളാണ് ഇനി മുതല് ബ്ലോഗിലൂടെ ക്ലാസ്മുറികളുടെ ചുമരുകള് കടന്ന് ലോകം മുഴുവനിലേക്കും വ്യാപിക്കുന്നത്. സ്കൂളിലെ ഒരു കുട്ടിയുടെ ഒരു രചനയെങ്കിലും പ്രസിദ്ധീകരിക്കപ്പെടണം എന്ന ചിന്തയാണ് ഈ ബോഗിന്റെ പിറവിക്കുപിന്നില്. ഇനിമുതല് കുട്ടികളുടെ രചനകളും അവര് വരച്ച ചിത്രങ്ങളും, സ്കൂളിന്റെ അറിയിപ്പുകളും, വാര്ത്തകളും ബോഗിലൂടെ മാതാപിതാക്കള്ക്കും വിദ്യാര്ത്ഥികള്ക്കും പൊതുജനങ്ങള്ക്കും ലഭ്യമാകും. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള് പ്രസിദ്ധീകരിക്കാറുളളത്. എന്നാല് കുട്ടികളുടെ മുഴുവന് രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ ബുദ്ധിമുട്ടാണ് ബോഗിലൂടെ പരിഹാരമായത്. ഇതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള് കുട്ടികളെ ബോധ്യപ്പെടുത്താനും സാധിക്കും. പത്രം ഓണ്ലൈനാകുന്പോള് ചിലവുകുറയുകയും മേന്മകൂടുകയും ചെയ്യും. ബ്ലോഗ്നിര്മ്മാണത്തിന്റെ ആദ്യ പടിയായി ഓരോ കുട്ടിയും ഒരുമാഗസിന് നിര്മ്മിച്ചു. അങ്ങനെ 300ല് പരം കൈയ്യെഴുത്തു മാസികകളാണ് പരിപാടിയോടനുബന്ധിച്ച് പ്രകാശനം ചെയ്തത്. തങ്ങളുടെ രചനകള് കംപ്യൂട്ടര് മാഗസിനിലേക്ക് ചേര്ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ് കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബ്ലോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. ബോഗിന്റെ ഉദ്ഘാടനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. ബോഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്ക്ക് ഒരു ഡിജിറ്റല് കാമറയും പി.ടിഎ കൈമാറി.

താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനില്കുമാര്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലന്, എന്നിവര് സംസാരിച്ചു

പരിപാടികള്ക്ക് അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത സെബാസ്റ്റ്യന്, സി.ജാക്വലിന്, സ്റ്റെല്ല പി.ജെ., ആനീസ് ജോസഫ് , ലിസിറോസ്, ബേബി, യം.ജെ., വിദ്യാര്ത്ഥികളായ ഗ്രീഷ്മ , ആര്ച്ച ടി ബാബുവിസ്മയ രമേശ്, അരേഷ്മ, ഗോപിക സാജന്, എന്നിവര് നേതൃത്വം നല്കി. ബ്ലോഗ് വിലാസം http://seraphiccghs.blogspot.com/

കുട്ടിക്കുറുപ്പുകളുമായി 300 മാഗസിനുകള്

കുട്ടികള്ക്കുവേണ്ടി കുട്ടികളെഴുതുകയും പുസ്തകം തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തത് നവ്യാനുഭവമായി. പെരിങ്ങോട്ടുകര സെറാഫിക് കോണ്വെന്റ് ഗേള്സ് സ്കൂളിലെ യുപി വിഭാഗം എഴുത്തുകൂട്ടമാണ് കയ്യെഴുത്തുമാസികകള് തയ്യാറാക്കിയത്. ഓരോകുട്ടിയും ഓരോ കയ്യെഴുത്തുമാസികവീതം തയ്യാറാക്കി അക്ഷരങ്ങളുടെ കൂട്ടുകാരായപ്പോള് പിറന്നത് 300ല് പരം മാഗസിനുകള്.

വിവിധ വിഷയങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളില് പിറന്ന ചിത്രങ്ങള് , കഥകള്, കവിതകള്, കുറിപ്പുകള്, ഉപന്യാസങ്ങള്, ജീവചരിത്രക്കുറിപ്പുകള്, ഫലിതബിന്ദുക്കള്, പുസ്തകപരിചയം,ആസ്വാദനകുറിപ്പുകള്, ആത്മകഥകള്, കുസൃതിക്കണക്കുകള് .... തുടങ്ങിയവയാണ് കയ്യെഴുത്തുമാസികകളെ സന്പന്നമാക്കുന്നത്. കുട്ടികള്ക്ക് പഠനം രസകരമാക്കുന്നതിനും ചിന്താശേഷിയും രചനാശേഷിയും വളര്ത്തുന്ന വിവിധ കളികളും കയ്യെഴുത്തുമാസികയുടെ ഉളളടക്കത്തിലുണ്ട്. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള് പ്രസിദ്ധീകരിക്കാറുളളത്. എന്നാല് കുട്ടികളുടെ മുഴുവന് രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ ബുദ്ധിമുട്ടാണ് ഒരുകുട്ടിക്ക് ഒരു മാഗസിന് എന്നതിലൂടെ കഴിഞ്ഞദിവസം യാഥാര്ത്ഥ്യമായത്. ഈ രചനകളൊക്കെയും ബോഗിലൂടെ പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും വിദ്യാര്ത്ഥികളും. തങ്ങളുടെ രചനകള് കംപ്യൂട്ടര് മാഗസിനിലേക്ക് ചേര്ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ് കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. 300 മാഗസിനുകളുടെ പ്രകാശനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനില്കുമാര്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലന്, എന്നിവര് സംസാരിച്ചു. പരിപാടികള്ക്ക് അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത, ലീന, ആഗസ്സ്, സരിത, സി.സോണിയ, സി.ടെസ്സി, വിദ്യാര്ത്ഥികളായ നീതു, അപര്ണ, വിസ്മയ രമേശ്, എന്നിവര് നേതൃത്വം നല്കി.

കലയിലും കായികത്തിലും പ്രവൃത്തിപരിചയത്തിലും ഒന്നാമതായി സെറാഫിക് സ്കൂള്‍.

ചേര്‍പ്പ് ഉപജില്ലാ കലാ--കായിക -പ്രവൃത്തി പരിചയ മേളകളകളില്‍ സെറാഫിക് സെറാഫിക് കോണ്‍വെന്‍റ് ഗേള്‍സ് ഹൈസ്കൂളിന് ഒന്നാം സ്ഥാനത്തിന്‍റെ തിളക്കം മൂന്നു മേളകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചതിന്‍റെ സന്തോഷത്തിലാണ് സ്കൂള്‍. തൃശൂര്‍ തോപ്പ് സ്റ്റേഡിയത്തില്‍ നടന്ന കായികമേളയില്‍ നാല് വ്യക്തിഗത ചാന്പ്യന്‍ഷിപ്പോടെ 117 പോയിന്‍റ് നേടിയാണ് സെറാഫിക് ഒന്നാമതെത്തിയത്. എട്ട് ഒന്നാം സ്ഥാനവും നാല് മൂന്നാം സ്ഥാനവും നേടിയാണ് കുറിന്പിലാവ് നടന്ന പ്രവൃത്തിപരിചയ മേളയില്‍ ഒന്നാം സ്ഥാനം നേടിയത് . കലാമത്സരത്തന്‍റെ യു.പി.വിഭാഗം 67 പോയിന്‍റോടെ അഗ്രിഗേറ്റ് ഫസ്റ്റും നേടി. തുടര്‍ന്നുളള മത്സരങ്ങളിലും മികച്ച പ്രകടനത്തിനൊരുങ്ങുകയാണ് സ്കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമെന്ന് ഹെഡ്മിസ്ട്രസ്സ് സി.ലൂസി ജോസ് പറഞ്ഞു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ‍ഷാലി ടീച്ചര്‍,ശില്പ ടീച്ചര്‍-

വഴികാട്ടി