ഗവ എച്ച് എസ് എസ് അഞ്ചേരി/ഗാന്ധി ദർശൻ
ഗാന്ധിദർശൻ അവാർഡ് അഞ്ചേരി സ്ക്കുളിന് 2012-2013ലെ ഗാന്ധിദർശൻ അവാർഡ് ഗാന്ധി പീസ് ഫൗണ്ടേഷൻ സർവ്വസേവാസംഘം അദ്ധ്യക്ഷ ശ്രീമതി രാധാഭട്ട് സ്ക്കുളിന് സമ്മാനിച്ചു. ഗാന്ധിദർശൻ ടെക്സ്റ്റ്ബുക്കിലെ ആശയങ്ങൾ പ്രയോഗത്തിൽ വരുത്താനുള്ള പരിശ്രമമാണ് ജീവജലം പാഴാക്കാതിരിക്കുക,വൈദുതി ലാഭിക്കുക, ശുചീകരണം സോപ്പു നിർമ്മാണം,പച്ചക്കറി കൃഷി,ലഹരിവിരുപ്രവർത്തനം, ജീവന്റെ വഴി സ്ക്കുൾ ഗ്രൗണ്ടിൽ ചുറ്റും ഓരോ ക്ലാസ്സിലെയും കുട്ടികൾ ചേർന്ന് ഓരോ മരം നട്ടുവളർത്തുക തുടങ്ങിയ വ്യത്യസ്തമായ പരിപാടികളാണ് ആവിഷ്ക്കരിച്ചത് ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലുടെ കുട്ടികളെ ഗാന്ധിജിയുടെ അടുത്തേയ്ക്ക് കുറച്ചു ദൂരം കൊണ്ട് പോകുവാൻ കഴിഞ്ഞു, 5 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന മുഴുവൻ കുട്ടികളെയും(484)ഗാന്ധിദർശൻ പരിപാടിയിൽ ചേർക്കുകയും പരീക്ഷകൾ മത്സരങ്ങൾ എന്നിവ നടത്തുകയും ചിട്ടയായി പ്രവർത്തിക്കുകയും ചെയ്തുകൊണ്ടാണ് അഞ്ചേരി സ്ക്കുൾ ശ്രദ്ധനേടിയത്.മൂല്യനിർണ്ണയപരീക്ഷയിൽ 40%അധിക്കം മാർക്ക് നേടിയവർ 219ഉം പൂർണ്ണോദയ മാസികയുടെ വരിക്കാർ 20 പേരുമാണ്. അവാർഡ് ദാന ചടങ്ങ് കോർപ്പറേഷൻ വാർഡ് കൗൺസിലർ ശ്രീ C. Kസുബ്രഹ്മണ്യൻ യോഗം ഉദ്ഘാടനം ചെയ്തു.PTAപ്രസിഡണ്ട് ശ്രീ ചെറിയാൻ ഇ. ജോർജ്ജ് അദ്ധ്യക്ഷം വഹിച്ചു.ഹെഡ്മിസ്ട്രസ്സ് ശ്രീമതി കെ ടി ത്രേസ്യാമ്മ സ്വാഗതം പറഞ്ഞു.ദുരദർശൻ ഡയറക്ടർ ശ്രീ സി കെ തോമസ് മുഖ്യപ്രഭാഷകനും.ഡി ഇ ഒ മുഖ്യഅതിഥിയുമായിരുന്നു. ഗാന്ധിദർശൻ കൺവീനർ രമണി ഫ്രാസിസു് ടീച്ചറെ ഡി ഇ ഒ മെമെന്റൊ നല്കി ആദരിച്ചു.ഗാന്ധിദർശൻ കോ-ഓർഡിനേറ്റർ ശ്രീമതി ഗിരിജ ടീച്ചർ ശ്രീമത രാധാഭട്ടിന് മംഗളപത്രം സമർപ്പണം നടത്തി,വിശദീകരിച്ചു ദേശീയ അദ്ധ്യാപകജേതാവും ഈ സ്ക്കുളിലെ തന്നെ അദ്ധ്യാപകനുമായിരുന്ന ശ്രീ പി ജെ കുരിയൻ മാസ്റ്റർ രാധാബഹനെ പൊന്നാട അണിയിച്ചു.ഗാന്ധിദർശൻ പ്രവർത്തകരാ ശ്രീ പരമേശ്വര ശർമ്മ,ശ്രീ ഗംഗാധരൻമാസ്റ്റർ,ജോൺസൺ, ഡോവീസ് കണ്ണമ്പുഴ ഗിരീശൻ മാസ്റ്റർ രാജശ്രീ എന്നിവ യോഗത്തിൽ പങ്കെടുത്തു.ജോസ്ഫീന ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
ഗാന്ധിയൻ ദർശനങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിന് വേണ്ടി ഗാന്ധി ദർശൻ ക്ലബ് ലക്ഷ്യമിടുന്നു. 2012-13 വർഷത്തിലെ ഗാന്ധി ദർശൻ അവാർഡ് സ്കൂളിന് ലഭിച്ചു. സോപ്പ് നിർമ്മാണം ,എന്റെ ഉദ്യാനം ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നിർധനരായ കുട്ടികൾക്ക് വസ്ത്രം നൽകുന്ന ദൈവത്തിന്റെ കുപ്പായം എന്നീ പ്രവർത്തനങ്ങളാണ് അവാർഡിന് അർഹമാക്കിയത്.ശ്രീമതി രമണി ഫ്രാൻസിസിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ. ഇപ്പോൾ രമാദേവി ടീച്ചറാണ് കോർഡിനേറ്റർ
ഗാന്ധിജിയുടെ വചനങ്ങൾ
- ആദ്യം നിങ്ങളെ അവർ അവഗണിക്കും,പിന്നെ പരിഹസിക്കും,പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം
- പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക.
- ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ല. അത് തോൽവിയാണ്. എന്തെന്നാൽ അത് വെറും നൈമിഷികം മാത്രം.
- എന്റെ ജീവിതമാണ് എന്റെ സന്ദേശം.
- പാപത്തെ വെറുക്കുക പാപിയെ സ്നേഹിക്കുക.
- കണ്ണിന് കണ്ണ് എന്നാണെങ്കിൽ ലോകം അന്ധതയിലാണ്ടു പോകും.
- കഠിനമായ ദാരിദ്യത്താൽ വിശക്കുന്നവന്റെ മുന്നിലേക്ക് ദൈവത്തിന് റൊട്ടിയായിട്ടെ പ്രത്യകഷപ്പെടനാവൂ.
- ഇന്നു ചെയ്യുന്ന പ്രവർത്തിയെ ആശ്രയിച്ചിരിക്കും നമ്മുടെ ഭാവി.
- സമാധാനത്തിലേക്ക് ഒരു പാതയില്ല. സമാധാനമാണ് പാത.
- നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളൂടെ ചിന്തകളാവുന്നു.ചിന്തകൾ വാക്കുകളും, വാക്കുകൾ പ്രവർത്തികളും, പ്രവർത്തികൾ മൂല്യങ്ങളുമാവുന്നു. നിങ്ങളുടെ മൂല്യങ്ങളാണ് നിങ്ങളുടെ വിധിയാവുന്നത്.
- സത്യം ദൈവമാണ്.
- ഒരു ശിശുവിന്റെ ശരീരത്തിലും, മനസ്സിലും, ആത്മാവിലും ഉള്ള ഏറ്റവും നല്ലതിനെ വികസിപ്പിക്കുന്നതാണ് വിദ്യാഭ്യാസം
- ലോകത്തിന്റെ വെളിച്ചമാണ് പുസ്തകങ്ങൾ
- കോപം അഗ്നി പോലെയാണ്, നാശം ഉണ്ടാക്കിയേ അത് അടങ്ങൂ.
- സത്യം വെറുമൊരു വാക്കല്ല. ജീവിതം മുഴുവൻ സത്യമാക്കി തീർക്കണം
- ഞാൻ ചോക്ലേറ്റുകളിൽ മരണത്തെ കാണുന്നു
- പ്രാർഥനാനിരതനായ ഒരു മനുഷ്യൻ തന്നോട് തന്നെയും ലോകത്തോടും സമാധാനം പുലർത്തും.
- ഞാൻ ഒരു പടയാളിയാണ്. സമാധാനത്തിന്റെ പടയാളി.
- സത്യം ആണ് എന്റ ദൈവം .ഞാൻ ആ ദൈവത്തെ കണ്ടെത്തിയിട്ടില്ല. എന്നാൽ ഞാൻ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.
- ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ്.
- എന്റെ ശരീരത്തെ നിങ്ങൾക്ക് തടവിലാക്കാം മനസ്സിനെ ചങ്ങലയ്ക്കിടനാവില്ല
- നിർമലമായ സ്നേഹത്താൽ നേടാനാവാത്തതായി ഒന്നുമില്ല