ജി.എച്ച്. എസ്. എസ്. കൊട്ടോടി /പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:59, 15 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ശുചിത്വം,പരിസ്ഥിതി സംരക്ഷണം,ഹരിതവൽക്കരണം,ദിനാചരണപ്രവർത്തനങ്ങൾ എന്നിയ്ക്ക് നേതൃത്വം നൽകുന്നു.സ്കൂൾ കാമ്പസിലും പരിസരത്തും നിരവധി മരങ്ങൾ നട്ട് പരിപാലിക്കുന്നു.പൂന്തോട്ടം പച്ചക്കറിത്തോട്ടം ഇവ സംരക്ഷിക്കുന്നു.സ്കൂളിൽ നിന്ന് കുറച്ചകലെ പേരടുക്കത്തുള്ള സ്കൂൾ വക സ്ഥലത്ത് ആരണ്യകം പദ്ധതിക്ക് തുടക്കം കുറിച്ചു.എല്ലാ വർഷവും ജൂൺ 5 പരിസ്ഥിതി ദിനം മുതൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നു.

2018-19 അധ്യയനവർഷം - പരിസ്ഥിതി ദിനം ജൂൺ 5


പുനരുപയോഗ ദിനം

പ്ലാസ്റ്റിക് സഞ്ചികൾ ഉപേക്ഷിക്കൂ....തുണിസഞ്ചിയുപയോഗിക്കൂ എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പഴയ വസ്ത്രങ്ങളുടെ തുണിയുപയോഗിച്ച് അമ്മമാരുടെ സഹായത്തോടെ സഞ്ചികൾ തുന്നി സ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു.ഓരോ വീടുകളിലും ഈ സന്ദേശം പരമാവധി എത്തിക്കുകയും പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം പരമാവധി കുറക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കുയുമാണ് ലക്ഷ്യം.നിർമ്മിച്ച തുണി സഞ്ചികൾ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും വിതരണം ചെയ്യാനാണ് പരിസ്ഥിതി ക്ലബ്ബിന്റെ തീരുമാനം.

പ്രകൃതി സംരക്ഷണ ദിനം

പ്രകൃതി സംരക്ഷണ സന്ദേശം വിദ്യാർത്ഥികളിലെത്തിക്കുന്നതിന്റെ ഭാഗമായി പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികൾക്ക് കറിവേപ്പില തൈകൾ വിതരണം ചെയ്തു.ആൻസി അലക്സ്,സൂസമ്മതോമസ് എന്നിവർ നേതൃത്വം നൽകി.