പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

INTERNATIONAL YEAR OF PULSES-2016

പയർവിളകൾ - മണ്ണിനും മനുഷ്യനും മിത്രം

മനുഷ്യസംസ്കരത്തിൻെറ‍‍ ഈറ്റില്ലമായ ഭക്ഷ്യസുരക്ഷ്യയുടെ കാവലാളായ മണ്ണെന്ന മഹാനിധിയെ കാത്തുസുക്ഷിക്കണമെന്ന സന്ദേശം മനുഷ്യമനസ്സിൽ ഊട്ടിയുറപ്പിച്ച് 2015 വിട വാങ്ങി. മറ്റൊരു ശ്രദ്ധേയമായ വർഷാചരണത്തിന് വഴിയൊരുക്കികൊണ്ട് 2016 പയർവിളകൾക്കുള്ള അന്താരാഷ്ട്ര വർഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നത്. ഈ വർഷാചരണം ശ്രദ്ധേയമാണെന്ന് പറയാൻ കാരണം മണ്ണും മനുഷ്യനും എന്നതു പോലെ മണ്ണും പയറും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്.ഈ പൊക്കിൾക്കൊടിബന്ധം ഊട്ടിയുറിപ്പിച്ച് മണ്ണ് സംരക്ഷണ-ഭക്ഷ്യപരിസ്ഥിതി സുരക്ഷാതുടർപ്രവർത്തനത്തങ്ങൾക്ക് ആക്കം കൂട്ടാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തത്.മണ്ണിൻെറയും മനുഷ്യൻെറയും ആരോഗ്യം കാത്തുസൂക്ഷിക്കാൻ പയർവിളകൾ നൽകുുന്ന സേവനം വളരെ ബൃഹത്താണ്;മഹത്തരമാണ്.

                                       പയർവർഗങ്ങളുടെ പോഷകാംശത്തെക്കുറിച്ചും ഭക്ഷ്യോത്പാദനം സുസ്ഥിരമാക്കുന്നതിൽ അതിനുള്ള ബോധവത്ക്കരിക്കുകയാണ് വർഷാചരണത്തിൻെറ ലക്ഷ്യം.സുസ്ഥിരഭാവിക്ക് പോഷകഗുണമുള്ള വിത്ത് എന്നതാണ് ഇതിൻെറ മുദ്രവാക്യം.




2017-18ലെ ക്ലബ് പ്രവർത്തനങ്ങൾ

ആമ്പൽകുളം

ജൈവവൈവിധ്യ പാർക്ക്=

പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥിനികളും അധ്യാപകരും ചേർന്ന് ഒരു ജൈവവൈവിധ്യ പാർക്ക് ചിങ്ങമാസം 1-ാം തിയതി നിർമ്മിച്ചു. ആമ്പൽക്കുളവും സൂര്യകാന്തിപൂക്കളും, ചെത്തിയും, അരളിയും മറ്റു ഔഷധസസ്യങ്ങളും അടങ്ങുന്ന ജൈവവൈവിധ്യ പാർക്ക് വിദ്യാലയത്തിന്റെ മാറ്റ് കൂട്ടുന്നു

 ആമ്പൽക്കുളത്തിൽ ഗപ്പി മത്സ്യങ്ങളെയും വിദ്യാർത്ഥിനികൾ നിക്ഷേപ്പിച്ചു. ഔഷധസസ്യങ്ങളായ പനിക്കുർക്ക, തുളസി, വെറ്റില ,കൊടവൻ, വേപ്പ്, മുറികൂടി എന്നിവയും തോട്ടത്തിൽ വച്ചു പിടിപ്പിച്ചു

'ENVIRONMENT DAY CELEBRATION'2018-19

പരിസ്ഥിതി ദിനമായ ജൂൺ 5*ാം തിയതി വിവിധ പരിപാടികളോടെ ഞങ്ങൾ ഭംഗിയായി ആഘോഷിച്ചു. അന്നേ ദിവസം കുട്ടികൾ പരിസ്ഥിയമായി ബന്ധപ്പെട്ട ബാനർ നിർമിക്കുകയും പരിസ്ഥിതിദിനാഘോഷ റാലി സംഘടിപ്പിക്കുകയും ചെയ്തു. അന്നേദിവസം വൃക്ഷതൈകൾ വിതരണം ചെയ്യുകയും ചെയ്തു. സ്ക്കൂൾ പരിസരത്ത് പലതരം വൃൿതൈകൾ വച്ചുപിടിപ്പിച്ചു.

പ്രമാണം:Pius plsnt.jpg