എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ

485വിദ്യാർത്ഥികളും 20 അദ്ധ്യാപകരും ഒരു അനദ്ധ്യാപക ജീവനക്കാരനും പ്രവർത്തിക്കുന്ന ഈ സ്കൂളിന് രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളും നാല് ഓടിട്ടകെട്ടിടങ്ങളുമുണ്ട്. 15 ക്ലാസ്മുറികളാണ് ഉള്ളത്. ഒരു സ്മാർട്ട്റൂമും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്. സ്കൂളിന്റെ പ്രധാനകെട്ടിടത്തിൽ എല്ലാ സൗകര്യങ്ങളുമുള്ള ഒരു ഓഡിറ്റോറിയം നിർമ്മിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം മൂത്രപ്പുരകൾ,കക്കൂസുകൾ,എല്ലാസൗകര്യങ്ങളുമുള്ള ലബോറട്ടറി,ലൈബ്രറി,കുട്ടികൾക്ക് കളിക്കാനുള്ള കളിസ്ഥലം എന്നിവയുമുണ്ട്.കുടിവെള്ളത്തിനായി കിണറും പൈപ്പ് കണക്ഷനുമുണ്ട്.