ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ് കാളികാവ് ബസാർ / ഉറവ.

Schoolwiki സംരംഭത്തിൽ നിന്ന്
19:14, 5 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Babufrancisk (സംവാദം | സംഭാവനകൾ) ('വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിദ്യാലയത്തിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികളുടേയും സമഗ്ര വ്യക്തിത്വ വികസനത്തിനായി രൂപകല്പന ചെയ്ത് നടപ്പാക്കി വരുന്ന "ഉറവ - ഉള്ളിൽ നിന്ന് ഉയരത്തിലേക്കൊരുണരൽ " പദ്ധതി മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയ പ്രവർത്തനമായി തെരഞ്ഞെടുക്കപ്പെട്ടു. മാർച്ച് 5, 6 തിയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മികവു മത്സരത്തിൽ വിദ്യാലയം മലപ്പുറം ജില്ലയെ പ്രതിനിധീകരിക്കും. ഉറവയ്ക്കു നിർലോഭ പിന്തുണ നൽകുന്ന കാളികാവിലെ പൊതു സമൂഹത്തിന് വിദ്യാലയത്തിന്റെ ഹൃദയം നിറഞ്ഞ നന്ദി അർപ്പിക്കുന്നു.