ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/ വാർത്തകളിലൂടെ 2018-19 .
'പ്രതിഭകൾക്ക് രാജാസിന്റെ ആദരം'
ഗവ. രാജാസ് ഹയർ സെക്കൻ്ററ്ററി സ്കൂളിൽ എൻഡോവ്മെന്റ് വിതരണവും അവാർഡ് ദാനവും നടന്നു. പാഠ്യ പാഠ്യേതര മേഖലയിൽ മികവ് പുലർത്തിയ കുട്ടികൾക്കാണ് എൻഡോവ്മെന്റുകൾ വിതരണം ചെയ്തത്. കേരള ആർക്കിടെക്ച്ചർ എൻട്രൻസ് പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അരവിന്ദ് പി എന്ന വിദ്യാർത്ഥിയെ ചടങ്ങിൽ ആദരിച്ചു.അഞ്ച് മുതൽ ഹയർ സെക്കന്ററി തലം വരെ 150 ഓളം എൻഡോവ്മെന്റുകളുടെ വിതരണം ചെയ്യുകയുണ്ടായി. മലപ്പുറം ജില്ലാ അസിസ്റ്റന്റ് കളക്ടർ ശ്രീ . വികൽപ് ഭരദ്വാജ് IAS ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സാജിദ് മാങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.ഹെഡ് മിസ്ട്രസ് കെ വി ലത, പി ടി എ പ്രസിഡന്റ് ഡോ. സന്തോഷ് വള്ളിക്കാട്ട് , വാർഡ് കൗൺസിലർ ശ്രീ. രാമചന്ദ്രൻ മഠത്തിൽ, കെ സി വിജയൻ രാജാ , എ നരേന്ദ്രൻ, അബ്ദുൾ സമദ് വി, കെ കെ നിർമ്മല എന്നിവർ സംസാരിച്ചു. അസി. പ്രിൻസിപ്പാൾ സുഹൈൽ സാബിർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സമീർ ബാബു എ നന്ദിയും പറഞ്ഞു.


'സ്കൂൾ കലോത്സവം2018'
2018 സംസ്ഥാന സ്കൂൾ കലോത്സവത്തിന് വ്യക്തിഗത ,ഗ്രൂപ് ഇനങ്ങളിലായി 54 കുട്ടികളുമായി വടക്കുംനാഥന്റെ നാട്ടിലേക്ക് രാജാസിന്റെ എഴുന്നള്ളത്ത് . പൂർവ്വ വിദ്യാർഥികൾ പരിശീലിപ്പിക്കുന്ന കോൽക്കളി,നാടകം പൂരക്കളി,വഞ്ചിപ്പാട്ട്,കഥാപ്,കന്നഡ പദ്യം,തമിഴ് പദ്യം എന്നീ ഇനങ്ങളിലായിട്ടാണ് മത്സരിക്കുന്നത് . മത്സരത്തിൽ പങ്കെടുക്കുന്ന കുട്ടികളെ പി.ടി.എ.യും അദ്ധ്യാപകരും അനുമോദിച്ചു.

