ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ സാമൂഹ്യശാസ്ത്രക്ലബ്
വളർന്നു വരുന്ന തലമുറയിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക,അന്വേഷ്വണത്വര വളർത്തുക,ചരിത്ര പഠനത്തിൽ താത്പര്യം സൃഷ്ടിക്കുക,ദേശീയത, പൌരബോധം വളർത്തുക, മതസഹിഷ്ണുത വളർത്തുക എന്നീ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി സാമൂഹ്യശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ പൂക്കോട്ടുംപാടം ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.
എല്ലാ വർഷവും അദ്ധ്യായന ആരംഭത്തിൽ തന്നെ ക്ലബ് രൂപീകരണവും പ്രവർത്തനങ്ങളും നടത്തി വരുന്നു. ഈ വർഷത്തെ ക്ലബിന്റെ ഔപചാരികമായ ഉദ്ഘാടന കർമ്മം 07-06-2010 നിലമ്പൂർ ലീഗൽ സർവ്വീസ് അതോറിറ്റി മെമ്പറായ അഡ്വ.ശ്രീമതി സ്വപ്ന നിർവ്വഹിച്ചു.
പ്രവർത്തനങ്ങൾകുട്ടികളിൽ ആനുകാലിക സംഭവങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിനായി ഓരോ മാസത്തെയും പത്ര വാർത്തകളെ അടിസ്ഥാനമാക്കി മാസാന്ത്യത്തിൽ പ്രശ്നോത്തരി മത്സരം നടത്തിവരുന്നു.
ദിനാചരണങ്ങളുടെ ഭാഗമായി ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്ക്കൂൾ അസംബ്ലികൂടുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുകയും വൃക്ഷത്തൈ വിതരണവും, നടലും, പരിസര ശുചീകരണവും നടത്തി.
ജൂലൈ 21 ചാന്ദ്ര ദിനത്തിൽ ചാന്ദ്ര ദിന ക്വിസ് മത്സരവും പോസ്റ്റർ പ്രദർശനവും നടത്തി.
ആഗസ്ത് 6 ഹിരോഷിമാ ദിനത്തിൽ യുദ്ധ വിരുദ്ധ റാലിയും ,ചിത്ര രചന, കുട്ടികളുടെ നേതൃത്വത്തിൽ അസംബ്ലിയും, യുദ്ധ വിരുദ്ധ ഗാന സദസ്സും, പോസ്റ്റർ പ്രദർശനവും സംഘടിപ്പിച്ചു.
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനത്തിൽ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട് "ഇൻഫോ ടൈൻമെന്റ് " എന്ന കംമ്പ്യൂട്ടറധിഷ്ഠിത പ്രശ്നോത്തരി മത്സരം നടത്തി.
സെപ്തം.16 ഓസോൺ ദിനത്തോടനുബന്ധിച്ച് 'ജൈവക്കുട ' മാതൃകാ പ്രദർശനവും, ഓസോൺ സംരക്ഷണ ക്ലാസ്സും ,പതിപ്പ് നിർമ്മാണവും, പോസ്റ്റർ പ്രദർശനവും നടത്തി
കുട്ടികളിൽ സാമൂഹ്യശാസ്ത്ര പഠനം ലളിതവും മൂർത്തവും ആക്കുന്നതിനു വേണ്ടി ക്ലബിന്റെ നേതൃത്വത്തിൽ പഠനോപകരണ നിർമ്മാണ ശിൽപ ശാല സംഘടിപ്പിച്ചു.