ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച് എസ് മുക്കുടം

Schoolwiki സംരംഭത്തിൽ നിന്ന്
19:13, 22 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsmukkudam (സംവാദം | സംഭാവനകൾ)
ജി. എച്ച് എസ് മുക്കുടം
വിലാസം
മുക്കുടം

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-09-2017Ghsmukkudam




ചരിത്രം

ഇടുക്കി താലൂക്കിലെ കൊന്നത്തടി പഞ്ചായത്തിലെ കൊന്നത്തടി വില്ലേജില്‍ മുക്കുടം ടൗണില്‍നിന്നും 300 മീറ്റര്‍ അകലെയായാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്. മുക്കുടം ശ്രീ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രം കമ്മറ്റിയാണ് സ്കൂളിനാവാശ്യമായ സ്ഥലം വിട്ടുനല്‍കിയത്. അന്നത്തെ ക്ഷേത്ര കമ്മറ്റി പ്രസിഡന്‍റായിരുന്ന ശ്രീ ദാമോദരന്‍ നായരാണ് ഇതിനു നേതൃത്വം നല്‍കിയത്. 1973-ല്‍ യു.പി സ്കൂളിന് അനുമതി ലഭിച്ചെങ്കിലും 1974-ലാണ് അഞ്ചാം ക്ലാസ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. തുടര്‍ന്ന് 1975-ല്‍ ആറാം ക്ലാസ്സും 1976-ല്‍ ഏഴാം ക്ലാസ്സും പ്രവര്‍ത്തനം ആരംഭിച്ചു. 1981-82 അദ്ധ്യയന വര്‍ഷം ഇതൊരു ഹൈസ്കൂളായി ഉയര്‍ത്തി. 1984-ല്‍ ആദ്യത്തെ എസ്.എസ്.എല്‍.സി കുട്ടികള്‍ പരീക്ഷയെഴുതി. റോഡുകളോ, യാത്രാ സൗകര്യങ്ങളോ ഇല്ലാത്ത കുടിയേറ്റ കര്‍ഷകരുടെ മക്കളാണ് അന്നത്തെ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. വളരെയേറെ യാത്രാ ക്ലേശങ്ങള്‍ സഹിച്ചാണ് ഇവര്‍ സ്കൂളില്‍ എത്തിയിരുന്നത്. മുക്കുട‌ത്ത് തന്നെയുള്ള വിജ്ഞാനം എല്‍.പി. സ്കൂള്‍, മുതിരപ്പുഴ ഗവ. എല്‍. പി. സ്കൂള്‍ എന്നീ വിദ്യാലയങ്ങളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ പഠനത്തിനുള്ള സൗകര്യമൊരുക്കിയത് ഈ സ്കൂളായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

എസ്.എസ്.എ ഫണ്ട് ഉപയോഗിച്ച് പുതുതായി ക്ലാസ്സ് മുറികള്‍ നിര്‍മ്മിച്ചു. കുട്ടികള്‍ക്കുള്ള ക്ലാസ്സ് മുറികള്‍, ഓഫീസ്, സ്റ്റാഫ് മുറികള്‍, ഐ.ടി. ലാബ് എന്നീ സൗകര്യങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. ലൈബ്രറിയിലേയ്ക്ക് ആവശ്യമുള്ള പുസ്തകങ്ങള്‍ ധാരാളമുണ്ടെങ്കിലും ലൈബ്രററി ഇല്ല എന്നുള്ളത് ഒരു പോരായ്മയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ സയന്‍സ് ലാബും ഇല്ല. കായിക രംഗങ്ങളില്‍ താല്പര്യമുള്ള കുട്ടികള്‍ ഉണ്ടെങ്കിലും കുട്ടികള്‍ക്ക് കളിസ്ഥലമില്ല എന്നത് ഈ വിദ്യാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. കുട്ടികള്‍ക്ക് പഠിക്കുന്നതിനായി നല്ല അന്തരീക്ഷമാണ് ഇവിടെയുള്ളത്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.951959,77.0101261| width=600px | zoom=13 }} |

"https://schoolwiki.in/index.php?title=ജി._എച്ച്_എസ്_മുക്കുടം&oldid=387510" എന്ന താളിൽനിന്ന് ശേഖരിച്ചത്