എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര
എൻ എസ് എസ് എച്ച് എസ് മുള്ളൂർക്കര | |
---|---|
വിലാസം | |
മുള്ളൂര്‍ക്കര തൃശൂര്‍ ജില്ല | |
സ്ഥാപിതം | 08 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം /ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
08-09-2017 | 24006 |
മുള്ളൂര്‍ക്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മുള്ളൂര്‍ക്കര എന്‍ എസ്സ് എസ്സ് ഹൈസ്കൂള്‍.എന്‍ എസ്സ് എസ്സ് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. നായര്‍ സര്‍വീസ് സൊസൈറ്റി 1982-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂര്‍ ജില്ലയിലെ നല്ല വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1982 ജൂണ്‍ എട്ടാം തിയതിയില്‍ മുള്ളൂര്‍ക്കര തിരുവാണിക്കാവ് ഭഗവതിക്ഷേത്റത്തിന്റെ ഊട്ടുപുരയില്‍ എട്ടാംക് ളാസ് 4 ഡിവിഷനുകളോടെയാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 200 വിദ്യാര്‍ത്ഥികളും 7 അദ്ധ്യാപകരുമായാണ് അദ്ധ്യായനം ആരംഭിച്ചത്. 1982 ഡിസംബര്‍ മാസത്തോടെ ഇടലംകുന്നില്‍ പണിത പുതിയകെട്ടിടത്തിലേക്ക് മാറി.
ഭൗതികസൗകര്യങ്ങള്
5ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് 1 കമ്പ്യൂട്ട ര്‍ ലാബുണ്ട്. ലാബില്‍ 12 കമ്പ്യൂട്ടറുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എന്‍.സി.സി.
റെഡ്ക്രോസ് എസ്. പി.സി മാതൃദൂമി - സീഡ് നല്ലപാഠം
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ചങ്ങനാശേരിയിലുള്ള നായര്‍ സര്‍വീസ് സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 125 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. . prof. സി രവീന്ദര നാഥ് കോര്‍പ്പറേറ്റ് മാനേജരായി പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് കോമളവല്ലി സി ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.