ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. തവിടിശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 17 ഓഗസ്റ്റ് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GHS THAVIDISSERI (സംവാദം | സംഭാവനകൾ) (ചരിത്രം)
ജി.എച്ച്.എസ്. തവിടിശ്ശേരി
വിലാസം
തവിടിശ്ശേരി

കണ്ണൂര്‍ ജില്ല
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ‌
അവസാനം തിരുത്തിയത്
17-08-2017GHS THAVIDISSERI




ചരിത്രം

         പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ തവിടിശ്ശേരി എന്ന പ്രദേശത്ത് 1955 ല്‍ സ്താപിതമായ വിദ്യലയത്തിന് പ്രദേശത്തെ തവിടിമരങ്ങളോളം പഴക്കമുണ്ട്. സാമൂഹിക - സാന്പത്തിക പിന്നോക്കാവസ്ഥ അനുഭവിച്ചിരുന്ന ഈ പ്രദേശത്തിന് അറിവിന്‍റെ പുതുവെളിച്ചം പകരാനും സാംസ്കാരിക മുന്നേറ്റം നടത്താനും വിദ്യാലയത്തിന്‍റെ പിറവി കാരണമായിട്ടുണ്ട്. സമൂഹത്തില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും പ്രതിരോധിക്കാനുള്ള ശക്തി നാടിനു ലഭിച്ചു.
      തവിടിശ്ശേരി നോര്‍ത്തില്‍ ശ്രീ. മൊട്ടമ്മല്‍ അപ്പുഗുരുക്കള്‍ കുടിപ്പള്ളിക്കൂടം ആരംഭിച്ചു.അത് പിന്നീട് കമ്മിയം കണ്ടത്തില്‍ എന്ന സ്ഥലത്തേക്ക് മാറ്റിയെങ്കിലും വന്യമൃഗങ്ങളുടെ ശല്യം കാരണം തുടരാന്‍ കഴിഞ്ഞില്ല. പിന്നീട് തവിടിശ്ശേരി കിരാടിപ്പൊയിലില്‍ ഒരു വിദ്യാലയം ആരംഭിച്ചു. ഇവിടെത്തെ ഏക അധ്യാപികയായിരുന്ന ശ്രീമതി ഏലിക്കുട്ടി ടീച്ചറുടെ വീട് തന്നെയായിരുന്നു വിദ്യാലയവും. പലകാരണങ്ങളാല്‍ ഈ വിദ്യാലയവും അധികനാള്‍ പ്രവര്‍ത്തിക്കാനായില്ല.
     പിന്‍കാലത്ത് നാരംകുളങ്ങര രാമന്‍ എന്നറിയപ്പെടുന്ന ശ്രീ ചാമക്കാല്‍ രാമന്‍ തവിടിശ്ശേരിയില്‍ ആദ്യമായി ഒരു പ്രാഥമിക വിദ്യാലയം തുടങ്ങി. വിദ്യാലയത്തിന് ആവശ്യമായ സഹായം കളരിക്കല്‍ ദേവസ്വം കമ്മറ്റിയും നല്ലവരായ നാട്ടുകാരും നല്‍കുകയുണ്ടായി. മുനയംകുന്ന കെ. സി. കുഞ്ഞാപ്പുമാസ്റ്ററായിരുന്നു സ്കൂളിന്‍റെ പ്രധാനാധ്യാപകന്‍. കുട്ടികള്‍ വേണ്ടത്രയില്ലാത്തിനാല്‍ മേലധികാരികള്‍ വിദ്യാലയത്തിന്റെ അംഗീകരാംനിര്‍ത്തലാക്കി. ഈ വിദ്യലയം ഇപ്പോള്‍ നിലവിലുള്ള തവിടിശ്ശേരി സ്കൂളിന്റെ വടക്കു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പ്രവര്‍ത്തനം തുടര്‍ന്നുവന്ന പ്രസ്തുത സ്കൂള്‍ സമീപ ഭാവിയില്‍ ഗവ: എല്‍. പി. സ്കൂള്‍ തവിടിശ്ശേരിയായി മാറുകയും ചെയ്തു. മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീളിലായിരുന്ന ഈ വിദ്യാലയം 1982ല്‍ യു. പി. സ്കൂളായും 2013ല്‍ ആര്‍. എം. എസ്. എ. സ്കൂളായും അപ്ഗ്രേഡ് ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

മികച്ച ക്ലാസ് മുറീകള്‍ ,ലാബു സൊഉകര്യം,പുരൊഗമിച്ചുകൊന്ദിരിക്കുന്ന കളിസ്തലം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവര്‍തിക്കുന്നു

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കുറേയതികം നല്ല അധ്യാപകര്‍ പ്രവര്‍തിചു പോ യിട്ടുന്ദു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="12.060893" lon="75.35531" zoom="14" width="350" height="350" selector="no" controls="none"> 12.049645, 75.369215, TAGORE VIDYANIKETAN GHSS, RABEENDRAPURAM </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._തവിടിശ്ശേരി&oldid=379332" എന്ന താളിൽനിന്ന് ശേഖരിച്ചത്