ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 31 ജൂലൈ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- JOHAANELAIN (സംവാദം | സംഭാവനകൾ)

.

ഐ.എച്ച്.ഇ.പി.ജി. എച്ച് എസ് കുളമാവ്
വിലാസം
കുളമാവ്

ഇടുക്കി ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-07-2017JOHAANELAIN




ചരിത്രം

കൊച്ചുകേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കിജലവൈദ്യുതപദ്ധതി ഇടുക്കിയുടെഅഭിമാനമാണ്.കുറവന് മലയേയും കുറത്തിമലയേയും ബന്ധിപ്പിക്കുന്ന ഇടുക്കിഅണക്കെട്ടും അതിനുസമീപത്തുളള ചെറുതോണിഡാമും കിളിവളളിത്തോടിനെ തടഞ്ഞുനി‍ര്ത്തുന്ന കുളമാവുകെട്ടും മറ്റനേകം പര്‍വതനിരകളുംചേര്‍ന്ന് ഇടുക്കിഡാമിനെ ഒരു മഹാജലാശയമാക്കിമാററുന്നു.ഇവയില് കുളമാവുഡാമിനു സമീപം കിങ്ങിണിത്തോടിനോട് ചേര്‍ന്ന് ബസ്സ് സ്റ്റാന്‍ഡിനു സമീപത്തായി ഐ.എച്ച്.ഇ.പി.ഗവ.ഹൈസ്കൂള് സ്ഥിതിചെയ്യുന്നു. കാല്‍നടയായി സഞ്ചരിച്ചിരുന്ന ജനങ്ങള്‍ക്ക് തണലായി വലിയ ഒരു കുളമാവ് മരം ഇവിടെ തലയുയര്‍ത്തി നിന്നിരുന്നുവെന്നും പിന്നീട് ഈ ദേശം കുളമാവ് എന്നറിയപ്പെടാന്‍ തുടങ്ങി എന്നതുമാണ് ചരിത്രം. ഡാം പണിക്കെത്തിയവരുടെ മക്കളുടെ പഠനത്തിനായി 1961ല് കെ.എസ്.ഇ. ബി സ്ഥാപിച്ചതാണിത്.സോജ ജോസഫ് ആയിരുന്നു ആദ്യ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥി. . ഡാം പണിതീര്‍ന്ന് ജോലിക്കാര് പോയപ്പോള് ഐ.എച്ച് ഇ പി ഗവ.സ്കള് എന്നാക്കിമാറ്റി. 1981ല്‍ ഈ സ്കൂള് അപ്ഗേഡ് ചെയ്തു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ശ്രീ നാരാ‍‍യണന്‍ പണ്ടാരവളപ്പില്‍ ഹെഡ്മാസ്റ്ററും, ശ്രീ സണ്ണി എം വി പി.ടി.എ.പ്രസിഡന്റും ശ്രീ ജോജന്‍ ജോര്‍ജ് പി ടി എ വൈസ് പ്രസിഡന്റും ആയി 9 അംഗങ്ങളുള്ള പി.റ്റി.എ പ്രശസ്തമായ രീതിയില്‍ സേവനം നടത്തുന്നു.ശ്രീമതി അന്നമ്മ ബൈജു മാതൃസംഗമം ചെയര്‍പേഴ്സണായി 8 അംഗങ്ങളും 12 അംഗങ്ങളുളള എസ് എം ‍ഡി സി യും സേവനമനുഷ്ടിക്കുന്നു

മുന്‍ സാരഥികള്‍

ഒ.കെ രാമനാഥനായിരുന്നു സ്കൂളിന്റെ ആദ്യ കാല ചുമതല . പി.എം.മൈക്കിള്‍ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. കെ.കെ.ജോസഫ്,കെ.സി.ജോര്‍ജ്, വി.ആര്‍.ഗോപാലന്‍, കെ.റ്റി.തോമസ്, മേരി ഫിലോമിന, ആര്‍.ഓമന, വി.എന്‍.സോമരാജന്‍,ജി.ഗീവര്‍ഗീസ്, കെ.ബേബി മാത്യു, കെ.എം. മാത്യു,ഓലിക്കന്‍.ജെ.എസ്,വി.എസ് വിജയന്‍,കെ.എം.പൗലോസ്,പങ്കജാക്ഷിയമ്മ,ജി.ഗോപാലകൃഷ്ണന്‍,പി .എസ് .പക്രിതീന്‍ റാവുത്തര്‍ എം. എം. ചാക്കോ, വാവാ റാവുത്തര്‍ എന്നിവര്‍ ഇവിടെ സേവനം അനുഷ്ഠിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.7902037,76.8830954 | width=600px | zoom=13 }}