എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ക്ലബ്ബ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം - അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി സമുചിതമായി ആചരിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രസ്സ് സി. ലാലി മാണിയുടെ നേതൃത്വത്തില്‍, വാര്‍ഡ് മെമ്പര്‍ ശ്രീമതി പ്രിന്‍സി മാത്യു, പി ടി എ, എം പി ടി എ പ്രസിഡന്റുമാര്‍, സ്കൗട്ട് - ഗൈഡ് ക്യാപ്റ്റന്‍മാര്‍, സ്കൗട്ട്, ഗൈഡ്, റെഡ്ക്രോസ് സംഘടനയിലെ അംഗങ്ങള്‍, അദ്ധ്യാപകര്‍, പ്ലക്കാര്‍ഡേന്തിയ കുട്ടികള്‍ എന്നിവര്‍ അണിനിരന്ന വര്‍ണ്ണ ശബളമായ റാലിയോടെ ദിനാചരണ പരിപാടികള്‍ ആരംഭിച്ചു. വൃക്ഷത്തൈ വിതരണോത്ഘാടനം വാര്‍ഡ് മെമ്പര്‍, മാസ്റ്റര്‍ ബാദുഷ പി എന്‍ ന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. സ്കൂളില്‍ പുതുതായി തയ്യാറായിക്കൊണ്ടിരിക്കുന്ന ജൈവ വൈവിധ്യ – ശലഭ പാര്‍ക്കിന്റെ ഉത്ഘാടനം പാര്‍ക്കിനുള്ളില്‍ മാതളത്തൈ നട്ടുകൊണ്ട് വാര്‍ഡ് മെമ്പര്‍ നിര്‍വ്വഹിച്ചു. ഉചിതമായ പരിസ്ഥിതി ദിന സന്ദേശവും നല്‍കി. തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച പൊതുസമ്മേളനത്തില്‍ ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികള്‍ ഐക്യദാര്‍ഢ്യത്തോടെ പ്രതിജ്ഞ ഏറ്റുചൊല്ലി. അദ്ധ്യാപക പ്രതിനിധി സി. ജെസ്സി കെ വി പരിസ്ഥിതി ദിന സന്ദേശം നല്‍കി. തുടര്‍ന്ന് പരിസ്ഥിതിയുടെ ഇന്നത്തെ ശോച്യാവസ്ഥയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും വ്യക്തമാക്കുന്ന Flash mob കുട്ടികള്‍ അവതരിപ്പിച്ചു. എം പി ടി എ പ്രസിഡന്റ് ശ്രീമതി ലിജ ജോയിസണ്‍ ആശംസകളര്‍പ്പിച്ചു. ചുവര്‍പത്രിക മത്സരത്തില്‍ പങ്കെടുത്ത കുട്ടികളുടെ ചുവര്‍പത്രിക പ്രദര്‍ശനം നടന്നു. ഏറ്റവും മികച്ച ചുവര്‍പത്രികയ്ക്ക് ക്ലാസ്സടിസ്ഥാനത്തില്‍ സമ്മാനം നല്‍കി. അദ്ധ്യാപക പ്രതിനിധി ശ്രീ. വില്‍സണ്‍ സാര്‍ യോഗത്തില്‍ കൃതജ്ഞത പ്രകാശിപ്പിച്ചു. തുടര്‍ന്ന് പരിസ്ഥിതി ക്വിസ്സ്, ഉപന്യാസം എന്നീ മത്സരങ്ങള്‍ നടത്തി വിജയികളെ അനുമോദിച്ചു. സ്കളിലെ കുട്ടിവനത്തില്‍ വൃക്ഷത്തൈകള്‍ നട്ടു. സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മഴക്കുഴി നിര്‍മ്മിച്ചു. അങ്ങനെ ഈ അധ്യയനവര്‍ഷത്തിലെ പരിസ്ഥിതി ദിനാചരണം അവിസ്മരണീയമാക്കി.