ഉള്ളടക്കത്തിലേക്ക് പോവുക

ജി.വി.എച്ച്.എസ്. എസ്. ആലംകോട് /kuttikoottam

Schoolwiki സംരംഭത്തിൽ നിന്ന്
ഹായ്സ്കൂള്‍കുട്ടിക്കൂട്ടം പദ്ധതിയുടെ ഉദ്ഘാടനം രാവിലെ കൃത്യം 10:30 ന് നടന്നു. പരിശീലന പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്ന 24 കുട്ടികളില്‍ 23 പേര്‍ ഹാജരായി. ഹാജര്‍ ഐറ്റി @ സ്കൂളിന്റെ സൈറ്റില്‍ ഐറ്റി മാനേജ്മെന്റ് പ്രോഗ്രാമില്‍ കൃത്യമായി attendance മാര്‍ക്ക് ചെയ്തു. ഐറ്റി സ്കൂളില്‍ നിന്നുളള മെയിലില്‍നിന്ന് പരിശീലന ഫയലുകളും പ്രോജക്ട് സര്‍ക്കുലറുകളും പ്രസന്റഷന്‍ ഫയലുകളും ലഭിച്ചത് പരിശീലനത്തിന് ഗുണം ചെയ്തു. സബ്ജില്ലാഐറ്റി കോര്‍ഡിനേറ്റര്‍ ശ്രീ.ജാഫരറുദ്ദീന്‍ സാറിന്റെ മെയില്‍ പ്രകാരമുളള സെക്ഷനുകള്‍ അതേ ക്രമത്തില്‍തന്നെ അവതരിപ്പിച്ചു.സ്മാര്‍ട്ട് റൂമില്‍ പ്രൊജക്ടറിന്റെ സഹായത്തോടെ വലിയസ്ക്രീനില്‍ പരിശീലനം പ്രദര്‍ശിച്ച് സെക്ഷനുകള്‍ അവതരിപ്പിച്ചത് കൂടുതല്‍ ഗണകരമായി. ഇലക്ട്രോണിക്സ്, ഭാഷാകമ്പ്യൂട്ടിങ്, ഇന്റര്‍നെറ്റും സൈബര്‍സുരക്ഷയും, ഹാര്‍ഡ് വെയര്‍, അനിമേഷന്‍ എന്നീ ക്രമത്തിലാണ് പരിശീലന സെക്ഷനുകള്‍ അവതരിപ്പിച്ചത്.കുട്ടികള്‍ക്ക് നല്ല ഇന്ററസ്റ്റ് പരിശീലനത്തില്‍ നിന്ന് ലഭിച്ചതായി തോന്നി.ഓരോ സെക്ഷന്‍ അവസാനിപ്പിച്ചപ്പോഴും അതില്‍ പരിശീലനത്തിന് താല്‍പ്പര്യമുളളവരുടെ പേര് എഴുതി വാങ്ങി.