ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു പി എസ് കണിയാപുരം/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
12:30, 25 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43450 (സംവാദം | സംഭാവനകൾ) ('<u>കവിത </u> <br> '''പുഴ ഒഴുകും വഴി കാടും പുഴയും കണ്ടു...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കവിത

പുഴ ഒഴുകും വഴി

കാടും പുഴയും കണ്ടു വളര്‍ന്നൊരു
കാലം ഉണര്‍ന്നൊരു കാലത്തില്‍
എന്നുടെ രീതികള്‍ എന്നുടെ ലീലകള്‍
എങ്ങനെ നിന്നോടോതും ഞാന്‍

കൂവും കുയിലും പൂഞ്ചോലകളും
നര്‍ത്തനമാടും മയിലുകളും
തുള്ളിച്ചാടും മാനുകളും
എല്ലാമെല്ലാം ഓര്‍മ്മകളായ്

കാക്കേം പ്രാവും കുയിലും തത്തേം
ഉണ്ണിക്കൊപ്പം വന്നല്ലോ?
ഒഴുകും വഴി നീ പറയൂല്ലേ
ഞങ്ങടെയൊപ്പം കൂടൂല്ലേ

നീണ്ടുനിവര്‍ന്നു കിടക്കും നിന്നുടെ
വിരിമാറില്‍ ഞാന്‍ ചായട്ടെ
നിന്നോടൊപ്പം പാടാനായ്
ഞങ്ങള്‍ കൂടി പോന്നോട്ടെ...