ഗവ. യു പി എസ് കണിയാപുരം/ഇ-വിദ്യാരംഗം
കവിത
പുഴ ഒഴുകും വഴി
കാടും പുഴയും കണ്ടു വളർന്നൊരു
കാലം ഉണർന്നൊരു കാലത്തിൽ
എന്നുടെ രീതികൾ എന്നുടെ ലീലകൾ
എങ്ങനെ നിന്നോടോതും ഞാൻ
കൂവും കുയിലും പൂഞ്ചോലകളും
നർത്തനമാടും മയിലുകളും
തുള്ളിച്ചാടും മാനുകളും
എല്ലാമെല്ലാം ഓർമ്മകളായ്
കാക്കേം പ്രാവും കുയിലും തത്തേം
ഉണ്ണിക്കൊപ്പം വന്നല്ലോ?
ഒഴുകും വഴി നീ പറയൂല്ലേ
ഞങ്ങടെയൊപ്പം കൂടൂല്ലേ
നീണ്ടുനിവർന്നു കിടക്കും നിന്നുടെ
വിരിമാറിൽ ഞാൻ ചായട്ടെ
നിന്നോടൊപ്പം പാടാനായ്
ഞങ്ങൾ കൂടി പോന്നോട്ടെ...
' കവിത '
'അറിവിന്റെ പൊൻ തൂവൽ'
മിന്നാമിന്നികളെപ്പോലെ ഭാവിയിൽ
തിളങ്ങാൻ അറിവിന്റെ പൊൻ തൂവൽ
ശിരസ്സിലണിയാൻ
ഭാവിയിൽ വലിയൊരു മരമായി
മാറാൻ മഹാസാഗരമാകുന്ന
അറിവിൽ നിന്ന് അറിവ്
അറിവ് കോരിയെടുക്കാൻ എനിക്ക്
രണ്ട് കൈകൾ തികയുന്നില്ലാ
അക്ഷരമുറ്റത്ത് പൂമ്പാറ്റകളെപ്പോലെ
പാറിപ്പറക്കാൻ നമുക്ക്
ഒരുമിച്ചു പഠിച്ചു വളരാം.
സച്ചിദാനന്ദൻ 6ബി
POEM
MY SEWWT MAM
My mam is the precious one
whom god, gave me in my life
My mother is my God
Who taught me the lessons of knowledge
My mam is a beam of light
Who showed me the path of goodness
My mother is a fountain of love
Who always prays for my success.
My mam gives me relief
When I'am in dispair
My mother is my role model
Who leads my life forward
My mam is the precious gift
whom god gave me in life
VRINDA VINEESH KUMAR 7C