ജി.എൽ.പി.എസ്.പാതിരിക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
15:46, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48319 (സംവാദം | സംഭാവനകൾ)
ജി.എൽ.പി.എസ്.പാതിരിക്കോട്
വിലാസം
പാതിരിക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201748319





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഒരു കാലത്ത് വിരലിലെണ്ണാവുന്ന അക്ഷരജ്ഞാനികള്‍ മാത്രമുള്ള ഒരു കുഗ്രാമമായിരുന്നു പാതിരിക്കോട്. അക്കാലത്ത് വിദ്യയുടെ മഹത്വം തിരിച്ചറിഞ്ഞ ഉദാരമനസ്കരുടെ സഹായത്താല്‍ 1925 ല്‍ പാതിരിക്കോട് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലബാര്‍ ഡിസ്‌ട്രിക്റ്റ് ബോര്‍‍ഡിന്റെ കീഴില്‍ പാതിരിക്കോട് ബോര്‍ഡ് ഹിന്ദു സ്‌കൂള്‍ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. കാപ്പാട്ട് കുഞ്ഞികൃഷ്ണന്‍ നായര്‍ സ്വന്തം സ്ഥലത്ത് നിര്‍മ്മിച്ചു നല്‍കിയ ഓലഷെഡ്ഡിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ശക്തമായ കാറ്റിലും മഴയിലും സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണപ്പോള്‍ ശ്രീമാന്‍ കണ്ടമംഗലത്ത് മാത്തുക്കുട്ടി സ്വന്തം വീട് സ്‌കൂള്‍ നടത്തുന്നതിനായി വിട്ടുകൊടുത്തു. രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മാസങ്ങള്‍ക്കകം സ്‌കൂളിന് കെട്ടിടം പണിതു നല്‍കി. 1955 ല്‍ സ്‌കൂള്‍ നിര്‍ത്തലാക്കാന്‍ ഡിസ്‌ട്രിക്റ്റ് ബോര്‍ഡ് തീരുമാനിച്ചപ്പോള്‍ അതിനെ ചെറുത്ത് തോല്‍പ്പിച്ച് സ്‌കൂളിനെ നിലനിര്‍ത്തി. പിന്നീട് ഏറെക്കാലം വാടക കെട്ടിടത്തിലാണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചത്. 2001 ല്‍ എടപ്പറ്റ പഞ്ചായത്ത് സ്‌കൂള്‍ കെട്ടിടവും 50 സെന്റ് സ്ഥലവും വിലയ്ക്ക് വാങ്ങി. കാലാകാലങ്ങളില്‍ ഈ സ്ഥാപനത്തിന്റെ പുരോഗതിക്കു വേണ്ടി നാട്ടുകാരുടെ അങ്ങേയറ്റത്തെ സഹായ സഹകരണങ്ങള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട് എന്നതും സ്മരണീയമാണ്. ഒട്ടേറെ ബാലാരിഷ്ടതകള്‍ തരണം ചെയ്ത് ഭൗതികവും അക്കാദമികവുമായ മികവു പുലര്‍ത്തിക്കൊണ്ട് മേലാറ്റൂര്‍ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി ഈ സ്ഥാപനം തലയുയര്‍ത്തി നില്‍ക്കുന്നു. കടന്നു പോയ വര്‍ഷങ്ങള്‍ക്കിടയില്‍ നിരവധി വ്യക്തികള്‍ ഈ വിദ്യാലയത്തില്‍ നിന്ന് ആദ്യാക്ഷരം കുറിച്ചുകൊണ്ട് ഉന്നതങ്ങളില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ പലരും നിയമ പാലകരായും അദ്ധ്യാപകരായും ഡോക്ടര്‍മാരായും മറ്റു പൊതു രംഗങ്ങളിലും സേവനം ചെയ്തവരും സേവനം തുടര്‍ന്നുകൊണ്ടിരിക്കുന്നവരുമായ ഈ വിദ്യാലയത്തിന്റെ സന്തതികള്‍ നിരവധിയാണ്.

ഭൗതികസൗകര്യങ്ങള്‍

2 കെട്ടിടങ്ങള്‍ (5 ക്ലാസ്സ് റൂം, 1 ഓഫീസ്), പാചകപ്പുര, ടോയ്‌ലറ്റ് ആണ്‍കുട്ടികള്‍ 2 പെണ്‍കുട്ടികള്‍ 2, കമ്പ്യൂട്ടര്‍ 1, ലാപ് ടോപ്പ്- പ്രോജക്ടര്‍ 1, ലെെബ്രറി, വാഹന സൗകര്യം (പ്രൈവറ്റ്)

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • ശാസ്‌ത്രമേള
  • കലാകായിക വിദ്യാഭ്യാസം
  • പഠന വിനോദ യാത്ര
  • PTA, MTA, SMC, CPTA

പഠന വിനോദയാത്ര

ദിനാചരണങ്ങള്‍

വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, ശിശു ദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദിനാചരണങ്ങള്‍ സമുചിതമായി ആചരിക്കുന്നു. അനുബന്ധ മത്സര പരിപാടികളും സംഘടിപ്പിക്കുന്നു.

തനത് പ്രവര്‍ത്തനങ്ങള്‍

പഞ്ചായത്ത് തല വായനാ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍. വിദ്യാരംഗം അഭിനയക്കളരിയില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍. ഉപജില്ലാ കലോത്സവത്തില്‍ എല്‍. പി. വിഭാഗത്തില്‍ ഒമ്പതാം സ്ഥാനം. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം, കര്‍ഷകശ്രീ അഭിമുഖം, വായനാ മൂല, ലോക്കല്‍ റിസോഴ്സ് പ്രയോജനപ്പെടുത്തല്‍. കൃഷി

ഭരണനിര്‍വഹണം

  • ഗ്രാമ പഞ്ചായത്ത്


വഴികാട്ടി

{{#multimaps: 11.064434, 76.307688 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.പാതിരിക്കോട്&oldid=327651" എന്ന താളിൽനിന്ന് ശേഖരിച്ചത്