എൽ.എം.എസ് തമിഴ് എച്ച്.എസ്. പാറശാല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 9 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tamilschool (സംവാദം | സംഭാവനകൾ) (പുതിയ താള്‍: എന്‍റെ ഗ്രാമം സാംസ്കാരിക കേരളത്തിന്‍റെ തെക്കെ അറ്റത്…)

എന്‍റെ ഗ്രാമം

                സാംസ്കാരിക കേരളത്തിന്‍റെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലര്‍ന്ന ഇടപെടലും കൈമുതലുളളളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പാറശ്ശാല. വടക്ക് കൊല്ലയില്‍ പഞ്ചായത്തും കിഴക്കും,തെക്കും തമിഴ്നാടും പടിഞ്ഞാറ് കാരോട് പഞ്ചായത്തുകളുമാണ് അതിര്‍ത്തികള്‍, വിവിധ ജാതിമതത്തില്‍പ്പെട്ടവര്‍ തിങ്ങിനിറഞ്ഞുതാമസിക്കുന്ന പാറശ്ശാല മതസൗഹാര്‍ദ്ദത്തിനുപേരു കേട്ടതാണ്. ഈ പ്രദേശത്തെ ജനങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടത്തെ പള്ളികളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും, ഒരു സമയത്ത് പനയും പനകയറ്റ തൊഴിലാളികളും കൊണ്ട് നിറഞ്ഞിരുന്നു.നാടാര്‍ സമുദായം ഭൂരി പക്ഷമായിട്ടുള്ള ഇവിടെ കര്‍ഷകരും കര്‍ഷകതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികളും , കളിമണ്‍ യവസായ തൊഴിലാളികളും എണ്ണയാട്ടുതൊഴിലാളികളും ഉള്‍പ്പെടുന്നു. സാമൂഹികമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോക്കം വരേണ്ടപ്രദേശമാണ്. ജാതി ജന്മി കുടിയാന്‍ വ്യവസ്ഥയ്ക്ക് എതിരെയും , അയിത്തത്തിന് എതിരെയുമായി ഒരു കൂട്ടായ്മയിലൂടെ സാമൂഹ്യഉന്നമനവും വിദ്യാഭ്യാസവും കാംക്ഷിച്ച ഒട്ടേറെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രാമത്തെ സഹായിച്ചിട്ടുണ്ട്. 

പറയര്‍ സമുദായക്കാര്‍ ധാരാളം വസിച്ചിരുന്നതിനാല്‍ ഈ സ്ഥലം “പറയീശാല “ എന്നപേരില്‍ അറിയപ്പെട്ടിരുന്നു . Re Charles Maed Lyer എന്ന മിഷനറിയാണ് “പാറയിന്‍മേല്‍ നിര്‍മിക്കപ്പെട്ട പട്ടണം “ എന്നയര്‍ത്ഥമുള്ള “പാറശ്ശാല” എന്ന പേര് നല്‍കിയത്.

ഈകൊച്ചുഗ്രാമം ഇന്നാ വളരെ പുരോഗതി നേടിയിട്ടുണ്ട് .ധാരാളം പൊതുസ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിന്‍റെ തെക്കെ അറ്റത്തുള്ള റയില്‍വെസ്റ്റേഷനും നമ്മുടെ ഗ്രാമത്തിലാണ്. താലൂക്ക് ആശുപത്രി വളരെ സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ഗവണ്‍മെന്‍റ് ആശുപത്രിയും മൃഗങ്ങളുടെ പരിപാലനത്തിനായി മൃഗാശുപത്രിയും ഇവിടെ പ്രവര്‍ത്തിച്ചു വരുന്നു. ധാരാളം കച്ചവട സ്ഥാപനങ്ങളും ഉണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഗനണ്‍മെന്‍റ്, എയിഡസ്, അണ്‍ എയിഡസ് മേഘലയില്‍ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചു വരുന്നു. കാര്‍ഷിക മേഘലയില്‍ പുത്തന്‍ ഉണര്‍വ് നല്‍കിക്കൊണ്ട് ഒരു കൃഷി ഭവന്‍ പ്രവര്‍ത്തിക്കുന്നു. വനിത ഐ.റ്റി.ഐ; ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ഫാര്‍മസി കോളേജ്,ഫയര്‍ സ്റ്റേഷന്‍, മിനിസിവിള്‍ സ്റ്റേഷന്‍ എന്നിവയുടെ പ്രവര്‍ത്തനംകൊണ്ട് അനുഗ്രഹീതമാണ് എന്‍റെ ഗ്രാമം.

ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനും വാങ്ങുന്നതിനും ചന്തകള്‍, വ്യനസായകേന്ദ്രങ്ങള്‍, പനകയറ്റുതൊഴിലാളികള്‍ക്ക് ആശ്വാസമായ Paimara society, സഹകരണ ബാങ്കുകള്‍, ബാങ്കുകള്‍, L.I.C സ്ഥാപനങ്ങള്‍, Gas Agencies, എന്നിവയും സ്ഥിതി ചെയ്യുന്നു. വാര്‍ത്താവിനിമയ മാര്‍ഗങ്ങളായി telephone exchange,തപാല്‍ ആഫീസ് എന്നിവയും സുദീര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നു. വൃദ്ധകേന്ദ്രങ്ങള്‍, ബാലികാമന്ദിരം എന്നിവയും ഈഗ്രാനത്തില്‍ അന്ധേവാസികള്‍ക്ക് ആശ്വാസം നല്കുന്നവയായി പ്രവര്‍ത്തിച്ചുവരുന്നു, കൂടാതെ ചെറുവാരകോണത്ത് “ആത്മനിലയം” എന്ന പേരിലറിയപ്പെടുന്ന പൂന്തോട്ടം വളരെയധികം ശ്രദ്ധയാകര്‍ഷിക്കുന്നു. തോടുകളും, കനാലുകളും,കുളങ്ങളും തിങ്ങിനിറഞ്ഞ് വയലുകളെടും കൃഷികളെയും ഫലപുഷ്ടമാക്കുന്ന പ്രകൃതി രമണീയമ്യ എന്‍റെ ഗ്രാമം എന്തു സുന്ദരം.