എൻറെ ഗ്രാമം

                സാംസ്കാരിക കേരളത്തിൻറെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്നു കിടക്കുന്നതും വൈവിദ്ധ്യ ജന സംസ്കാരവും പ്രാദേശിക തമിഴ് കലർന്ന ഇടപെടലും കൈമുതലുളളളള ഒരു പ്രകൃതി രമണീയമായ ഗ്രാമമാണ് പാറശ്ശാല. വടക്ക് കൊല്ലയിൽ പഞ്ചായത്തും കിഴക്കും,തെക്കും തമിഴ്നാടും പടിഞ്ഞാറ് കാരോട് പഞ്ചായത്തുകളുമാണ് അതിർത്തികൾ, വിവിധ ജാതിമതത്തിൽപ്പെട്ടവർ തിങ്ങിനിറഞ്ഞുതാമസിക്കുന്ന പാറശ്ശാല മതസൗഹാർദ്ദത്തിനുപേരു കേട്ടതാണ്. ഈ പ്രദേശത്തെ ജനങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങളാണ് ഇവിടത്തെ പള്ളികളും ക്ഷേത്രങ്ങളും ആതുരാലയങ്ങളും, ഒരു സമയത്ത് പനയും പനകയറ്റ തൊഴിലാളികളും കൊണ്ട് നിറഞ്ഞിരുന്നു.നാടാർ സമുദായം ഭൂരി പക്ഷമായിട്ടുള്ള ഇവിടെ കർഷകരും കർഷകതൊഴിലാളികളും മത്സ്യവിപണന തൊഴിലാളികളും , കളിമൺ യവസായ തൊഴിലാളികളും എണ്ണയാട്ടുതൊഴിലാളികളും ഉൾപ്പെടുന്നു. സാമൂഹികമായും, വിദ്യാഭ്യാസപരമായും ഏറെ മുന്നോക്കം വരേണ്ടപ്രദേശമാണ്. ജാതി ജന്മി കുടിയാൻ വ്യവസ്ഥയ്ക്ക് എതിരെയും , അയിത്തത്തിന് എതിരെയുമായി ഒരു കൂട്ടായ്മയിലൂടെ സാമൂഹ്യഉന്നമനവും വിദ്യാഭ്യാസവും കാംക്ഷിച്ച ഒട്ടേറെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഈ ഗ്രാമത്തെ സഹായിച്ചിട്ടുണ്ട്. 

പറയർ സമുദായക്കാർ ധാരാളം വസിച്ചിരുന്നതിനാൽ ഈ സ്ഥലം “പറയീശാല “ എന്നപേരിൽ അറിയപ്പെട്ടിരുന്നു . Re Charles Maed Lyer എന്ന മിഷനറിയാണ് “പാറയിൻമേൽ നിർമിക്കപ്പെട്ട പട്ടണം “ എന്നയർത്ഥമുള്ള “പാറശ്ശാല” എന്ന പേര് നൽകിയത്.

ഈകൊച്ചുഗ്രാമം ഇന്നാ വളരെ പുരോഗതി നേടിയിട്ടുണ്ട് .ധാരാളം പൊതുസ്ഥാപനങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിൻറെ തെക്കെ അറ്റത്തുള്ള റയിൽവെസ്റ്റേഷനും നമ്മുടെ ഗ്രാമത്തിലാണ്. താലൂക്ക് ആശുപത്രി വളരെ സ്തുത്യർഹമായ രീതിയിൽ പ്രവർത്തിച്ചുവരുന്നു. ഗവൺമെൻറ് ആശുപത്രിയും മൃഗങ്ങളുടെ പരിപാലനത്തിനായി മൃഗാശുപത്രിയും ഇവിടെ പ്രവർത്തിച്ചു വരുന്നു. ധാരാളം കച്ചവട സ്ഥാപനങ്ങളും ഉണ്ട്. കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ഗനൺമെൻറ്, എയിഡസ്, അൺ എയിഡസ് മേഘലയിൽ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിച്ചു വരുന്നു. കാർഷിക മേഘലയിൽ പുത്തൻ ഉണർവ് നൽകിക്കൊണ്ട് ഒരു കൃഷി ഭവൻ പ്രവർത്തിക്കുന്നു. വനിത ഐ.റ്റി.ഐ; ടീച്ചർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ഫാർമസി കോളേജ്,ഫയർ സ്റ്റേഷൻ, മിനിസിവിൾ സ്റ്റേഷൻ എന്നിവയുടെ പ്രവർത്തനംകൊണ്ട് അനുഗ്രഹീതമാണ് എൻറെ ഗ്രാമം.

ഉൽപന്നങ്ങൾ വിൽക്കുന്നതിനും വാങ്ങുന്നതിനും ചന്തകൾ, വ്യനസായകേന്ദ്രങ്ങൾ, പനകയറ്റുതൊഴിലാളികൾക്ക് ആശ്വാസമായ Paimara society, സഹകരണ ബാങ്കുകൾ, ബാങ്കുകൾ, L.I.C സ്ഥാപനങ്ങൾ, Gas Agencies, എന്നിവയും സ്ഥിതി ചെയ്യുന്നു. വാർത്താവിനിമയ മാർഗങ്ങളായി telephone exchange,തപാൽ ആഫീസ് എന്നിവയും സുദീർത്ഥമായി പ്രവർത്തിക്കുന്നു. വൃദ്ധകേന്ദ്രങ്ങൾ, ബാലികാമന്ദിരം എന്നിവയും ഈഗ്രാനത്തിൽ അന്ധേവാസികൾക്ക് ആശ്വാസം നല്കുന്നവയായി പ്രവർത്തിച്ചുവരുന്നു, കൂടാതെ ചെറുവാരകോണത്ത് “ആത്മനിലയം” എന്ന പേരിലറിയപ്പെടുന്ന പൂന്തോട്ടം വളരെയധികം ശ്രദ്ധയാകർഷിക്കുന്നു. തോടുകളും, കനാലുകളും,കുളങ്ങളും തിങ്ങിനിറഞ്ഞ് വയലുകളെടും കൃഷികളെയും ഫലപുഷ്ടമാക്കുന്ന പ്രകൃതി രമണീയമ്യ എൻറെ ഗ്രാമം എന്തു സുന്ദരം.