എം.എ.ഐ.എച്ച്.എസ് മുരിക്കടി
എം.എ.ഐ.എച്ച്.എസ് മുരിക്കടി | |
---|---|
വിലാസം | |
വിശ്വനാഥപുരം ഇടുക്കി ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
01-02-2017 | Maihsmurukady |
ഇടുക്കി ജില്ലയില്‍ പീരുമേട് താലൂക്കില്‍ കുമളി എന്ന പഞ്ചായത്തില്‍ സ്ഥിതിചെയ്യുന്ന മുരുക്കടി എം. എ. ഐ. ഹൈസ്കൂളിലേയ്ക്ക് ഏവര്‍ക്കും സ്വാഗതം.
ലോകപ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായതേക്കടിയില്‍ നിന്നും കേവലം 9 കി.മി. മാത്രം ദൂരത്തിലാണ്, പീരുമേട് താലൂക്കിലെ ഏറ്റവും പഴക്കമേറിയ ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. ഈ വിദ്യാലയം സ്ഥിതിചെയ്യുന്ന മുരുക്കടി എന്ന ഗ്രാമം, സമുദ്രനിരപ്പില്‍ നിന്നും 1500 അടിയിലധികം ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണ്
== ചരിത്രം ==
'ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതല്‍പരനുമായ ശ്രീ. എന്‍. വിശ്വനാഥ അയ്യര്‍- സ്കൂള്‍ മാനേജര്‍ 1928-ല്‍ മുരുക്കടിയില്‍ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശന്‍ എന്നയാളില്‍നിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പില്‍ക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു.'
സാധാരണക്കാരായ ആളുകള്‍ വന്യമൃഗങ്ങളേയും മലമ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങളേയും ഭയപ്പെട്ട് ഹൈറേഞ്ചിലേയ്ക്ക് വരുവാന്‍ മടിച്ചിരുന്ന കാലയളവിലാണ് ശ്രീ. വിശ്വനാഥഅയ്യര്‍ മുരുക്കടിയില്‍ താമസം ഉറപ്പിച്ചത്. തന്റെ എസ്റ്റേറ്റില്‍ പണിയെടുത്തിരുന്ന നിരക്ഷരരായ നൂറുകണക്കിന് തൊഴിലാളികള്‍ക്ക്, വേലചെയ്താല്‍ കിട്ടുന്ന വേതനം എത്രയെന്ന് മനസ്സിലാക്കുവാനോ ആത് ഒപ്പിട്ട് വാങ്ങുവാനോ വേണ്ട പരിജ്ഞാനം ഇല്ലായിരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി തൊഴിലാളികളുടെ കുഞ്ഞുങ്ങള്‍ക്ക് അക്ഷരാഭ്യാസം കൊടുക്കുന്നതിനായി ശ്രീ. വിശ്വനാഥഅയ്യര്‍ (മുരുക്കടി സ്വാമി) തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ സരസ്വതീ മന്ദിരത്തിന് ആരംഭം കുറിച്ചത്.
1942-ല്‍ എസ്റ്റേറ്റ് ഫാക്ടറിയോടുചേര്‍ന്ന ഒരു ഷെഡില്‍ ഒരാശാന്റെ ശിക്ഷണത്തില്‍ കുടിപ്പള്ളിക്കുടമായി ആരംഭിച്ചു. എന്നാല്‍ തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്കൂളില്‍ വരുവാനോ പഠിക്കുവാനോ താല്‍പ്പര്യം ഇല്ലായിരുന്നു. എസ്റ്റേറ്റ് ജീവനക്കാരെ ലയങ്ങളിലയച്ച് മിഠായിയും മറ്റ്ഭക്ഷണസാധനങ്ങളും നല്‍കിയാണ് കുട്ടികളെ ക്ലാസ്സില്‍ കൊണ്ടുവന്നിരുന്നത്. അങ്ങനെ താല്‍ക്കാലികമായി ആ ഷെഡില്‍ ഒന്നു മുതല്‍ നാലുവരെയുള്ള ക്ലാസ്സുള്‍ ആരംഭിച്ചു. ഈ കൊച്ചു സ്ഥാപനം പടിപടിയായി വളര്‍ന്ന് ഒരു ഹൈസ്കൂളായി മാറുകയും സ്വാമി ഈ സ്കൂളിന് തന്റെ പിതാവിന്റെ സ്മരണാര്‍ത്ഥം ' മങ്കൊമ്പ് ആണ്ടി അയ്യര്‍ ഹൈസ്കൂള്‍ ' (എം. എ. ഐ. ഹൈസ്കൂള്‍) എന്ന് നാമകരണം നടത്തുകയും ചെയ്തു. റിട്ടയേര്‍ഡ് ഡി. ഇ. ഓ ശ്രീ. നാരായണയ്യര്‍ ആയിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകന്‍. തുടര്‍ന്ന് ശ്രീ. ഇ. ശങ്കരന്‍പോറ്റി പ്രധാനാദ്ധ്യാപകനായി. വണ്ടന്‍മേട്, വണ്ടിപ്പെരിയാര്‍ തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്നുപോലും അക്കാലത്ത് കാല്‍നടയായി കുട്ടികള്‍ ഇവിടെ പഠിക്കുവാനെത്തിയിരുന്നു.
ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസ്സുളില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകര്‍ക്ക് മാനേജര്‍ 25 രൂപാ വീതം മാസശമ്പളം നല്‍കിരുന്നു. എന്നാല്‍ നാലാംക്ലാസ്സുവരെ ആകെ 18 ഡിവിഷനുകളായപ്പോള്‍ ഗവണ്‍മെന്റ് അംഗീകാരത്തിനായി ശ്രമമാരംഭിച്ചു. കുമളി എല്‍. പി. സ്കൂളില്‍ നിന്നും വിരമിച്ച ജോണ്‍സാറിന്റെ ശ്രമഫലമായി ചോറ്റുപാറയിലനുവദിക്കപ്പെട്ട സ്കൂള്‍, കെട്ടിടവും സ്ഥലസൗകര്യവുമില്ലാത്ത കാരണത്താല്‍ മുരുക്കടിയിലേക്ക് മാറ്റി അനുവദിച്ചു. തിരുവല്ല ഡി. ഇ. ഓ-യുടെ അധികാരപരിധിയിലായിരുന്ന സ്കൂളിന് അംഗീകാരം ലഭിക്കുവാന്‍ സ്വാമിയുടെ സുഹൃത്തായിരുന്ന അന്നത്തെ ഡി. ഇ. ഓ. ശ്രീ. എം. കെ. രാമന്‍ സഹായിച്ചു. മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു ആദ്യകാല അദ്ധ്യാപകര്‍.
സ്കൂള്‍ ബ്ലോഗ്സ്കൂള് എബ്ലം
ഭൗതികസൗകര്യങ്ങള്*കംപ്യൂട്ടര്‍ ലാബ്
ഇടുക്കി ജില്ലയിലെ ആദ്യകാല വിദ്യാലയങ്ങലിലൊന്നായ മുരുക്കടി മങ്കൊമ്പ് ആണ്ടി അയ്യര്‍ ഹൈസ്കൂളിന്റെ ചരിത്രപരവും ആനുകാലികവുമായ വസ്തുതകളിലേയ്ക്ക് കടന്നുചെല്ലാനുള്ള ഒരു എളിയ ശ്രമം മാത്രമാണ് ഇവിടെ നടത്തിയിട്ടുള്ളത്. സ്കൂള്‍വിദ്യാഭ്യാസം വന്‍സാമ്പത്തിക ബാധ്യതയാകുന്ന ഈ കാലഘട്ടത്തില്‍ സാധാരണക്കാരായ ആളുകളുടെ കുട്ടികള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്നു നല്‍കുന്നതിനും അവരെ അറിവിന്റെയും സത്-സ്വഭാവ രൂപീകരണത്തിന്റെയും ഉന്നത തലങ്ങളിലേയ്ക്കാനയിക്കുന്നതിനും ഈ വിദ്യാലയത്തിന് എന്നും കഴിയും.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
നേട്ടങ്ങള്കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പീരുമേട് താലൂക്കിലെ ഗവണ്‍മെന്റ് എയ്ഡഡ് വിദ്യാലയങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിജയശതമാനം ഈ സ്ക്കൂളിനുണ്ട്. 2007-08 മുതല്‍ 100%, ഇതിനു മുമ്പുള്ള 4 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി 98% വിജയം, ഇതൊക്കെ ഈ സ്കൂളിന്റെ തിളക്കമാര്‍ന്ന നേട്ടങ്ങളില്‍ എടുത്തു പറയത്തക്ക ചിലതുമാത്രമാണ്.
സംസ്ഥാന സ്കൂള്‍ കലോത്സവം - 20172016-17 അദ്ധ്യന വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഈ സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന അഭിരാമി. കെ. എസ് നാടോടി നൃത്തത്തില്‍ A ഗ്രേഡ് കരസ്ഥമാക്കി. ഇത് ഈ സ്കൂളിനെ സംബന്ധിച്ചിടത്തോളം അഭിമാനിക്കാന്‍ കഴിയുന്ന നേട്ടങ്ങളില്‍ ഒന്നാണ്. ജില്ലാതല മത്സരങ്ങളില്‍ പല ഇനങ്ങളിലും കുട്ടികള്‍ നേട്ടങ്ങള്‍ കരസ്ഥമാക്കുകയുണ്ടായി. ചിത്രശാലമാനേജ്മെന്റ്മങ്കൊമ്പ് ആണ്ടി അയ്യര്‍ എഡൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്ട് ആണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീമതി. വി. കമല ആണ് സ്കൂള്‍ മാനേജര്‍. മുന്‍ സാരഥികള്സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
വഴികാട്ടി
സ്കൂള്‍ അഡ്രസ്സ്
|