ജിഎൽപിഎസ് നീലേശ്വരം/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഒരു പൊൻതൂവൽ കൂടി.....
ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തിപരിചയമേളയിൽ ജിഎൽപിഎസ് നീലേശ്വരത്തിന് തിളക്കമാർന്ന വിജയം.

2025 26 വർഷത്തെ ഹോസ്ദുർഗ് ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര പ്രവർത്തി പരിചയമേളയിൽ നീലേശ്വരം ജിഎൽപി സ്കൂൾ ചാമ്പ്യന്മാരായി. ശാസ്ത്രമേളയിൽ 38, ഗണിതശാസ്ത്രമേളയിൽ 31,പ്രവർത്തിപരിചയമേള 72 പോയിന്റുകൾ നേടിയാണ് വിജയകരീടം ചൂടിയത് .പങ്കെടുത്ത 22 ഇനങ്ങളിലും എ ഗ്രേഡ് നേടി വിദ്യാർഥികൾ .എൽ പി തലത്തിൽ ആകെ പോയിൻ്റ് നിലയിലും ജി എൽ പി എസ് നീലേശ്വരം ഒന്നാമതായി.
കലാകിരീടം ജി എൽ പിഎസിന്
തുടരും.....
2025- 26 ഹോസ്ദുർഗ് ഉപജില്ല കേരള സ്കൂൾ കലോത്സവം 65പോയിൻ്റുകൾ നേടി ജി എൽ പി എസ് നീലേശ്വരം എൽ പി വിഭാഗം ഓവറോൾ ചാമ്പ്യന്മാരായി മാറി. തുടർച്ചയായി രണ്ടാം വർഷമാണ് കലാകിരീടംജിഎൽപിഎസിലെ കുഞ്ഞുമക്കൾ സ്വന്തമാക്കുന്നത് .കോടോത്ത്ഗവൺമെൻറ് സെക്കൻഡറി സ്കൂളിലാണ് ഉപജില്ലാ നടന്നത് .കിലോമീറ്ററുകൾക്ക് സ്കൂളിലെത്തുമ്പോഴേക്കും കുട്ടികളിൽ ക്ഷീണിതരായിരുന്നു. എങ്കിലും ഉയർത്തുക എന്ന ലക്ഷ്യം ഹയർ കലോത്സവം അപ്പുറമുള്ള പലരും വിജയ കിരീടം മുറുകെ പിടിച്ചു കൊണ്ടായിരുന്നു പോരാട്ടം. ഈ വിജയം കുട്ടികൾക്കും അവർക്ക് താങ്ങായും തണലായും നിൽക്കുന്ന രക്ഷിതാക്കൾ അധ്യാപകർ പിടിഎ എംപിടിഎ ഭാരവാഹികൾക്കായി സമർപ്പിക്കുന്നുവെന്ന് എച്ച് എം ശ്രീ ബിജു മാസ്റ്റർ പറഞ്ഞു