ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/വിദ്യാരംഗം‌/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
 വിദ്യാരംഗം കലാസാഹിത്യ വേദി വായനദിനം പരിപാടികൾ

2025 ജൂൺ 19 വായന ദിനത്തിൽ രാവിലെ 10:30 ന് കോൺഫറൻസ് ഹാളിൽ വെച്ച് ഹെഡ് മിസ്ട്രസ്സ് സജിത ടീച്ചറുടെ അധ്യക്ഷതയിൽ നടന്നചടങ്ങിൽ യുവകവി പത്മരാജ് എരവിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മറ്റ് ക്ലബ്ബുകളുടേയും ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാരംഗം കോഡിനേറ്റർ ഹരിത വിവേക് സ്വാഗതം പറഞ്ഞു. കുട്ടികളെ വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താനുതകും വിധം മനോഹരമായിരുന്നു കവി പത്മരാജ് എരവിലിന്റെ പ്രഭാഷണം. പാട്ടും കളിയു ചിരിയുമായി ഒരു മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി മധുസൂദനൻ മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ എന്നിവരും സംസാരിച്ചു. എൽ.പി വിഭാഗം വിദ്യാരംഗം കോഡിനേറ്റർ സുജാത ടീച്ചർ നന്ദി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം 3:00 മണിക്ക് വിദ്യാരംഗം കലാസാഹിത്യവേദി എക്സിക്യൂട്ടീവ് അംഗങ്ങൾ സ്കൂൾ ലൈബ്രറി സന്ദർശിക്കുകയും പുസ്തകങ്ങൾ കൈപ്പറ്റുകയും ചെയതു. ശേഷം ഓരോ കുട്ടിയും പുസ്തകങ്ങൾ വായിക്കുന്നതിനനുസരിച്ച് വിവരങ്ങൾ ഒരു വളരുന്ന വായനമരത്തിന്റെ രൂപത്തിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു.

2025 ജൂൺ 20 വെള്ളിയാഴ്ച ഉച്ചക്ക് 3:00 മണിക്ക് വായനമരത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് സജിത ടീച്ചർ നിർവ്വഹിച്ചു.
  വായനദിനം ഉദ്ഘാടനം
     പുസ്തക വണ്ടി പുസ്തക പ്രദർശനം
       *പുസ്തകോത്സവം*

വായന മാസാചരണത്തിന്റെ ഭാഗമായി തച്ചങ്ങാട് ഗവൺമെൻറ് ഹൈസ്കൂളിൽ പുസ്തകോത്സവം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്ടെ 'പുസ്തക വണ്ടി'യുമായി സഹകരിച്ച് വിദ്യാലയത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.24 ,25 തീയതികളിലായി നടന്നുവരുന്ന പുസ്തകോത്സവത്തിൽ വിദ്യാർത്ഥികളും രക്ഷിതാക്കളുമുൾപ്പെടെ നിരവധിയാളുകൾ പുസ്തകം വാങ്ങാനായി എത്തുന്നുണ്ട്. പ്രധാന അധ്യാപിക സജിത കെ എം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അധ്യാപകരായ ടി. മധുസൂദനൻ, ഹരിത വിവേക് ,പ്രേമചന്ദ്രൻ എന്നിവർ സംസാരിച്ചു. നബിൻ ഒടയൻചാൽ നന്ദി പറഞ്ഞു.


                         ആസ്വാദനക്കുറിപ്പ് രചന മത്സരം 

വായനമാസാചരണത്തോടനുബന്ധിച്ചു 27/06/2025 വെള്ളിയാഴ്ച ഉച്ചയ്ക്ക 1:30 മുതൽ 2:30 വരെ ഹൈസ്കൂൾ,യു പി വിഭാഗം കുട്ടികൾക്ക് ആസ്വാദനക്കുറിപ്പ് രചനാ മത്സരം നടത്തി. ഹൈസ്കൂൾ വിഭാഗത്തിൽ 9A ക്ലാസ്സിലെ പൃഥ്വീരാജ് ഒന്നാം സ്ഥാനവും 10 A ക്ലാസ്സിലെ വൈഷ്ണവി രണ്ടാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ 7A ക്ലാസ്സിലെ കൃഷ്ണ രാമചന്ദ്രൻ ഒന്നാം സ്ഥാനവും 7 F ക്ലാസ്സിലെ ദേവനന്ദ എസ് മേനോൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി

                                    കാവ്യാഞ്ജലി 

2025 ജൂലായ് 2 ബുധനാഴ്ച ഉച്ചയ്ക്ക് 2:30 മുതൽ കുട്ടികൾക്കായുള്ള (LP UP HS)കവിതാലാപനം മത്സരം സംഘടിപ്പിച്ചു. പ്രധാന അദ്ധ്യാപിക സജിത കെഎം ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. ഹൈസ്കൂൾ വിഭാഗത്തിൽ 8H ക്ലാസ്സിലെ അഭിഷേക് P ഒന്നാം സ്ഥാനവും 9A ക്ലാസ്സിലെ പൃഥ്‌വിരാജ് രണ്ടാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ 7 എ ക്ലാസ്സിലെ കൃഷ്ണ രാമചന്ദ്രൻ ഒന്നാം സ്ഥാനവും 5E ക്ലാസ്സിലെ അമിയ മണികണ്ഠൻ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

                                  വായന മത്സരം 

ജൂലായ് 3 വ്യാഴാഴ്ച LP കുട്ടികൾക്കു വായന മത്സരം,കൈയ്യെഴുത് മത്സരം എന്നിവ സംഘടിപ്പിച്ചു വായനമത്സരത്തിൽ 3ബി ക്ലാസ്സിലെ ഫിദൽ കെ. ആർ ഒന്നാം സ്ഥാനവും 4എ ക്ലാസ്സിലെ സ്വാതിക വി രണ്ടാം സ്ഥാനവും 4എ ക്ലാസ്സിലെ അനുഗ്രഹ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൈയ്യെഴുത് മത്സരത്തിൽ 4സി ക്ലാസ്സിലെ അവന്തിക ഒന്നാം സ്ഥാനവും 3 എ ക്ലാസ്സിലെ തൻഷിക ലക്ഷ്മി രണ്ടാം സ്ഥാനവും 4 എ ക്ലാസ്സിലെ തീർത്ഥ ലക്ഷ്മി മൂന്നാം സ്ഥാനവും നേടി. പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും പ്രധാനാധ്യാപിക സജിത ടീച്ചർ അഭിനന്ദിച്ചു.


                                          മൾട്ടി മീഡിയ സാഹിത്യ ക്വിസ് 

ജൂലായ് 4 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 നു ക്വിസ് മാസ്റ്റർ പ്രേമചന്ദ്രൻ മാഷുടെ നേതൃത്വത്തിൽ മൾട്ടി മീഡിയ സാഹിത്യ ക്വിസ് സംഘടിപ്പിച്ചു. LP ,UP ,HS വിഭാഗങ്ങളിൽ നിന്നായി നിരവധി കുട്ടികൾ പങ്കെടുത്തു. LP വിഭാഗത്തിൽ 4സി ക്ലാസ്സിലെ അനെയ എസ് നാരായൺ ഒന്നാം സ്ഥാനവും,4എ ക്ലാസ്സിലെ ധ്യാൻജിത് രണ്ടാം സ്ഥാനവും 4 സി ക്ലാസ്സിലെ ശിവദാ പി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. യു പി വിഭാഗത്തിൽ 7F ക്ലാസ്സിലെ അനിർവേദ് ഒന്നാം സ്ഥാനവും, 6 A ക്ലാസ്സിലെ ദേവിക രണ്ടാം സ്ഥാനവും 6D ക്ലാസ്സിലെ ശ്രീദേവി മോഹൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മികച്ച പ്രകടനം കാഴ്ച വെച്ച 5 A ക്ലാസ്സിലെ ആദിദേവിനെ പ്രത്യേക പ്രോത്സാഹനം നൽകി ഹൈസ്കൂൾ വിഭാഗത്തിൽ 10 A ക്ലാസ്സിലെ വൈഷ്ണവി ഒന്നാം സ്ഥാനവും 9A ക്ലാസ്സിലെ പ്രിത്വീരാജ് രണ്ടാം സ്ഥാനവും 8E ക്ലാസ്സിലെ നേഹ പ്രകാശ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.