സഹായം/ചിത്രങ്ങളുടെ വർഗ്ഗം

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 10 നവംബർ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19336 (സംവാദം | സംഭാവനകൾ) (removed Category:28001 using HotCat)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • സ്കൂൾവിക്കിയിൽ ചേർക്കുന്ന ചിത്രങ്ങൾക്ക് വർഗ്ഗം (കാറ്റഗറി) നൽകണം.
  • ചിത്രം അപ്ലോഡ് ചെയ്യുന്ന സമയത്തുതന്നെ വ‍ർഗ്ഗം ചേർക്കുന്നതാണ് ശരിയായ രീതി.
  • ഉപയോഗിക്കുന്ന വെബ് ബ്രൗസർ അപ്ഡേറ്റഡ് ആയിരിക്കണം. അല്ലാത്തപക്ഷം, വർഗ്ഗം ചേർക്കാനുള്ള ഓപ്ഷൻ ലഭ്യമാവണമെന്നില്ല.
  • അപ്ലോഡ് ചെയ്യുന്ന സമയത്ത് വ‍ർഗ്ഗം ചേർക്കുന്നതിന് സാധിച്ചില്ലെങ്കിൽ, പിന്നീട് വർഗ്ഗം ചേർക്കുന്നതെങ്ങനെയെന്ന് ഈ പേജിന്റെ ഏറ്റവും താഴെ വിവരിച്ചിട്ടുണ്ട്.
  • സ്കൂൾകോഡ് നിർബന്ധിതമായിത്തന്നെ ചേർക്കേണ്ടുന്ന കാറ്റഗറിയാണ്.
  • ചില സന്ദർഭങ്ങളിൽ ഒന്നിൽക്കൂടുതൽ വർഗ്ഗം നിർദ്ദേശിക്കുന്നതിനനുസരിച്ച് ചേർക്കേണ്ടിവരും. അങ്ങനെ ചെയ്യുന്നതിലൂടെ, ഒരു സ്കൂളിന്റെ എല്ലാ ഫയലുകളും ഒരു പട്ടികയായി കാണാനാവുന്നു.
  • ഫയലുകൾ എളുപ്പത്തിൽ കണ്ടെത്തുന്നതിനും ഉപയോഗിക്കുന്നതിനും ഇങ്ങനെ വർഗ്ഗം ചേർക്കുന്നതിലൂടെ സാധിക്കും.

വർഗ്ഗം ചേർക്കുന്നവിധം

26443ചിത്രം അപ്‍ലോഡ് ചെയ്യുമ്പോൾ വർഗ്ഗം ചേർക്കുന്നവിധം.

26443



ചുവന്ന കണ്ണിയിൽ ക്ലിക്ക് ചെയ്ത് ചേജ് സൃഷ്ടിക്കാം.







ആദ്യതവണ ഇത് ചുവന്ന കണ്ണിയായി കാണപ്പെടും. ആ കണ്ണിയിൽ ക്ലിക്ക് ചെയ്ത്, ലഭിക്കുന്ന പേജിൽ School code ചേർത്തശേഷം സേവ് ചെയ്യുക. ആ കാറ്റഗറി പേജ് സൃഷ്ടിക്കപ്പെടുന്നു. നാം പിന്നീട് കാറ്റഗറി ചേർക്കുന്ന എല്ലാ ഫയലുകളും ഈ പേജിൽ ഒന്നിച്ചുകാണാം

Type school code in the blank space and save to create that category