ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം
ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരപുരം | |
---|---|
വിലാസം | |
കുലശേഖരപുരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Asokank |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ 1950 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ക്കൂളാണ് ഗവണ്‍മെന്റ് എല്‍ പി എസ്സ് കുലശേഖരപുരം.
ചരിത്രം
കോട്ടയം ജില്ലയില്‍ കടുത്തുരുത്തി ഗ്രാമ പഞ്ചായത്തില്‍ 3ാം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന ഈ സ്ക്കൂള്‍ 1950 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ്. അന്ന് സ്‌കന്ധ വിലാസം ഭജനമഠം എന്ന പേരിലാണ് സ്ക്കൂള്‍ അറിയപ്പെട്ടിരുന്നത്. S N D P സംഘടനയുടെ കീഴിലീയിരുന്നു ഈ ഭജനമഠം. അദ്ധ്യാപകര്‍ക്കു ശമ്പളം കൊടുക്കാന്‍ ബുദ്ധിമുട്ടായി വന്നപ്പോള്‍ ഈ സ്ഥാപനത്തെ ഗവണ്‍മെന്റിനെ ഏല്‍പ്പിക്കുകയാണുണ്ടായത്. ഈ സ്ക്കൂളിനെ ഇന്നത്തെ നിലയില്‍ രൂപപ്പെടുത്തിയെടുക്കാന്‍ കഠിനാധ്വാനം ചെയ്ത വ്യക്തികള്‍ ചെത്തുകുന്നേല്‍ ശ്രീ.നാരായണന്‍, ശ്രീകുമാര്‍ ടെക്സ്റ്റയില്‍സ് ഉടമ ശ്രീ. പാപ്പന്‍ കുമാരന്‍ വേലംതുരുത്തേല്‍ ,ശ്രീ. സി കുമാരന്‍ ചിറപ്പുറത്ത് എന്നിവരാണ്. പെരുനിലം കുടുംബം വക സ്ഥലെ വിലകൊടുത്തു വാങ്ങിയ സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങള്‍
മെച്ചപ്പെട്ട ഭൗതിക സൗകര്യങ്ങളാണ് ഗ്രാമന്തരീക്ഷത്തില്‍ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിനുള്ളത്. ഓഫീസ് റൂം ഉള്‍പ്പെടെയുള്ള ഒരു പ്രധാന കെട്ടിടവും രണ്ടു ക്ലാസ് മുറികള്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കെട്ടിടവും ആണ് അദ്ധ്യയനത്തിനായുള്ളത്. പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര ഓടിട്ടതും തറ ടൈല്‍ പാകിയതുമാണ്. യൂറിനല്‍, ടോയ്‌ലെറ്റ്, അഡാപ്‌റ്റഡ് ടോയ്‌ലെറ്റ്, കിണര്‍, ചുറ്റുമതില്‍ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ടതാണ്. സ്ക്കൂള്‍ കോമ്പൗണ്ടില്‍ അംഗനവാടിയും പ്രവര്‍ത്ിക്കുന്നുണ്ട്. കമ്പ്യൂട്ടര്‍, ലൈബ്രറി പുസ്തകങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ കുട്ടികള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ പ്രധാനാധ്യാപകര്‍ :
- 1997-2002 - എ എം ഫാത്തിമ ബീവി
- 2002-2003 - മേരി ജോര്‍ജ്ജ്
- 2003-2004 - എം കെ രാധാമണി
- 2004-2009 - രമാദേവി
- 2009 - ലീലമ്മ ജോസഫ്
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
{{#multimaps:9.792618,76.501551|zoom=13}} | ഗവ.എല്‍ പി എസ് കുലശേഖരപുരം. വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
|} |
- ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
- ----ഭാഗത്തു നിന്ന് വരുന്നവര്‍ ----ല്‍ ബസ് ഇറങ്ങി ........................
|} ഗവണ്‍മെന്റ് എല്‍ പി എസ്സ് കുലശേഖരപുരം